റിസർവ് ബാങ്ക് ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തിയില്ല കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള പണാവലോകനയോഗത്തിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനമാനമായി നിലനിർത്തി. അതുകൊണ്ട് പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരും. വിലക്കയറ്റ നിരക്ക് മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള  പണാവലോകനയോഗത്തിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി. അതുകൊണ്ട് പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല.

വിലക്കയറ്റ നിരക്ക് മുൻ നിശ്ചയിച്ചിരുന്ന 5.1 ശതമാനത്തിൽ നിർത്താൻ കഴിയില്ലെന്ന് റിസർവ് ബാങ്കിന് ബോധ്യമായി.  അതോടെ മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷം വിലക്കയറ്റം 5.1 ശതമാനം എന്നത് 5.4 ശതമാനത്തിൽ എത്തുമെന്ന് പുനർനിശ്ചയിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ വില താഴുമെന്നാണ് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.  ഖാരിഫ് വിളവെളുടുപ്പിൽ വന്ന കുറവാണ് ഇതിന് കാരണമായി പറയുന്നത്.  ഇത് 4 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരണമെന്ന തീരുമാനത്തിൽ ഉറച്ചു നില്കുന്നുവെന്നാണ് ആർബിഐ ഗവർണ്ണർ പറഞ്ഞത്.

ADVERTISEMENT

പണമൊഴുക്ക് കൂടും

ബജറ്റിനു ശേഷമുള്ള അലോകനമായതിനാൽ സ്വഭാവികമായും  ബജറ്റ് നിർദേശങ്ങളും  അടിസ്ഥാന വികസന നിക്ഷേപങ്ങളും സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ അളവ് കൂടുതലായി എത്തിച്ചേരാനിടയുള്ള മറ്റു നിർദ്ദേശങ്ങളും മോണിറ്ററി പോളിസി കമ്മിറ്റിയുടെ പരിഗണനയിൽ വന്നിട്ടുണ്ട്.  ജിഡിപി 7.3 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഉയർന്ന ജിഡിപി വിലക്കയറ്റത്തിന് കാരണമായേക്കാം.  മാത്രമല്ല രാജ്യം തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന ഈ മാസങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങളും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലേക്കുള്ള ചിലവുകളും കൂടാനും സാധ്യതയുണ്ട്.  ഇതെല്ലാം പണമൊഴുക്ക് വർധിപ്പിക്കാൻ സാധ്യതയുള്ള ഘടകങ്ങളാണ്.  റീപോ നിരക്കിൽ തൽസ്ഥിതി നിലനിർത്താനുള്ള റിസർവ് ബാങ്കിന്റെ തീരുമാനത്തിൽ ഈ കാര്യങ്ങളും സാധീനിച്ചിട്ടുണ്ട്.

ADVERTISEMENT

ബാങ്കിങ് സെക്ടറിൽ പണത്തിന്റെ കുറവുണ്ട്.  എന്നാൽ അത് താല്കാലികമാണ്. മാത്രമല്ല ഈ രംഗത്ത് പണത്തിന്റെ അളവ് കൂടാതിരിക്കുന്നത് വിലക്കയറ്റം നിയന്ത്രിക്കാൻ ആവശ്യമാണ് താനും. ജനുവരിയിൽ യുഎസ് ഫെഡ് നിരക്കിൽ കുറവ് വരുത്താതിരുന്നതും അവിടെ നിരക്കുകൾ ഉടനെ കുറയാനിടയില്ലെന്നതും ഇന്ത്യയിലും നിരക്കിൽ ഇപ്പോൾ മാറ്റം വേണ്ട എന്ന തീരുമാനത്തിന് പിന്നിലെ ഘടകമാണ് .

സമ്പദ് വ്യവസ്ഥയുടെ വിശാല കാഴ്ചപ്പാടിൽ നിരക്കുകൾ നിലനിർത്തിയത് പൊതുവെ സ്വീകാര്യമാണെങ്കിലും ഭക്ഷ്യ വസ്തുക്കളുടെ വില  ഉയർന്ന് നിൽക്കുന്ന സാഹചര്യം സാധാരണക്കാരുടെ ജീവിതത്തിൽ  ഉണ്ടാക്കുന്ന സമ്മർദ്ദം കുറക്കുവാൻ  റിസർവ് ബാങ്ക് ഇന്നത്തെ തീരുമാനത്തിൽ ഒന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.

ADVERTISEMENT

ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ

English Summary:

No Change in Monetary Policy