ആർബിഐ നയ അവലോകനയോഗവും തണുപ്പ് കാലത്തെ ചൂടും; ഇത്തവണ പലിശ കൂട്ടുമോ?
സന്തോഷകരമായ കണക്കുകളുമായാണ് ഇത്തവണ സാമ്പത്തിക അവലോകന കമ്മിറ്റി കൂടാനിരിക്കുന്നത്. അമേരിക്ക നിരക്കുകൾ കൂട്ടിയിട്ടില്ല. രാജ്യാന്തരതലത്തിൽ യുദ്ധ സാഹചര്യങ്ങൾ തുടരുന്നുവെങ്കിലും ലോക സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കുന്ന തലത്തിലേക്ക് അതൊന്നും എത്തിയിട്ടില്ല. ഓയിലിന്റെ വിലയിൽ ക്ഷോഭജനകമായ

സന്തോഷകരമായ കണക്കുകളുമായാണ് ഇത്തവണ സാമ്പത്തിക അവലോകന കമ്മിറ്റി കൂടാനിരിക്കുന്നത്. അമേരിക്ക നിരക്കുകൾ കൂട്ടിയിട്ടില്ല. രാജ്യാന്തരതലത്തിൽ യുദ്ധ സാഹചര്യങ്ങൾ തുടരുന്നുവെങ്കിലും ലോക സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കുന്ന തലത്തിലേക്ക് അതൊന്നും എത്തിയിട്ടില്ല. എണ്ണവിലയിൽ ക്ഷോഭജനകമായ ഉയർച്ചയില്ല.
കടുത്ത ആശങ്കകളില്ല
ഇന്ത്യയിലാകട്ടെ വിലക്കയറ്റം അഞ്ചു ശതമാനത്തിൽ താഴെ എത്തിനിൽക്കുന്നു. ഭക്ഷ്യവസ്തുക്കളിൽ ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വില താഴ്ന്നു. സവാളയുടെ വിലയിൽ മാത്രമാണ് വില വർദ്ധനവ്. നാല് ശതമാനമാണ് റിസർവ് ബാങ്ക് കൈവരിക്കുവാൻ ആഗ്രഹിക്കുന്ന നാണ്യപ്പെരുപ്പത്തോത് എങ്കിലും, വിലക്കയറ്റം ആറ് ശതമാനത്തിൽ പിടിച്ചു നിർത്താനുള്ള ഇടക്കാല ശ്രമത്തിന് ഇത് ഒരു വെല്ലുവിളിയാകാൻ ഇടയില്ല എന്ന് തന്നെയാകും കമ്മിറ്റി വിലയിരുത്തുക. മാത്രമല്ല ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ആഭ്യന്തര മൊത്ത ഉത്പാദനം 7.6 ശതമാനത്തിൽ എത്തി നില്കുന്നുവെന്ന സന്തോഷവുമുണ്ട്.
ഗോതമ്പുവിളവിനെ ബാധിക്കും
കാലാവസ്ഥ മുന്നറിയിപ്പുകൾ പറയുന്നത് ഇത്തവണ ഇന്ത്യയിലാകെ തണുപ്പുകാലം കഠിനമാകില്ലയെന്നാണ്. എൽ നിനോ അടക്കമുള്ള ചില കാരണങ്ങളാൽ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള തണുപ്പുകാലം പതിവിൽ കൂടുതൽ ചൂടുള്ളതായിരിക്കും. ഇത് ഒരുപാട് കാര്യങ്ങളിൽ നല്ലതാണെങ്കിലും ഗോതമ്പു മുതലായ ശീതകാല വിളകളെ പ്രതികൂലമായി ബാധിക്കും. മഴ കുറവായതിനാൽ മണ്ണിലെ ജലാംശം അല്ലെങ്കിൽ തന്നെ കുറഞ്ഞാണ് ഇരിക്കുന്നത്. ഈ മാസം ആറാം തീയതി കൂടാനിരിക്കുന്ന സാമ്പത്തിക അവലോകന കമ്മിറ്റിയുടെ മുന്നിൽ ഇതൊരു ചർച്ചയായി എത്താമെങ്കിലും നിരക്കുകളിൽ മാറ്റം വരുത്തുവാൻ തക്കവിധം സ്വാധീനം ചെലുത്തുവാൻ തണുപ്പുകാലത്തെ ചൂടിന് കഴിഞ്ഞേക്കില്ല.
ഈയിടെ കൊണ്ട് വന്ന റിസ്ക് വെയിറ്റ് തീരുമാനങ്ങൾ ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കുള്ള വായ്പയിലും ഈടില്ലാത്ത വ്യക്തിഗത വായ്പകളിലും നേരിയ കുറവ് വരുത്തും. പണമൊഴുക്കിൽ അല്പം കുറവ് വരുത്തുവാൻ ഇത് വഴി കഴിയും.
അതിനാൽ ഇത്തവണയും നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഇനിയുള്ള ചർച്ചകൾ എന്നാവും നിരക്കുകൾ താഴേക്ക് സഞ്ചരിക്കുവാൻ തുടങ്ങുക എന്നാണ്. സാമ്പത്തിക സാഹചര്യങ്ങളിൽ ആകസ്മികതകളൊന്നും ഉണ്ടായില്ലെങ്കിൽ അത് അടുത്ത സാമ്പത്തിക വർഷം രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ പ്രതീക്ഷിക്കാം.
ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം. kallarakkalbabu@gmail.com