കൊള്ള പലിശ ഈടാക്കരുതെന്ന് വീണ്ടും റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്
ചെറുകിട ബിസിനസുകാരിൽ നിന്നും കടം വാങ്ങുന്നവരിൽ നിന്നും മൈക്രോ-ലെൻഡർമാരും നോൺ-ബാങ്ക് ഫിനാൻസിയർമാരും ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആവർത്തിച്ചു. സ്‌മോൾ ഫിനാൻസ് ബാങ്കുകളോട് "ഉത്തരവാദിത്തപരമായ വായ്പാ രീതികൾ" സ്വീകരിക്കാനും അമിത പലിശ നിരക്കുകൾ

ചെറുകിട ബിസിനസുകാരിൽ നിന്നും കടമെടുക്കുന്നവരിൽ നിന്നും മൈക്രോ-ലെൻഡർമാരും ബാങ്കിതര വായ്പക്കാരും ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആവർത്തിച്ചു.
സ്‌മോൾ ഫിനാൻസ് ബാങ്കുകളോട് 'ഉത്തരവാദിത്തപരമായ വായ്പാ രീതികൾ' സ്വീകരിക്കാനും അമിത പലിശ നിരക്കുകൾ ഈടാക്കരുതെന്നും ഡെപ്യൂട്ടി ഗവർണർ സ്വാമിനാഥൻ പറഞ്ഞു. ബെംഗളൂരുവിൽ ചെറുകിട ധനകാര്യ ബാങ്കുകളുടെ ഡയറക്ടർമാരുടെ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ജൂണിലെ ധനനയത്തിൽ ഗവർണർ ശക്തികാന്ത ദാസ് മുന്നോട്ടുവച്ച അഭിപ്രായങ്ങളാണ് ഡെപ്യൂട്ടി ഗവർണർ ആവർത്തിച്ചത്. ഇത്തരം വായ്പകൾ എടുക്കുന്നത് പ്രധാനമായും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും താഴ്ന്ന വിഭാഗങ്ങളുമാണ്. അതുകൊണ്ടുതന്നെ സ്‌മോൾ ഫിനാൻസ് ബാങ്കുകൾ അവർക്ക് താങ്ങാവുന്ന പലിശ നിരക്കിലുള്ള വായ്പകൾ മാത്രമേ നൽകാവൂ എന്ന് അദ്ദേഹം ആവർത്തിച്ചു. 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുന്നതിൽ ചെറുകിട ധനകാര്യ ബാങ്കുകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതികൾ പെരുകുന്നു
“ചില എസ്എഫ്ബികൾ അമിത പലിശ ഈടാക്കുക, തവണ മുൻകൂർ പിരിക്കുക, വായ്പ കുടിശികയുള്ളവർക്ക് മുൻകൂർ പിരിവുകൾ ക്രമീകരിക്കാതിരിക്കുക, കൊള്ളപ്പലിശ ഈടാക്കുക തുടങ്ങിയ നടപടികൾ നിരാശാജനകമാണ്. പരാതികൾ ഉണ്ടാകുമ്പോൾ അതിനു പരിഹാരം ഉണ്ടാകുന്നില്ല" ഡെപ്യൂട്ടി ഗവർണർ കൂട്ടിച്ചേർത്തു. ചില മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലും എൻബിഎഫ്‌സികളിലും ചെറിയ മൂല്യമുള്ള വായ്പകളുടെ പലിശനിരക്ക് ഉയർന്നതും സാധാരണക്കാരെ കൊള്ളയടിക്കുന്ന രീതിയിലാണ് എന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു.
സ്‌മോൾ ഫിനാൻസ് ബാങ്കുകൾ അവരുടെ ഭരണ നിലവാരം മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും ഡെപ്യൂട്ടി ഗവർണർ ഊന്നിപ്പറഞ്ഞു. ബാങ്ക് ബോർഡുകൾ ശക്തിപ്പെടുത്തണമെന്നും അവരുടെ ആസൂത്രണം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.