ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണി സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം അപകട സാധ്യതകൾ കുറക്കുന്നതിന് സുരക്ഷാ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ (സിഎസ്ഐടിഇ) ഏറ്റവും പുതിയ റൗണ്ടിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ്. ഇത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിന് സുരക്ഷ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ (സിഎസ്ഐടിഇ) ഏറ്റവും പുതിയ റൗണ്ടിനെ തുടർന്നാണ് ആർബിഐ മുന്നറിയിപ്പ്. പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയിടത്തെല്ലാം ആർബിഐ പരിഹാര നടപടികൾ നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ സന്നദ്ധത, ഇൻ്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്‌ഫോം കഴിവുകൾ, തട്ടിപ്പ് കണ്ടെത്തൽ കാര്യക്ഷമത എന്നിവയുൾപ്പെടെ ബാങ്കുകളുടെ വിവിധ കഴിവുകൾ വിലയിരുത്താൻ ആർബിഐയെ CSITE സഹായിക്കുന്നു. ഇൻസ്പെക്ഷൻ ടീം എല്ലാ വായ്പക്കാരുടെയും ഐടി സംവിധാനങ്ങൾ ആഴത്തിൽ പരിശോധിക്കുകയും പ്രശ്നങ്ങൾ തിരിച്ചറിയുകയും, മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.

എ ഐ ദുരുപയോഗം
 
ADVERTISEMENT

സെൻട്രൽ ബാങ്ക് നടത്തുന്ന പതിവ് വാർഷിക റിസ്ക് അസസ്മെൻ്റ് പരിശോധനയിൽ നിന്ന് വ്യത്യസ്തമാണ് CSITE. ആദ്യമായല്ല റിസർവ് ബാങ്ക് ഈ കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നത്. പുതിയ സൈബർ സുരക്ഷാ അപകടങ്ങളെ നേരിടാൻ ബാങ്കിങ് മേഖല തയ്യാറാവേണ്ടതുണ്ടെന്ന് ഫെബ്രുവരിയിൽ ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞിരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ദുരുപയോഗത്തിൻ്റെ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും ലഘൂകരിക്കുന്നതിനും ബാങ്കുകൾക്ക് അവരുടെ എൻക്രിപ്റ്റ് ചെയ്ത സംവിധാനങ്ങൾ പൂർണ്ണമായും പുനർനിർമിക്കേണ്ടി വരുമെന്ന് ശങ്കർ എടുത്തുപറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ, യുകോ ബാങ്കിൻ്റെ തകർച്ചയ്ക്ക് ശേഷം അവരുടെ ഡിജിറ്റൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളും പ്രക്രിയകളും അവലോകനം ചെയ്യാൻ ധനമന്ത്രാലയം പൊതുമേഖലാ  ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.  സാമ്പത്തിക മേഖലയിൽ ഡിജിറ്റൈസേഷൻ ത്വരിതപ്പെടുത്തുന്നതിനാൽ ധനമന്ത്രാലയവും ആർബിഐയും കൃത്യമായ ഇടവേളകളിൽ ഈ കാര്യം ബാങ്കുകളെ ഓർമിപ്പിക്കാറുണ്ട്.

English Summary:

Cyber Attack in Banks