ഈ ബാങ്ക് അക്കൗണ്ടിൽ മാസം ബാലൻസ് വേണ്ടേ വേണ്ട
നമുക്ക് എല്ലാവര്‍ക്കും ഉറപ്പായും ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ഉണ്ട്. എന്നാല്‍ അക്കൗണ്ടില്‍ നിശ്ചിത തുക ബാലന്‍സ് വയ്‌ക്കണമെന്നത് അത്യാവശ്യഘട്ടങ്ങളിൽ പൊല്ലാപ്പാകാറുണ്ട്. തന്നെയുമല്ല ഗ്രാമം, നഗരം, മെട്രോ സിറ്റി തുടങ്ങിയ ഇടങ്ങളില്‍ മിനിമം ബാലന്‍സ് തുകയില്‍ വ്യത്യാസവുമുണ്ട്. എന്നാല്‍ സീറോ ബാലന്‍സ്

നമുക്ക് എല്ലാവര്‍ക്കും ഉറപ്പായും ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ഉണ്ട്. എന്നാല്‍ അക്കൗണ്ടില്‍ നിശ്ചിത തുക ബാലന്‍സ് വയ്‌ക്കണമെന്നത് അത്യാവശ്യഘട്ടങ്ങളിൽ പൊല്ലാപ്പാകാറുണ്ട്. തന്നെയുമല്ല ഗ്രാമം, നഗരം, മെട്രോ സിറ്റി തുടങ്ങിയ ഇടങ്ങളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട തുകയില്‍ വ്യത്യാസവുമുണ്ട്. എന്നാല്‍ സീറോ ബാലന്‍സ് അക്കൗണ്ടാണെങ്കില്‍ നമുക്ക് ഒറ്റ രൂപ പോലും അക്കൗണ്ടിലില്ലാതെ പിന്‍വലിക്കാനാകും. ഇത് ഒരു ലൈഫ് ടൈം സീറോ ബാലന്‍സ് അക്കൗണ്ട് കൂടിയാണെങ്കിലോ?
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ആണ് ബി.ഒ.ബി ലൈറ്റ് സേവിങ്‌സ് അക്കൗണ്ട് എന്ന പേരില്‍ ആജീവനാന്ത സീറോ ബാലന്‍സ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിക്കുന്നത്.
മിനിമം ബാലന്‍സ് വേണ്ട
ഈ അക്കൗണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട ആവശ്യമില്ലാതെ എല്ലാ ബാങ്കിങ് സേവനങ്ങളും ഉപയോഗിക്കാം. കൂടാതെ ഉപഭോക്താക്കള്‍ക്ക് സൗജന്യ റുപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡും തിരഞ്ഞെടുക്കാം. അക്കൗണ്ടില്‍ നാമമാത്രമായ ക്വാര്‍ട്ടര്‍ലി ആവറേജ് ബാലന്‍സ് (ക്യുഎബി) നിലനിര്‍ത്തിയാല്‍ മതി. യോഗ്യരായ അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ക്രെഡിറ്റ് കാര്‍ഡും ലഭിക്കും.
മറ്റ് സവിശേഷതകള്‍
1. ലൈഫ് ടൈം സീറോ ബാലന്‍സ് സേവിങ്സ് അക്കൗണ്ട്.
2. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ആർക്കും ആരംഭിക്കാം.
3. ഇനിപ്പറയുന്ന നാമമാത്രമായ ത്രൈമാസ ആവറേജ് ബാലന്‍സ് ഉണ്ടെങ്കില്‍ ആജീവനാന്ത സൗജന്യ റുപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ് ലഭിക്കും.
4. ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും.
5 സാമ്പത്തിക വര്‍ഷം 30 സൗജന്യ ചെക്ക് ലീഫ്
ആനുകൂല്യങ്ങള്‍
ഉത്സവകാല കാമ്പെയ്നിന് കീഴില്‍, ഇലക്ട്രോണിക്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ട്രാവല്‍, ഫുഡ്, ഫാഷന്‍, വിനോദം, ലൈഫ്സ്റ്റൈല്‍, ഗ്രോസറിസ്, ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ മുന്‍നിര ഉപഭോക്തൃ ബ്രാന്‍ഡുകളുമായി ബാങ്ക് കൈകോര്‍ത്തിട്ടുണ്ട്. അതിനാല്‍ പല ബ്രാന്‍ഡുകളില്‍ നിന്ന് ബാങ്ക് ഓഫ് ബറോഡ കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ഓഫറുകളും കിഴിവുകളും ലഭിക്കും.
അക്കൗണ്ട് തുറക്കാന്‍
ഓണ്‍ലൈനായും ഓഫ് ലൈനായും അക്കൗണ്ട് തുറക്കാം. ഓണ്‍ലൈന്‍ വീഡിയോ കെ.വൈ.സി നൽകി വെബ്‌സൈറ്റ് വഴി അക്കൗണ്ട് തുറക്കാം. അല്ലെങ്കില്‍ അടുത്തുള്ള ബ്രാഞ്ച് സന്ദര്‍ശിച്ചും തുറക്കാം. അപേക്ഷയോടൊപ്പം ഫോട്ടോ, ആധാർ തുടങ്ങിയ രേഖകള്‍ ഇതിന് ആവശ്യമാണ്.