സൂപ്പർഫാസ്റ്റ്! ഡിജിറ്റൽ പണമിടപാടിൽ ലോകത്ത് നമ്പർ 1 ആയി ഇന്ത്യയുടെ യുപിഐ
ലോകത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ഏറ്റവും സ്വീകാര്യതയുള്ള പ്ലാറ്റ്ഫോമായി ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് എന്ന യുപിഐ (UPI). 2023ൽ ഓരോ സെക്കൻഡിലും 3,729.1 യുപിഐ ഇടപാടുകളാണ് നടന്നതെന്നും ഇതോടെയാണ് ഈ നേട്ടം യുപിഐ സ്വന്തമാക്കിയതെന്നും രാജ്യാന്തര പേയ്മെന്റ് ഗവേഷണ സ്ഥാപനമായ പേയ്സെക്യൂർ

ലോകത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ഏറ്റവും സ്വീകാര്യതയുള്ള പ്ലാറ്റ്ഫോമായി ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് എന്ന യുപിഐ (UPI). 2023ൽ ഓരോ സെക്കൻഡിലും 3,729.1 യുപിഐ ഇടപാടുകളാണ് നടന്നതെന്നും ഇതോടെയാണ് ഈ നേട്ടം യുപിഐ സ്വന്തമാക്കിയതെന്നും രാജ്യാന്തര പേയ്മെന്റ് ഗവേഷണ സ്ഥാപനമായ പേയ്സെക്യൂർ വ്യക്തമാക്കി. 2022ൽ ഓരോ സെക്കൻഡിലും 2,348 യുപിഐ ഇടപാടുകൾ നടന്നിരുന്നു. ഇതിനേക്കാൾ 58% വളർച്ച 2023ൽ രേഖപ്പെടുത്തി.
മൊബൈൽഫോൺ ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽസമയം പണം കൈമാറാവുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് യുപിഐ. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കുപ്രകാരം ഇക്കഴിഞ്ഞ ജൂലൈയിൽ 20.64 ലക്ഷം കോടി രൂപയാണ് യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടത്. ഇത് റെക്കോർഡാണ്. ജൂണിൽ തുക 20.07 ലക്ഷം കോടി രൂപയായിരുന്നു. തുടർച്ചയായ മൂന്നാംമാസമാണ് യുപിഐ പണമിടപാടുകൾ 20 ലക്ഷം കോടി രൂപയ്ക്കുമേൽ തുടരുന്നതും.
സെക്കൻഡിൽ 1,553.8 ഇടപാടുകളുമായി ബ്രിട്ടന്റെ സ്ക്രിൽ (Skrill) ആണ് 2023ൽ രണ്ടാമതെത്തിയത്. ബ്രസീലിന്റെ പിക്സ് (Pix) ആണ് മൂന്നാമത് (സെക്കൻഡിൽ 1,331.8 ഇടപാടുകൾ). ചൈനയുടെ ആലിപേയ് (Alipay) 1,157.4 ഇടപാടുകളുമായി നാലാമതെത്തി.