സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങളെല്ലാം വാങ്ങിക്കഴിയുമ്പോഴാണ് പേഴ്സോ കാർഡോ എടുത്തിട്ടില്ല എന്നറിയുന്നതെങ്കിൽ എന്തുചെയ്യും?! മൊബൈലും മറന്നു എന്ന് കൂട്ടുക. കൗണ്ടറിലെ കുട്ടിയാണെങ്കിൽ ബിൽ അടിച്ചും കഴിഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ, നാട്ടിൻപുറത്തെ കടകളിലാണെങ്കിൽ കടം പറയാമെന്നു വെക്കാം. പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങളെല്ലാം വാങ്ങിക്കഴിയുമ്പോഴാണ്  പേഴ്സോ കാർഡോ എടുത്തിട്ടില്ല എന്നറിയുന്നതെങ്കിൽ എന്തുചെയ്യും?! മൊബൈലും മറന്നു എന്ന് കരുതുക. കൗണ്ടറിലെ കുട്ടിയാണെങ്കിൽ ബിൽ അടിച്ചും കഴിഞ്ഞു.

ഇത്തരം സാഹചര്യങ്ങളിൽ, നാട്ടിൻപുറത്തെ കടകളിലാണെങ്കിൽ കടം പറയാമെന്നു വയ്ക്കാം. പക്ഷേ സൂപ്പർമാർക്കറ്റിലൊക്കെ എന്തുചെയ്യും?

ADVERTISEMENT

വീട്ടിൽപ്പോയി കാശോ കാർഡോ എടുത്തുകൊണ്ടുവരാം, അതുവരെ സാധനങ്ങൾ മാറ്റിവയ്ക്കണേ എന്ന് അപേക്ഷിക്കാനല്ലേ കഴിയൂ.

എന്നാൽ ആ കാലമെല്ലാം മാറിക്കഴിഞ്ഞു

കാർഡും മൊബൈലും കാശുമൊക്കെ വീട്ടിൽത്തന്നെ വച്ചിട്ട് ഇനി ധൈര്യത്തോടെ ഷോപ്പിങിനിറങ്ങാം.

അപ്പോൾ ബിൽ എങ്ങനെ പേ ചെയ്യും എന്നല്ലേ?

ADVERTISEMENT

കൗണ്ടറിലെ കുട്ടിയെ നോക്കി ചുമ്മാ ഒന്നു ചിരിച്ചാൽ മതി.

കണ്ണു തള്ളിയോ!?

പക്ഷേ കാര്യം സത്യമാണ്.

ഫെഡറൽ ബാങ്കാണ് ചുമ്മാ പുഞ്ചിരിച്ചുകൊണ്ട് പേയ്മെന്റ് നടത്താവുന്ന സ്മൈൽ പേ എന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.  

ADVERTISEMENT

ഈ സംവിധാനം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കും കൂടിയാണ് ഫെഡറൽ ബാങ്ക്

എന്താണ് സ്മൈൽ പേ?

ഒരു ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനമാണ് സ്മൈൽ പേ. കാഷോ കാർഡോ യുപിഐയോ ഒക്കെ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നതിനു പകരം, മർച്ചന്റിന്റെ പക്കലുള്ള ആപ്പിൽ നമ്മുടെ ആധാർ നമ്പരോ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പരോ കൊടുക്കുക. തുടർന്ന്  സ്ക്രീനിൽ നോക്കി ഒന്നു പുഞ്ചിരിക്കുക. അത്രയേ വേണ്ടൂ. പേയ്മെന്റ് നടന്നുകൊള്ളും. 

സുരക്ഷിതമാണോ?

ബയോമെട്രിക് വെരിഫിക്കേഷൻ നടക്കുന്നതുകൊണ്ട് (അതിനാണ് നമ്മൾ സ്ക്രീനിൽ നോക്കി പുഞ്ചിരിക്കുന്നത്) നമ്മുടെ ആധാർ നമ്പരോ മൊബൈൽ നമ്പരോ അറിയാമെങ്കിൽ പോലും മറ്റൊരാൾക്ക് പേയ്മെന്റ് ചെയ്യാൻ സാധിക്കുന്നതല്ല.

മറ്റു പെയ്മെന്റുകളെ അപേക്ഷിച്ച് കൂടുതൽ സമയം വേണ്ടിവരില്ലേ?

ഇല്ല. മറ്റു പേയ്മെന്റുകളെക്കാൾ കുറഞ്ഞ സമയത്തിൽ പേയ്മെന്റുകൾ നടക്കുന്നതാണ്. കൂടാതെ, പേയ്മെന്റിനായി  ഇടപാടുകാർ ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുമില്ല.

മറ്റെന്തെങ്കിലും പ്രധാന വിവരം?

ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്നാവും പേയ്മെന്റ് പോവുക. അതുകൊണ്ട് ഒന്നിലധികം അക്കൗണ്ടുള്ളവർ  പ്രസ്തുത അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് കരുതുക.

English Summary:

No cash? No card? No problem! Discover Smile Pay, India's first payment system that lets you pay with biometric verification