ഭവന വായ്പാ പലിശ എങ്ങനെ വേണം? അറിയാം ഫിക്‌സഡ്– ഫ്ലോട്ടിങ് നിരക്കുകൾ
വീട് എന്ന് സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇന്ന് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. ബാങ്ക് വായ്പയെടുത്താണ് നമ്മുടെ സ്വപ്‌നം കെട്ടിപ്പൊക്കുന്നത്. എന്നാല്‍, ഇത് പല പ്രതിസന്ധികള്‍ തരണം ചെയ്യണം. ഭവന വായ്പ എടുക്കുന്നവർ പലിശ നിരക്കുകളുടെ ഘടന എങ്ങനെയാണെന്ന് ആദ്യം മനസിലാക്കണം. അല്ലെങ്കില്‍ ഭാവിയില്‍

വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇന്ന് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. ബാങ്ക് വായ്പയെടുത്താണ് നമ്മുടെ സ്വപ്‌നം കെട്ടിപ്പൊക്കുന്നത്. എന്നാല്‍, ഇതിന് പല പ്രതിസന്ധികള്‍ തരണം ചെയ്യണം. ഭവന വായ്പ എടുക്കുന്നവർ പലിശ നിരക്കുകളുടെ ഘടന എങ്ങനെയാണെന്ന് ആദ്യം മനസിലാക്കണം. അല്ലെങ്കില്‍ ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യത തന്നെ ഉണ്ടായേക്കാം. പലിശ ഫിക്‌സഡായും ഫ്ലോട്ടിങ്ങായും ഉണ്ട്. ഇവ അറിഞ്ഞു വേണം വായ്പ എടുക്കാന്‍
ഫിക്‌സഡ് നിരക്ക്
സ്ഥിരമായി ഒരേ പലിശ നിരക്കാണ് ഫിക്‌സഡ് പലിശ നിരക്കില്‍ വരുന്നത്. വായ്പ എടുക്കുമ്പോള്‍ മുതല്‍ അവസാനം വരെ ഒരേ രീതിയില്‍ പലിശ നല്‍കണം. വിപണിയില്‍ പലിശ നിരക്ക് കൂടിയാലും കുറഞ്ഞാലും ഇതില്‍ മാറ്റം വരില്ല. അതായത്,
ഭവന വായ്പയില്‍ തിരിച്ചടയ്ക്കുന്ന മാസത്തവണ കൂടുതലും പലിശയിലേക്കാണ് പോവുക. വര്‍ഷങ്ങള്‍ നിരവധി കഴിയുന്നതോടെയാണ് പലിശ കുറയുകയും മുതലിലേയ്ക്ക് കൂടുതല്‍ തുക അടവ് വരികയും ചെയ്യും.
ഉദാഹരണത്തിന് 8.5 ശതമാനം പലിശയാണ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ റിപ്പോ നിരക്ക് അനുസരിച്ച് പലിശ കുറഞ്ഞാലും 8.5 നിരക്കില്‍ തന്നെയാകും അവസാനം വരെ പലിശ ഈടാക്കുക.
ഫ്‌ളോട്ടിങ് നിരക്ക്
ഇവിടെ പലിശ സ്ഥിരമായിരിക്കില്ല. ബാങ്കിന്റെ വായ്പാ നിരക്ക് എല്ലാം ബേസ് റേറ്റ് അടിസ്ഥാനമാക്കിയാണ്. ഫ്ളോട്ടിങ് പലിശനിരക്ക് എപ്പോഴും ബേസ് റേറ്റുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. ഇവിടെ ബേസ് നിരക്ക് കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. കാഴ്ചയില്‍ ഫിക്‌സഡ് നിരക്കിനേക്കാള്‍ കൂടുതല്‍ ആണെങ്കിലും ദീര്‍ഘകാലത്തില്‍ താഴേയ്ക്ക് വരാനുള്ള സാധ്യതയുണ്ട്. ദീര്‍ഘകാലനേട്ടവും ഈ നിരക്കില്‍ നിന്ന് പ്രതീക്ഷിക്കാം. വിപണിയില്‍ പൊതുവെ വായ്പാ നിരക്ക് കുറവാണെങ്കില്‍ അതിന്റെ ഗുണം വായ്പയ്ക്ക് ലഭിക്കും.
ഏത് തിരഞ്ഞെടുക്കാം
∙വായ്പ കാലാവധി കൂടുതലാണെങ്കില്‍ ഫ്‌ളോട്ടിങ്ങാണ് നല്ലത്.
∙വ്യക്തിഗത വായ്പ, കാര്‍ ലോണ്‍ പോലുള്ള കുറച്ചു വര്‍ഷത്തേക്കുള്ള വായ്പകള്‍ക്ക് ഫിക്‌സഡ് നിരക്കാണ് നല്ലത്.
∙ഉപഭോക്താവിന്റെ മാസവരുമാനം തിരിച്ചടവ് ശേഷി എന്നിവ കണക്കാക്കി വേണം നിരക്ക് തെരഞ്ഞെടുക്കാന്‍
∙സാമ്പത്തിക സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയാണ് നിരക്കുകള്‍ അവലോകനം ചെയ്യുന്നത്. അതിനാല്‍ വായ്പ എടുക്കും മുമ്പ് ഈ കാര്യങ്ങളും വിലയിരുത്തുക