അടുത്ത മാസത്തെ ബജറ്റിൽ സാധാരണക്കാർക്കായുള്ള മുൻനിര ഭവന പദ്ധതി വിപുലീകരിക്കാനും കുറഞ്ഞ നിരക്കിലുള്ള ഭവന വായ്പകൾക്ക് ലഭ്യമായ സബ്‌സിഡികളുടെ വർദ്ധനവ് പ്രഖ്യാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങളും , ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. സാധ്യത ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത മാസത്തെ ബജറ്റിൽ സാധാരണക്കാർക്കായുള്ള മുൻനിര ഭവന പദ്ധതി വിപുലീകരിക്കാനും കുറഞ്ഞ നിരക്കിലുള്ള ഭവന വായ്പകൾക്ക് ലഭ്യമായ സബ്‌സിഡികളുടെ വർദ്ധനവ് പ്രഖ്യാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായി രാജ്യാന്തര–ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

സാധ്യത

ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി നിർമ്മല സീതാരാമൻ 2023-24 ബജറ്റിലെ തുകയിൽ നിന്ന് 2024-25 ലെ ചെലവ് കുറഞ്ഞ ഭവനങ്ങൾക്കുള്ള വിഹിതം 15 ശതമാനം  ഉയർത്താൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയിൽ സർക്കാരിന്റെ കണക്കുകൾ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ 20 ദശലക്ഷത്തിലധികം വീടുകളുടെ കുറവുണ്ട്. നഗരങ്ങളിൽ 1.5 ദശലക്ഷത്തിലധികം വീടുകൾ പുതിയതായി നിർമിക്കണം. 2030 ഓടെ ഈ കണക്കുകൾ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലക്ഷ്യം

 2015-ൽ "എല്ലാവർക്കും വീട്" എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഭവന നിർമാണ പദ്ധതി ആരംഭിച്ചത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ചെലവ് കുറഞ്ഞ ഭവന നിർമ്മാണത്തിന് പിന്തുണ നൽകുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 29 ബില്യൺ ഡോളർ ചെലവഴിച്ചതായി സർക്കാർ കഴിഞ്ഞ മാസം പാർലമെന്റിൽ അറിയിച്ചു.

ഇത് 2024 ഡിസംബറിൽ അവസാനിക്കേണ്ടതായിരുന്നു, എന്നാൽ ഇത് മൂന്നോ അഞ്ചോ വർഷത്തേക്ക് കൂടി നീട്ടാനാണ് സർക്കാർ തീരുമാനം. 2014ൽ താൻ പ്രധാനമന്ത്രിയായതിന് ശേഷം നാല് കോടിയോളം ദരിദ്ര കുടുംബങ്ങൾക്ക് കോൺക്രീറ്റ് വീടുകൾ നിർമ്മിച്ച് നൽകിയതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞു.

വെല്ലുവിളി

ഭൂമിയുടെയും നിർമാണ സാമഗ്രികളുടെയും വില വർധിച്ചതിനാൽ ധനമന്ത്രി പരിപാടി നീട്ടണമെന്നും ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.  ഭവന നിർമാണത്തിനായി ബാങ്ക് വായ്പ എടുക്കുന്ന കുടുംബങ്ങൾക്ക്, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള സബ്‌സിഡികൾക്ക് പുറമേ, ഭവന പദ്ധതിക്ക് കീഴിൽ സർക്കാർ 100,000 രൂപ മുതൽ 267,000 രൂപ വരെ പലിശ സബ്‌സിഡി നൽകുന്നുണ്ട്.
നഗരങ്ങളിലെ ഭവനങ്ങൾക്ക് പൊതുവെ നിർമാണ ചെലവ് കൂടുതലാകുന്നത് സർക്കാരിന് തലവേദനയാണ്.  ഉദാഹരണത്തിന്  മുംബൈയില്‍ ഒരു ചതുരശ്രയടിക്ക്  ശരാശരി വില 5,000 രൂപയിൽ കൂടുതലാണ്. മുംബൈ, ഡൽഹി പോലുള്ളയിടങ്ങളിൽ താങ്ങാനാവുന്ന ഭവനങ്ങൾ നിർമിക്കുന്നത് അതിനാൽ വലിയൊരു വെല്ലുവിളിയാണ്.

ഇത് നേരിടാൻ ഭവനവായ്പകൾക്കായുള്ള നികുതിയിളവുകളുടെ പരിധി വർധിപ്പിക്കുക, നഗര ഭവനങ്ങൾക്ക് പലിശ സബ്‌സിഡി പദ്ധതി നടപ്പിലാക്കുക, തുകയിൽ ഗണ്യമായ വർദ്ധനവ് നഗര പരിധിയിൽ  വരുത്തുക എന്നീ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്.

English Summary:

Union Budget 2024 and Budget Housing