ADVERTISEMENT

ഡെബിറ്റ് കാർഡ് വേണ്ട, ഇനി സിഡിഎമ്മിൽ പണമിടാനും യുപിഐ

ബാബു കെ എ

Published: April 06 , 2024 09:36 AM IST

1 minute Read

  • ബാങ്കുകളുടെ ക്യാഷ് മാനേജ്‌മെന്റും കൂടുതൽ കാര്യക്ഷമമാകും

ഇതു വരെ ക്യാഷ് ഡിപോസിറ്റ് മെഷീനി(CDM)ൽ പണം അടയ്ക്കാൻ പോകുമ്പോൾ ഡെബിറ്റ് കാർഡ് കൈയ്യിലെടുത്തില്ലെങ്കിൽ പെട്ടുപോകുമായിരുന്നു. എന്നാലിനി ഇതിനായി ഡെബിറ്റ് കാർഡ് വേണ്ട. UPI വഴിയും ഇനി സിഡിഎമ്മിൽ പണമടയ്ക്കാം. UPI യുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഗവർണർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ ക്യാഷ് ഡിപോസിറ്റ് മെഷീനി(CDM)ൽ പണം അടയ്ക്കാൻ പോകുമ്പോൾ ഡെബിറ്റ് കാർഡ് കൈയ്യിലെടുത്തില്ലെങ്കിൽ പെട്ടുപോകുമായിരുന്നു. എന്നാലിനി ഇതിനായി ഡെബിറ്റ് കാർഡ് വേണ്ട. UPI വഴിയും ഇനി സിഡിഎമ്മിൽ പണമടയ്ക്കാം. UPI യുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ചതാണിത്. പണം പിൻവലിക്കാൻ കാർഡുകൾ കൂടാതെ UPI യും ഉപയോഗിക്കുന്ന സംവിധാനം നേരത്തെ ഉണ്ട്.  ഇത് ഇടപാടുകാർക്ക് ബാങ്കിടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുമെന്നു മാത്രമല്ല, ബാങ്കുകളുടെ ക്യാഷ് മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.

അതുപോലെ പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്സിൽ നിന്ന് UPI വഴി പണമിടപാട് നടത്തണമെങ്കിൽ ഇപ്പോൾ പ്രീപെയ്ഡ് ഇൻസ്ട്രുമെന്റ് നൽകുന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴിയോ, ആപ്പ് വഴിയോ മാത്രമേ കഴിയൂ.  ഇനിമുതൽ ഇത്തരം സ്ഥാപനങ്ങളുടെ ആപ്പിനെ മാത്രം ആശ്രയിക്കേണ്ട.  മറ്റു UPI ആപ്പുകൾ (third party UPI app) വഴിയും പ്രീപെയ്ഡ് ഇൻസ്ട്രുമെൻറ്സിൽ നിന്ന് (വോലറ്റ് മുതലായവ) പണമിടപാടുകൾ നടത്താം.  കറൻസിയുടെ ഉപയോഗം കുറച്ച് ഡിജിറ്റൽ പേയ്‌മെന്റിലേക്കുള്ള യാത്രയെ ഇത് വേഗത്തിലാക്കും.

ADVERTISEMENT

എന്തിനും ഏതിനും UPI

ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം ഏറ്റവും പ്രബലമാക്കിയത് UPI ആണ്.  എന്തിനും ഏതിനും UPI ഉപയോഗിക്കാം എന്ന നിലയിലേക്ക് ഈ സംവിധാനം വിപുലമാക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞു.  ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും, രാജ്യാന്തര പണമിടപാട് രംഗത്തും UPI കാലുറപ്പിച്ചു കഴിഞ്ഞു.  കാനഡ, ഫ്രാൻസ്, നേപ്പാൾ, ഭൂട്ടാൻ, UAE എന്നിവിടങ്ങളിൽ UPI എത്തിക്കഴിഞ്ഞു.  ആഫ്രിക്ക, സൗത്ത് അമേരിക്ക, ന്യൂസിലാൻഡ്  എന്നീ രാജ്യങ്ങളിലേക്ക് UPI ഉടനെ കടന്നെത്തും.  

ADVERTISEMENT

2024 ജനുവരിയിൽ UPI ഇടപാടുകൾ 18.41 ലക്ഷം കോടിയിൽ എത്തി. തുകയിൽ മാത്രമല്ല എണ്ണത്തിലും UPI ഇടപാടുകൾ വർധിച്ചു കൊണ്ടിരിക്കുന്നു. ജനുവരിയിൽ ഇത് 1220 കോടി ആണ്. UPI ഇടപാടുകളുടെ വളർച്ച  വാർഷികാടിസ്ഥാനത്തിൽ തുകയിൽ 42 ശതമാനവും എണ്ണത്തിൽ 52 ശതമാനവും ആണ്.  

മാസം 10,000 കോടി എന്ന നിലയിലേക്ക് UPI ഇടപാടുകൾ എത്തിക്കുവാനാണ് NPCI ലക്ഷ്യമിടുന്നത്.  

English Summary:

Cash Deposit in CDM can Done with UPI