രാജ്യാന്തര യാത്ര പോകാന്‍ ഒരുങ്ങുന്ന ആള്‍ ആണോ നിങ്ങള്‍. എങ്കില്‍ ഇതാ ലോകത്തെല്ലാം ഉപയോഗിക്കാന്‍ പറ്റുന്ന കാര്‍ഡ്.കറന്‍സി മാനേജ്മെന്റിന്റെ ആശങ്കയില്ലാതെ വിദേശയാത്ര ഇതു വഴി ലളിതമാക്കാം.എവിടെയും കാര്‍ഡ് ആക്സസ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് ചിലവ് നിരീക്ഷിക്കാനും എടിഎം പിന്‍ പുനഃസജ്ജമാക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഇതാ ലോകത്തെവിടെയും ഉപയോഗിക്കാന്‍ പറ്റുന്ന കാര്‍ഡ്. കറന്‍സി മാനേജ്മെന്റിന്റെ ആശങ്കയില്ലാതെ വിദേശയാത്ര ഇതു വഴി ലളിതമാക്കാം. എവിടെയും കാര്‍ഡ് ആക്സസ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് ചിലവ് നിരീക്ഷിക്കാനും എടിഎം പിന്‍ പുനഃസജ്ജമാക്കാനും കാര്‍ഡ് ബ്ലോക്ക് ചെയ്യാനുമെക്കെ കഴിയും. മാത്രമല്ല ബാലന്‍സ് അറിയാനും സാധിക്കും.

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് (പിഎന്‍ബി)  പിഎന്‍ബി മള്‍ട്ടി-കറന്‍സി വേള്‍ഡ് ട്രാവല്‍ കാര്‍ഡ് ലഭ്യമാക്കുന്നത്. കാര്‍ഡ് ഇപ്പോള്‍ മാസ്റ്റര്‍കാര്‍ഡ് നെറ്റ് വര്‍ക്കില്‍ ലഭ്യമാണ്.

ADVERTISEMENT

ഇന്ത്യന്‍ പൗരന്മാര്‍, സാധുവായ പാന്‍ കാര്‍ഡ് ഉടമ, ആര്‍ബിഐ അനുവദിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിനായി വിദേശത്ത് (നേപ്പാളും ഭൂട്ടാനും ഒഴികെ) യാത്ര ചെയ്യുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കും.

വിവധ കറന്‍സികള്‍

ADVERTISEMENT

കാര്‍ഡ്  ആറ് കറന്‍സികളില്‍ ലഭ്യമാണ്, അതായത് യുഎസ് ഡോളര്‍, യൂറോ, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിങ്, യുഎ ഇ ദിര്‍ഹം, കനേഡിയന്‍ ഡോളര്‍, സിംഗപ്പൂര്‍ ഡോളര്‍  എന്നിവയാണ് കറന്‍സികള്‍. എംഎം/വൈ ഫോര്‍മാറ്റില്‍ മുന്‍കൂട്ടി എംബോസ് ചെയ്ത  തീയതിയോടെയാണ് കാര്‍ഡുകള്‍ നല്‍കുന്നത്, അത് കൂടുതല്‍ നീട്ടാന്‍ കഴിയില്ല. കാര്‍ഡിന്റെ കാലാവധി അവസാനിക്കുകയാണെങ്കില്‍, ഉപഭോക്താവിന് പുതിയ കാര്‍ഡ് അംഗീകൃത ബ്രാഞ്ചില്‍ നിന്ന് വാങ്ങാം.

  • Also Read

സുരക്ഷ സജീകരണം

ADVERTISEMENT

∙3ഡി സെക്യൂര്‍, ചിപ്പ്-ആന്‍ഡ്-പിന്‍ സാങ്കേതികവിദ്യയും തത്സമയ ഇടപാട് അലേര്‍ട്ടുകളും ഉള്‍പ്പെടെയുള്ള വിപുലമായ സുരക്ഷാ ഫീച്ചറുകളാണുള്ളത്. പിഎന്‍ബി-യുടെ വെബ് അധിഷ്ഠിത ഉപഭോക്തൃ പോര്‍ട്ടല്‍ വഴി എപ്പോള്‍ വേണമെങ്കിലും എവിടെയും കാര്‍ഡ് ആക്സസ് ചെയ്തുകൊണ്ട് നിരീക്ഷിക്കാം.

∙ആറ് വിദേശ കറന്‍സികള്‍ ലോഡ് ചെയ്യാവുന്ന ഈ പ്രീപെയ്ഡ് കാര്‍ഡ്, വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നിരവധി കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നു.

∙പിഎന്‍ബി മള്‍ട്ടി-കറന്‍സി വേള്‍ഡ് ട്രാവല്‍ കാര്‍ഡില്‍ ഒന്നോ അതിലധികമോ കറന്‍സികള്‍ ഉപയോഗിച്ച് കാര്‍ഡ് ലോഡുചെയ്യുമ്പോള്‍ വിനിമയ നിരക്ക് ലോക്ക് ചെയ്യാമെന്നതിനാല്‍ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താവിനെ ബാധിക്കുന്നില്ല.

∙എടിഎമ്മുകളിലും പിഒഎസ് ടെര്‍മിനലുകളിലും ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയൊഴികെ ലോകമെമ്പാടും സുരക്ഷിതമായും സൗകര്യപ്രദമായും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കാം.

∙തടസ്സമില്ലാതെ പേയ്മെന്റ് നടത്താനും ആവശ്യമുള്ളപ്പോള്‍ പ്രാദേശിക കറന്‍സികളില്‍ പണം പിന്‍വലിക്കാനും കോണ്‍ടാക്റ്റ്‌ലെസ് പേയ്മെന്റുകളുടെ സൗകര്യം ആസ്വദിക്കാനും കഴിയും.

∙അഞ്ച് വര്‍ഷത്തെ വാലിഡിറ്റിയും സീറോ ബാലന്‍സ് മെയിന്റനന്‍സും ഉള്ള  കാര്‍ഡാണ് ലഭിക്കുക

English Summary:

Simplify your trip with the PNB Multi-Currency World Travel Card. Load up to 6 currencies, enjoy enhanced security, and manage your money with ease

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT