സ്വർണ വായ്പകളിൽ 90% വിഹിതവുമായി ജൂണിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് അപ്രമാദിത്തം തുടർന്നത്. സ്വർണ വായ്പാ വിതരണത്തിന്റെ പരിധി സംബന്ധിച്ച ചട്ടവും വില വർധനയും എൻബിഎഫ്സികൾക്ക് നേട്ടമാണ്. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം സ്വർണ വിലയുടെ 60-65% വരെ മാത്രം വായ്പയായി നൽകാനാണ് എൻബിഎഫ്സികൾക്ക് അനുമതി. ഈ പരിധിയാണ് എൽടിവി അഥവാ ലോൺ-ടു-വാല്യു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില കുതിച്ചുയർന്നിട്ടും റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും രാജ്യത്ത് സ്വർണപ്പണയ വായ്പകൾക്ക് ആവശ്യക്കാർ കൂടുന്നു. ഇക്കഴിഞ്ഞ ജൂണിൽ സ്വർണപ്പണയ വായ്പാ ഡിമാൻഡ് മേയെ അപേക്ഷിച്ച് 20 ശതമാനം വർധിച്ചെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ വ്യക്തമാക്കി. സ്വർണ വായ്പാ വിതരണം 12 ശതമാനവും വർധിച്ചു.

രാജ്യത്ത് മൊത്തം സ്വർണ വായ്പകളിൽ 90% വിഹിതവുമായി ജൂണിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് (എൻബിഎഫ്സി) അപ്രമാദിത്തം തുടർന്നത്. സ്വർണ വായ്പാ വിതരണത്തിന്റെ പരിധി സംബന്ധിച്ച ചട്ടവും വില വർധനയും എൻബിഎഫ്സികൾക്ക് നേട്ടമാണെന്നും ക്രിസിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം സ്വർണ വിലയുടെ 60-65% വരെ മാത്രം വായ്പയായി നൽകാനാണ് എൻബിഎഫ്സികൾക്ക് അനുമതി. ഈ പരിധിയാണ് എൽടിവി അഥവാ ലോൺ-ടു-വാല്യു. 

ADVERTISEMENT

സ്വർണപ്പണയ കമ്പനികൾക്ക് നേട്ടമായി എൽടിവിയും ഉയർന്ന വിലയും
 
ഒരു ഉപയോക്താവ് ഒരു പവന്റെ ആഭരണം ഈടായി വച്ച് വായ്പ എടുക്കാൻ അപേക്ഷിക്കുന്നു എന്നിരിക്കട്ടെ. ഒരു പവൻ ആഭരണത്തിന് വിപണിവില 57,800 രൂപയാണെന്ന് കരുതുക. ഇതിന്റെ 65 ശതമാനമായ 37,570 രൂപവരെയേ വായ്പയായി കിട്ടൂ. ഇതാണ് എൽടിവി. തുടർച്ചയായി ഓർമിപ്പിച്ചിട്ടും ഉപയോക്താവ് വായ്പാത്തിരിച്ചടവ് മുടക്കുന്നു എന്നു കരുതുക. വായ്പ നൽകിയ സ്ഥാപനത്തിന് ഈ എൽടിവി ചട്ടവും ഉയർന്ന സ്വർണ വിലയും അനുഗ്രഹമായി മാറും. ഈടുവച്ച സ്വർണം ലേലം ചെയ്ത് വായ്പാത്തുക പലിശസഹിതം തിരിച്ചുപിടിക്കാം.

ADVERTISEMENT

അഥവാ, എൽടിവിയേക്കാൾ കുറഞ്ഞനിരക്കിലേക്ക് സ്വർണ വില താഴുകയും ഉപയോക്താവ് തിരിച്ചടവ് മുടക്കുകയും ചെയ്താൽ അത് വായ്പാ സ്ഥാപനത്തിന് തിരിച്ചടിയാകും. കാരണം, സ്വ‍ർണം വിറ്റാലും എൽടിവി പോലും തിരിച്ചുപിടിക്കാൻ കമ്പനിക്ക് കഴിയില്ല. 

ക്യാഷായി 20,000 രൂപ വരെ

ADVERTISEMENT

സ്വർണ വായ്പകളിൽ 20,000 രൂപവരെയേ ക്യാഷായി ഉപയോക്താവിന് നേരിട്ട് വിതരണം ചെയ്യാവൂ എന്നും റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. തുക 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറേണ്ടത്. അതിനായി യുപിഐയോ എൻഇഎഫ്ടിയോ ആർടിജിസോ ഉപയോഗിക്കാം. ഇത്, ഗ്രാമീണ മേഖലകളിൽ സ്വർണപ്പണയ കമ്പനികൾക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, നിർദേശം വായ്പാവിതരണ വളർച്ചയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തേ, എൻബിഎഫ്സികൾ 95% സ്വർണ വായ്പാവിതരണവും ക്യാഷായാണ് നിർവഹിച്ചിരുന്നത്.

സ്വർണപ്പണയ വായ്പയുടെ പ്രസക്തി

പെട്ടെന്നുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി, മറ്റ് വായ്പകളെ അപേക്ഷിച്ച് അതിവേഗം നേടാമെന്നതും നൂലാമാലകൾ കുറവാണെന്നതും സ്വർണപ്പണയ വായ്പകളുടെ ആകർഷണമാണ് ഈടായി സ്വർണം വച്ച് അതിവേഗം വായ്പ നേടാം. അതേസമയം, സ്വർണപ്പണയ വായ്പ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന്, എൽടിവി ശ്രദ്ധിക്കണം. പരമാവധി 75% വരെയാണ് (എൻബിഎഫ്സികളിൽ 65% വരെ) റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള എൽടിവി. സ്വർണം ഈടുവച്ച് വായ്പ എടുത്തവർ കൃത്യമായി തിരിച്ചടയ്ക്കണം. വീഴ്ച വരുത്തിയാൽ സ്വർണം നഷ്ടപ്പെടും. വായ്പ നൽകിയ സ്ഥാപനം അത് ലേലത്തിൽ വിൽക്കും. 

സ്വരം കടുപ്പിച്ച് റിസർവ് ബാങ്ക്

സ്വർണപ്പണയ വായ്പകൾ അനുവദിക്കുന്ന ചില സ്ഥാപനങ്ങൾ ചട്ടവിരുധമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ചില സ്ഥാപനങ്ങൾ എൽടിവി നിബന്ധന പാലിക്കുന്നില്ല. 20,000 രൂപയെന്ന ക്യാഷ് പരിധി, റിസ്ക് വെയിറ്റ്, പരിശുദ്ധി പരിശോധന തുടങ്ങിയവയിലും വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. ചട്ടവിരുധമായി വായ്പയിൽ ടോപ്-അപ്പ് അനുവദിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

English Summary:

Gold Loans in High Demand Despite Price Surge and Tighter Regulations.