'ജിയോ' വരുന്നു സൗണ്ട് ബോക്സുമായി, പേ ടി എമ്മിന് 'പണി' കൊടുത്തതോ?
മുകേഷ് അംബാനിയുടെ ടെലികോം ഭീമനായ ജിയോ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വീണ്ടും തരംഗമാകുന്നു. ഇത്തവണ, ഏറ്റവും പുതിയ ജിയോ സൗണ്ട്‌ബോക്‌സുമായി യുപിഐ പേയ്‌മെൻ്റ് വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനാണ് ജിയോ

മുകേഷ് അംബാനിയുടെ ടെലികോം ഭീമനായ ജിയോ, ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വീണ്ടും തരംഗമാകുന്നു. ഇത്തവണ ഏറ്റവും പുതിയ ജിയോ സൗണ്ട്‌ബോക്‌സുമായി യുപിഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് ചുവടുവയ്ക്കുന്നത്. പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനാണ് ജിയോ സൗണ്ട്‌ബോക്‌സ് ലക്ഷ്യമിടുന്നത്. അതായത് യുപിഐ പേയ്‌മെൻ്റ് വിപണിയിൽ 'ജിയോ' പ്രവേശിക്കാൻ പോകുന്നുവെന്ന് ചുരുക്കം.
നിലവിലുള്ള ജിയോ പേ ആപ്പിലേക്ക് സൗണ്ട്ബോക്സ് സാങ്കേതികവിദ്യ സംയോജിപ്പിച്ചാണ് വിപണിയിലേക്കെത്താൻ തയാറെടുക്കുന്നത്. നിലവിൽ, ജിയോ സൗണ്ട്‌ബോക്‌സ് പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്, റീട്ടെയിൽ സ്റ്റോറുകളിൽ ഇത് വരാൻ പോകുന്നതിനെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. യുപിഐ പേയ്‌മെൻ്റ് രംഗത്തേക്ക് പ്രവേശിക്കുന്നതിലൂടെ, പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ നിലവിലുള്ള പ്രധാന കമ്പനികളെ വെല്ലുവിളിക്കാൻ ജിയോ സജ്ജമാണ്. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിലുടനീളം സൗണ്ട്‌ബോക്‌സിൻ്റെ 8-9 മാസത്തെ പൈലറ്റ് ലോഞ്ചിന് ശേഷമാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.
പേടിഎമ്മും ജിയോയും
Paytm പേയ്‌മെൻ്റ് ബാങ്കിനുണ്ടായ പ്രശ്നങ്ങളിൽ 'ജിയോ'യ്ക്ക് പങ്കുണ്ടോ എന്നാണ് ഇപ്പോൾ എല്ലാവരുടെയും ആശങ്ക. ഡിജിറ്റൽ പേയ്‌മെൻ്റ് മേഖലയിലെ മത്സരം 'ജിയോ' കൂടി വരുന്നതോടെ അതിശക്തമാക്കുകയാണ്.
ഈ നീക്കത്തിലൂടെ ഇന്ത്യയുടെ വളരുന്ന ഡിജിറ്റൽ പേയ്‌മെൻ്റ് ഇക്കോസിസ്റ്റത്തിൻ്റെ ഗണ്യമായ പങ്ക് ഉറപ്പാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഈ തന്ത്രപരമായ നീക്കം ജിയോയുടെ പ്രതിബദ്ധതയ്ക്കും വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ മേഖലയിലെ വളർച്ചാ അവസരങ്ങൾ തേടിപിടിക്കുന്നതിനുള്ള ഒന്നായും അനലിസ്റ്റുകൾ വിലയിരുത്തുന്നു.
80 ശതമാനം ഡിജിറ്റൽ ഇടപാടുകളും യു പി ഐയിലൂടെ; ചാർജ് ഈടാക്കുമോ?
2023-ൽ ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെൻ്റുകളിൽ യുപിഐയുടെ വിഹിതം 80 ശതമാനത്തിനടുത്തെത്തിയതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ പറഞ്ഞു. "ഇന്ത്യയിലെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെൻ്റുകൾ 2012-13 സാമ്പത്തിക വർഷത്തിലെ 162 കോടി ഇടപാടുകളിൽ നിന്ന് 2023-24ൽ (2024 ഫെബ്രുവരി വരെ) 14,726 കോടി ഇടപാടുകളായി വളർന്നു , 12 വർഷത്തിനിടെ ഏകദേശം 90 മടങ്ങ് വർധനവ് ഉണ്ടായി" എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്തിലെ ഡിജിറ്റൽ ഇടപാടുകളുടെ 46 ശതമാനവും ഇന്ത്യയിലാണ് (2022 ലെ ഡാറ്റ പ്രകാരം), നടക്കുന്നതെന്നും ഗവർണർ പറഞ്ഞു.
ഫീസ്
ഭൂരിഭാഗം യുപിഐ ഉപയോക്താക്കളും ചാർജുകൾ ഈടാക്കിയാൽ ഓൺലൈൻ ഇടപാടുകൾ നിർത്തിയേക്കുമെന്ന് ഇതിനെകുറിച്ച് നടത്തിയ സർവേയിൽ പറയുന്നു. ഭൂരിഭാഗം പേരും യുപിഐ സ്വീകരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് 'സീറോ ട്രാൻസാക്ഷൻ ഫീ' ആണെന്നും ഫീസ് ഏർപ്പെടുത്തിയാൽ, പലരും യുപിഐയുടെ ഉപയോഗം കുറയ്ക്കുകയോ ഫീസ് അനുസരിച്ച് അത് ഉപയോഗിക്കുന്നത് നിർത്തുകയോ ചെയ്യുമെന്നും സർവേ പറയുന്നു. ചില പ്ലാറ്റ്‌ഫോമുകളും , വ്യാപാരികളും യുപിഐ ഇടപാടുകൾക്ക് ഇടപാട് ഫീസ് ഈടാക്കുന്നുണ്ടെന്നും സർവേ കണ്ടെത്തി. കഴിഞ്ഞ 12 മാസത്തിനിടെ തങ്ങൾക്ക് ഇത്തരത്തിലുള്ള ഒന്നോ അതിലധികമോ സംഭവങ്ങൾ ഉണ്ടായതായി സർവേയിൽ പങ്കെടുത്ത 37 ശതമാനം യുപിഐ ഉപയോക്താക്കളും പറയുന്നു.
യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഇടപാടുകൾ ഫെബ്രുവരിയിൽ 18 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് നിലയിലെത്തി.