പ്രവാസികൾക്ക് ഉയർന്ന നേട്ടം ഉറപ്പിക്കാം, എങ്ങനെയെന്നോ?
ജോലിക്കായി നിരവധി ആളുകളാണ് വിദേശ രാജ്യങ്ങളില്‍ പോകുന്നത്. ബാങ്കുകള്‍ ഇത്തരം പ്രവാസികളുടെ അക്കൗണ്ടുകള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്. അതിലൊന്നാണ് പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബാങ്കുകളില്‍ രൂപയില്‍ സ്ഥിര നിക്ഷേപം നടത്താനുള്ള സൗകര്യം. ഇവരുടെ എന്‍ആര്‍ഇ അക്കൗണ്ടിലേക്ക് നേരിട്ട് വിദേശ കറൻസിയിൽ

ജോലിക്കായി നിരവധി ആളുകളാണ് വിദേശ രാജ്യങ്ങളില്‍ പോകുന്നത്. ബാങ്കുകള്‍ ഇത്തരം പ്രവാസികളുടെ അക്കൗണ്ടുകള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്. അതിലൊന്നാണ് പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബാങ്കുകളില്‍ രൂപയില്‍ സ്ഥിര നിക്ഷേപം നടത്താനുള്ള സൗകര്യം. ഇവരുടെ എന്‍ആര്‍ഇ (നോൺ റെസിഡന്റ് എക്സ്റ്റേണൽ) അക്കൗണ്ടിലേക്ക് നേരിട്ട് വിദേശ കറൻസിയിൽ നിക്ഷേപിക്കാന്‍ കഴിയും. ഒറ്റയ്‌ക്കോ ജോയിന്റായോ അക്കൗണ്ട് ആരംഭിക്കാം. ഇത്തരം നിക്ഷേപങ്ങള്‍ക്ക് നികുതി ബാധ്യതയില്ല. മാത്രമല്ല വിദേശ കറന്‍സിയില്‍ നിക്ഷേപിക്കാനും ഇന്ത്യന്‍ രൂപയില്‍ പിന്‍വലിക്കാനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ബാങ്കുകള്‍ ഇത്തരം അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പലിശ നിരക്കുകളെ കുറിച്ച് അറിയാം.
എസ്ബിഐ
എസ്ബിഐയുടെ എന്‍ആര്‍ഇ അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം മുതല്‍ പലിശ ലഭിക്കും. 7.1 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല 400 ദിവസത്തേക്കുള്ള നിക്ഷേപത്തിന് (അമൃത് കലശ്) 7.1 ശതമാനം പലിശ ലഭിക്കും.
എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്, ഒന്ന് മുതല്‍ 10 വര്‍ഷം വരെയുള്ള എന്‍ആര്‍ഇ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം മുതല്‍ 7.20 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. ഇതില്‍ 4 വര്‍ഷവും 7 മാസത്തേക്കും നടത്തുന്ന സ്ഥിരനിക്ഷേപത്തിന് 7.20 ശതമാനം പലിശയാണ് നല്‍കുന്നത്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്ക് 6.70 ശതമാനം മുതല്‍ 7.10ശതമാനം വരെ പലിശ നിരക്കുകളാണ് എന്‍ആര്‍ഇ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. 15 മാസം മുതല്‍ 2 വര്‍ഷം വരെയുള്ള കാലയളവിലാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 7.10ശതമാനം വാഗ്ദാനം ചെയ്യുന്നത്.
പിഎന്‍ബി
1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ ഈ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 6.75ശതമാനം മുതല്‍ 7.25ശതമാനം വരെ പലിശയാണ് പിഎന്‍ബി വാഗ്ദാനം ചെയ്യുന്നത്. 400 ദിവസത്തെ കാലാവധിയില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 7.25 ശതമാനമാണ്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
രാജ്യത്തെ ചെറു ബാങ്കിങ് സ്ഥാപനങ്ങളിലൊന്നായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എന്‍ആര്‍ഇ അക്കൗണ്ടിലെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 400 ദിവസത്തെ സ്ഥിരനിക്ഷേപത്തിനുള്ള 7.25 ശതമാനം പലിശയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ഈ നിക്ഷേപങ്ങൾക്ക് 7.25 ശതമാനം വരെ ആണ് പലിശ നൽകുന്നത്. എന്നാൽ 10 കോടി മുതൽ 50 കോടി വരെ ഉള്ള സ്ഥിര നിക്ഷേപം ആണെങ്കിൽ പരമാവധി 7.7 ശതമാനം ആണ് പലിശ ലഭിക്കുക.