ഒരു വർഷമായിട്ടും ആർബിഐ റിപോ നിരക്ക് കുറയ്ക്കാത്തത് എന്തുകൊണ്ട്?
തുടർച്ചയായി ഏഴാം തവണയും റിപോ നിരക്കിൽ മാറ്റം വരുത്താതെയാണ് മോണിറ്ററി പോളിസി കമ്മിറ്റി പിരിയുന്നത്. 2023 ഫെബ്രുവരി വരെ തുടർച്ചയായി 250 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചാണ് റിസർവ് ബാങ്ക് രാജ്യത്തെ വിലക്കയറ്റം താഴേക്ക് കൊണ്ടുവന്നത്. ഇപ്പോഴും റിസർവ് ബാങ്ക് ലക്ഷ്യമിട്ട നാല് ശതമാനം വിലക്കയറ്റം എന്ന

തുടർച്ചയായി ഏഴാം തവണയും റിപോ നിരക്കിൽ മാറ്റം വരുത്താതെ 6.5 ശതമാനമായി നില നിർത്തിയാണ് മോണിറ്ററി പോളിസി കമ്മിറ്റി പിരിയുന്നത്. 2023 ഫെബ്രുവരി വരെ തുടർച്ചയായി 250 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചാണ് റിസർവ് ബാങ്ക് രാജ്യത്തെ വിലക്കയറ്റം താഴേക്ക് കൊണ്ടുവന്നത്. എന്നാൽ കഴിഞ്ഞ ഏപ്രിൽ മുതൽ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോഴും റിസർവ് ബാങ്ക് ലക്ഷ്യമിട്ട നാല് ശതമാനം വിലക്കയറ്റം എന്ന ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ല. അതിനാൽ നിരക്കുകളിൽ ദിശാമാറ്റത്തിന് സമയമായില്ല എന്ന് റിസർവ് ബാങ്ക് വീണ്ടും ആറിൽ അഞ്ച് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ആവർത്തിച്ചിരിക്കുന്നു. എങ്കിലും 2022 ഏപ്രിൽ മാസത്തിൽ 7.8 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് 2024 ജനുവരിയിലും ഫെബ്രുവരിയിലും 5.10 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരുവാൻ റിസർവ് ബാങ്കിന്റെ പൊതുവെയുള്ള സാമ്പത്തിക ആസൂത്രണങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ രൂപ മികച്ച പ്രകടനമാണ് കഴിഞ്ഞ മൂന്ന് വർഷം കാഴ്ചവെച്ചത് എന്ന് ഗവർണർ എടുത്തുപറഞ്ഞുകൊണ്ടാണ് റിപോ നിരക്ക് 6.50 ശതമാനത്തിൽ നിലനിർത്തിയത്.
സാമ്പത്തിക വളർച്ച
2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം രാജ്യം 7.4 ശതമാനം സാമ്പത്തിക വളർച്ച (real GDP) നേടുമെന്ന് വിലയിരുത്തുന്നു. 2024-25 ൽ ഇത് ഏഴ് ശതമാനമായിരിക്കും. പണപ്പെരുപ്പം 2024-25 ൽ 4.5 ശതമാനം എന്ന് വിലയിരുത്തുന്നു. 2022 ഏപ്രിൽ മാസത്തിൽ 7.8 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് 2024 ജനുവരിയിലും ഫെബ്രുവരിയിലും 5.10 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരുവാൻ റിസർവ് ബാങ്കിന് സാധിച്ചിട്ടുണ്ട്.
എന്നാൽ വികസനവും വളർച്ചയും തങ്ങളുടെ റഡാറിൽ ഉണ്ടെങ്കിലും കേന്ദ്ര ബാങ്കിന്റെ പ്രാഥമികമായ ഉത്തരവാദിത്തം സാമ്പത്തിക സ്ഥിരതയും പണലഭ്യതയും വിലക്കയറ്റ മാനേജ്മെന്റും തന്നെയാണ് എന്ന സന്ദേശം നിരക്കില്‍ മാറ്റം വരുത്താതെ ഗവർണർ ആവർത്തിച്ചിരിക്കുകയാണ്.
സാധാരണക്കാരുടെ ആവശ്യം
എന്നാൽ നിരക്കുകൾ കുറക്കണം എന്നാണ് സാധാരണക്കാരുടെ ആവശ്യം. ഉൽപ്പാദന–നിർമ്മാണ–ബിസിനസ് രംഗങ്ങളിൽ നിന്നുള്ള ആവശ്യവും വിഭിന്നമല്ല. വായ്പ നിരക്കുകൾ ഇപ്പോഴും ഉയർന്നു നില്കുന്നു എന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ ഈ ആവശ്യം ന്യായവുമാണ്. നയപരമായി യുക്തമായ തീരുമാനങ്ങൾ എടുക്കുവാൻ റിസർവ് ബാങ്കിന് ഏതു സമയവും കഴിയും. ചടുലവും വഴക്കമാർന്നതുമായ തീരുമാനങ്ങൾ പണലഭ്യതയുടെ കാര്യത്തിൽ റിസർവ് ബാങ്ക് കൈക്കൊള്ളും എന്ന് ഗവർണർ പറഞ്ഞത് ഇവിടെ പ്രതീക്ഷ നൽകുന്നു.