ഇന്ത്യക്കാർ ബാങ്കുകളിൽ ഏതാണ്ട് 206 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇക്കഴിഞ്ഞ ജനുവരി-മാർച്ചുവരെയുള്ള ഔദ്യോഗിക കണക്ക്. ഇതിൽ എത്രത്തോളം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്? നിങ്ങൾക്ക് നിക്ഷേപമുള്ള ബാങ്ക് അപ്രതീക്ഷിതമായി പ്രവർത്തനം അവസാനിപ്പിച്ചാൽ, നിക്ഷേപത്തുക പൂർണമായി തിരിച്ചുകിട്ടുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മൊത്തം ബാങ്ക് നിക്ഷേപത്തിൽ ഏതാണ്ട് 45 ശതമാനത്തോളം മാത്രമേ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. അതായത്, പാതിയോളം നിക്ഷേപങ്ങളും സുരക്ഷിതമല്ല. 2020ൽ മൊത്തം ബാങ്ക് നിക്ഷേപത്തിന്‍റെ 51 ശതനമാനത്തോളവും ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ളിലായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഇത് കുറഞ്ഞു.

ADVERTISEMENT

ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ്

നിലവിൽ ആർബിഐയുടെ ചട്ടപ്രകാരം 5 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ. ആർബിഐയുടെ നിയന്ത്രണത്തിലുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്‍റി കോർപ്പറേഷൻ അഥവാ ഡിഐസിജിസിയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. 2020 ഫെബ്രുവരിയിലാണ് പരിരക്ഷ ഒരുലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയത്.

ADVERTISEMENT

സേവിംഗ്സ് അക്കൗണ്ടോ സ്ഥിരനിക്ഷേപമോ (എഫ്ഡി) കറന്‍റ് അക്കൗണ്ട് നിക്ഷേപമോ ആയാലും ഇൻഷുറൻസ് പരിരക്ഷ കിട്ടും. ഒരു ബാങ്കിലാണ് 5 ലക്ഷം രൂപ എന്ന പരിധി. നിക്ഷേപം വെവ്വേറെ ബാങ്കുകളിലാണെങ്കിൽ അവയെല്ലാം പ്രത്യേകമായാണ് ഇൻഷുറൻസിനായി പരിഗണിക്കുക.

നിങ്ങൾക്ക് ഒരു ബാങ്കിൽ തന്നെ എഫ്ഡി, സേവിംഗ്സ്, കറന്‍റ് അക്കൗണ്ട്  എന്നിവയിലായി നിക്ഷേപങ്ങളുണ്ടെന്ന് കരുതുക. ഈ അക്കൗണ്ടുകളിലെ തുകയെല്ലാം ഒന്നിച്ചുകൂട്ടിയാണ് ഇൻഷുറൻസ് നിശ്ചയിക്കുക. എല്ലാ അക്കൗണ്ടുകളിലുമായി 4.95 ലക്ഷം രൂപയുണ്ടെന്നിരിക്കട്ടെ. 5 ലക്ഷം രൂപ എന്ന പരിധിക്ക് താഴെയായതിനാൽ ഇൻഷുറൻസിന് അർഹതയുണ്ട്.

ADVERTISEMENT

ഉറപ്പാക്കാം പരിരക്ഷ

ഒരു ബാങ്കിന്‍റെ തന്നെ മറ്റ് ശാഖകളിൽ വേറെ നിക്ഷേപ അക്കൗണ്ടുകളുണ്ടെങ്കിലും ഈ തുകയെല്ലാം ഒന്നിച്ചുകൂട്ടിയാകും ഇൻഷുറൻസ് പരിരക്ഷ നിശ്ചയിക്കുക. നിങ്ങളുടെ മൊത്തം നിക്ഷേപം 5 ലക്ഷം രൂപയെന്ന പരിധി കടന്നാൽ, അധികമുള്ള തുക ഇൻഷുറൻസിന് അർഹമല്ല. നിക്ഷേപം വിവിധ ബാങ്കുകളിലായി മാറ്റിയാൽ ഈ പ്രയാസം ഒഴിവാക്കാം. ഉദാഹരണത്തിന് ഒരു ബാങ്കിൽ നിങ്ങൾക്ക് 8 ലക്ഷം രൂപ എഫ്ഡിയുണ്ടെന്ന് ഇരിക്കട്ടെ. ഇതിൽ 5 ലക്ഷം രൂപവരെയാണ് ഇൻഷുറൻസിന് അർഹമായത്. ബാക്കി മൂന്നുലക്ഷം രൂപയ്ക്ക് പരിരക്ഷയില്ല. ഈ സാഹചര്യത്തിൽ മൊത്തം എഫ്ഡിയെ രണ്ടായി വിഭജിക്കാം. 4 ലക്ഷം രൂപ മറ്റൊരു ബാങ്കിൽ എഫ്ഡി ഇടാം. ഇതുവഴി രണ്ട് അക്കൗണ്ടുകൾക്കും മൊത്തം 8 ലക്ഷം രൂപയ്ക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം.