ബിസിനസ് സംരംഭങ്ങള്‍ക്ക് സൗരോര്‍ജ്ജ വൈദ്യുതിയിലേക്കു നീങ്ങുക ഇനി ഏറെ എളുപ്പം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന പത്തു ലക്ഷം രൂപ മുതല്‍ 16 കോടി രൂപ വരെയുള്ള യൂണിയന്‍ സോളാര്‍ വായ്പകള്‍ ഇതിനായി പ്രയോജനപ്പെടുത്താം. മേല്‍ക്കൂരയിലോ നിലത്തോ കുറഞ്ഞത് 10-20 കിലോ വാട്ട് മുതല്‍ പരമാവധി നാലു മെഗാ വാട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസിനസ് സംരംഭങ്ങള്‍ക്ക് സൗരോര്‍ജ്ജ വൈദ്യുതിയിലേക്കു നീങ്ങുക ഇനി ഏറെ എളുപ്പം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന പത്തു ലക്ഷം രൂപ മുതല്‍ 16 കോടി രൂപ വരെയുള്ള യൂണിയന്‍ സോളാര്‍ വായ്പകള്‍ ഇതിനായി പ്രയോജനപ്പെടുത്താം. മേല്‍ക്കൂരയിലോ നിലത്തോ കുറഞ്ഞത് 10-20 കിലോ വാട്ട് മുതല്‍ പരമാവധി നാലു മെഗാ വാട്ട് വരെയുളള സോളാര്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമാണ് ഈ വായ്പകള്‍.

വ്യക്തികള്‍ നടത്തുന്നതോ പ്രൊപ്പറൈറ്റര്‍ഷിപ്പ് ആയുള്ളതോ പാര്‍ട്ട്ണര്‍ഷിപ്പായുള്ളതോ കമ്പനി രൂപത്തിലുള്ളതോ ട്രസ്റ്റ് രീതിയിലുള്ളതോ ആയ ഏതു വിധത്തിലുള്ള ബിസിനസ് സ്ഥാപനത്തിനും ഈ വായ്പ പ്രയോജനപ്പെടുത്താം.  എംഎസ്എംഇ ആയി തരംതിരിച്ചിട്ടുള്ള ഈ സംരംഭങ്ങള്‍ക്ക് പുതുക്കിയ നിര്‍വചനം അനുസരിച്ചുള്ള ഉദ്യം റജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടായിരിക്കുകയും വേണം. വ്യക്തിക്കോ സ്ഥാപനത്തിനോ ഉള്ള ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞത് 700 എങ്കിലും ആയിരിക്കുകയും വേണം.

ADVERTISEMENT

നിബന്ധനകൾ

ഇങ്ങനെ സോളാര്‍ വൈദ്യുതിയിലേക്കു നീങ്ങാനായി ഓണ്‍സൈറ്റ്, ഓഫ്‌സൈറ്റ് പ്രൊജക്ടുകള്‍ക്ക് വായ്പ നല്‍കും. ഇതിലൂടെ ലാഭിക്കുന്ന വൈദ്യുതിക്കായുള്ള ചെലവ് കുറഞ്ഞത് വായ്പ തിരിച്ചടക്കാനുള്ള തുകയെങ്കിലും ആയിരിക്കണം എന്ന നിബന്ധനയും ഉണ്ട്. സോളാര്‍ യൂണിറ്റ് സ്ഥാപിക്കുന്ന സ്ഥലം വായ്പ എടുക്കുന്നവരുടെ ഉടമസ്ഥതയിലോ വായ്പാ കാലാവധി തീരും വരെ ലീസിലോ ആയിരിക്കണം.

ADVERTISEMENT

സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായുള്ള ടേം ലോണ്‍ ആയിരിക്കും ഇതിന്റെ ഭാഗമായി നല്‍കുക. 20 ശതമാനമായിരിക്കും മാര്‍ജിന്‍ തുക. ഇത് 15 ശതമാനം വരെ കുറയ്ക്കാനും അനുവദിക്കുന്ന അധികൃതര്‍ക്ക് സാധിക്കും. ആറു മാസം വരെ മോറട്ടോറിയവും നേടാം. ഈ മോറട്ടോറിയം കാലം ഉള്‍പ്പെടെ പത്തു വര്‍ഷമായിരിക്കും തിരിച്ചടവു കാലാവധി.  അര്‍ഹമായ വായ്പകളില്‍ 12 മാസം വരെ മോറട്ടോറിയം നല്‍കുന്നതും പരിഗണിക്കും.

ബാങ്കില്‍ നിന്ന് നിലവിലുള്ളതോ പുതുതായോ വായ്പകള്‍ ഉള്ളവരാണെങ്കില്‍ എട്ടു കോടി രൂപ വരെ അധിക കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കേണ്ടതില്ല. അതിനു മുകളിലാണെങ്കില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും കവര്‍ ചെയ്യുന്ന കൊളാറ്ററല്‍ സെക്യൂരിറ്റി വേണ്ടി വരും.  പുതിയ ഉപഭോക്താക്കളാണെങ്കില്‍ ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ അനുസരിച്ചാവും കൊളാറ്ററല്‍ ആവശ്യമാണോ എന്നതു സംബന്ധിച്ചു തീരുമാനമെടുക്കുക.

ADVERTISEMENT

യൂണിയന്‍ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ നിന്ന് സോളാര്‍ യൂണിറ്റ് വായ്പകള്‍ സംബന്ധിച്ച കൂടുതല്‍ വിശദ വിവരങ്ങള്‍ തേടാം.

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

Know more About Union Solar Loans