കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലിയായിരുന്നു സ്വപ്നം. സൗത്ത് ആഫ്രിക്കയുടെ അതിർത്തി രാജ്യമായ ബോട്സ്വാനയിൽ ബിസിനസ് നടത്തിയിരുന്ന ബന്ധു അങ്ങോട്ടു ക്ഷണിച്ചു. ഹാർഡ്‌വെയർ ഷോപ്പിൽ അക്കൗണ്ടന്റ് കം മാനേജർ ആയി തുടക്കം. പിന്നീട് ബന്ധുവിന്റെ ആശീർവാദത്തോടെ സ്വന്തമായൊരു സ്ഥാപനം ആരംഭിച്ചെങ്കിലും കച്ചവടം

കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലിയായിരുന്നു സ്വപ്നം. സൗത്ത് ആഫ്രിക്കയുടെ അതിർത്തി രാജ്യമായ ബോട്സ്വാനയിൽ ബിസിനസ് നടത്തിയിരുന്ന ബന്ധു അങ്ങോട്ടു ക്ഷണിച്ചു. ഹാർഡ്‌വെയർ ഷോപ്പിൽ അക്കൗണ്ടന്റ് കം മാനേജർ ആയി തുടക്കം. പിന്നീട് ബന്ധുവിന്റെ ആശീർവാദത്തോടെ സ്വന്തമായൊരു സ്ഥാപനം ആരംഭിച്ചെങ്കിലും കച്ചവടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലിയായിരുന്നു സ്വപ്നം. സൗത്ത് ആഫ്രിക്കയുടെ അതിർത്തി രാജ്യമായ ബോട്സ്വാനയിൽ ബിസിനസ് നടത്തിയിരുന്ന ബന്ധു അങ്ങോട്ടു ക്ഷണിച്ചു. ഹാർഡ്‌വെയർ ഷോപ്പിൽ അക്കൗണ്ടന്റ് കം മാനേജർ ആയി തുടക്കം. പിന്നീട് ബന്ധുവിന്റെ ആശീർവാദത്തോടെ സ്വന്തമായൊരു സ്ഥാപനം ആരംഭിച്ചെങ്കിലും കച്ചവടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലിയായിരുന്നു സ്വപ്നം. സൗത്ത് ആഫ്രിക്കയുടെ അതിർത്തി രാജ്യമായ ബോട്സ്വാനയിൽ  ബിസിനസ് നടത്തിയിരുന്ന ബന്ധു അങ്ങോട്ടു ക്ഷണിച്ചു. ഹാർഡ്‌വെയർ ഷോപ്പിൽ അക്കൗണ്ടന്റ് കം മാനേജർ ആയി തുടക്കം. പിന്നീട് ബന്ധുവിന്റെ ആശീർവാദത്തോടെ സ്വന്തമായൊരു സ്ഥാപനം ആരംഭിച്ചെങ്കിലും കച്ചവടം സ്വദേശികൾക്ക് എന്ന വാദം മുറുകിയതോടെ ബോട്സ്വാന വിട്ടു. 

‘‘നാട്ടിൽ തിരിച്ചെത്തിയപ്പോൾ സ്വന്തമായൊരു ബിസിനസിനെക്കുറിച്ചായിരുന്നു മനസിലെ ചിന്ത. ഉൽപന്ന നിർമാണം ആരംഭിക്കാനായിരുന്നു ആഗ്രഹം. സമ്പാദ്യം മാഗസിനിലെ ബിസിനസ് ആശയങ്ങളും വിജയകഥകളുമെല്ലാം പതിവായി വായിക്കുമായിരുന്നു. അങ്ങനെയാണ് സോൾവന്റ് സിമന്റിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അറിയുന്നത്.’’ നിഷാദ്, ജീവിതത്തിലെ നിർണായക വഴിത്തിരിവിനെക്കുറിച്ച് പറഞ്ഞു തുടങ്ങി.

ADVERTISEMENT

മത്സരം കുറഞ്ഞ വിപണിയും ഉയർന്ന ലാഭവിഹിതവുമാണ് ഈ സംരംഭത്തിലേക്ക് നിഷാദിനെ എത്തിച്ചത്. ഒപ്പം കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാമെന്നതും പരിഗണിച്ചു. മൂന്നു വർഷങ്ങൾക്കു മുൻപാണ് സോൾവന്റ് സിമന്റ് നിർമാണം ഒരു ബിസിനസായി ആരംഭിക്കുന്നത്. കരുനാഗപ്പള്ളിയിലുള്ള സെന്റയർ ഇൻഡസ്ട്രീസ് ആണ് സ്ഥാപനം 

എളുപ്പമായിരുന്നില്ല തുടക്കം

മറ്റുകാര്യങ്ങളെല്ലാം അനുകൂലമായിരുന്നുവെങ്കിലും സോൾവന്റ് സിമന്റിന്റെ മികച്ച മിക്സിങ് ഫോർമുല സംഘടിപ്പിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. നാട്ടിൽ പലരെയും സമീപിച്ചെങ്കിലും ആരും അതു പങ്കുവയ്ക്കാൻ താൽപര്യപ്പെട്ടില്ല. അവസാനം വടക്കേയിന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയെ സമീപിച്ചാണ് ഫോർമുല വാങ്ങിയത്. എന്നാൽ, അതൊരു അടിസ്ഥാന ഫോർമുല  മാത്രമായിരുന്നു. 

പിന്നീട് പരീക്ഷണങ്ങളുടേതായിരുന്നു കാലം. നിലവിലുള്ള ഫോർമുലയിൽ ഒട്ടേറെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉണ്ടായി. പരിഷ്കാരങ്ങൾ വരുത്തി. ഏകദേശം ഒരു വർഷക്കാലത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് മികച്ചൊരു ഫോർമുല സ്വന്തംനിലയിൽ വികസിപ്പിച്ചെടുക്കാനായതെന്ന് നിഷാദ് പറയുന്നു. പെട്ടെന്ന് ഉറയ്ക്കുന്ന തരവും സാധാരണ തരവും ആയി രണ്ടിനം സോൾവന്റ് സിമന്റുകളാണ് ‘പവർ ബോണ്ട്’ എന്ന വ്യാപാരനാമത്തിൽ ഇപ്പോൾ വിപണിയിൽ ഉള്ളത്. 

ADVERTISEMENT

പ്രധാന അസംസ്കൃത വസ്തുക്കൾ

സോൾവന്റ് നിർമാണത്തിലെ പ്രധാന അസംസ്കൃതവസ്തുക്കൾ Cyclo Hexanone, Acetone, Toluene, PVC Resin, THF തുടങ്ങിയവയാണ്. ഇവ പ്രത്യേക അനുപാതത്തിൽ മിക്സ് ചെയ്ത് കുപ്പിയിൽ നിറയ്ക്കുന്നു. വിതരണക്കാരുമായി നല്ല ബന്ധം പുലർത്തുന്നതിനാൽ അസംസ്കൃത വസ്തുക്കൾ കൃത്യമായിത്തന്നെ ലഭിക്കാറുണ്ട്. ഈയിടെയായി അസംസ്കൃത വസ്തുക്കൾക്ക് തുടരെ വില വർധിക്കുന്നത് പ്രധാന പ്രശ്നമാണ്. ഈ സംരംഭം തുടങ്ങുമ്പോൾ Cyclo Hexanone എന്ന അസംസ്കൃതവസ്തുവിന് കിലോഗ്രാമിന് 146 രൂപ ആയിരുന്നത് ഇപ്പോൾ 330 രൂപയിലെത്തി. എന്നാൽ, ഇതിനനുസരിച്ച് ഉൽപന്നത്തിന്റെ വില എപ്പോഴും കൂട്ടാനാകില്ല.

വിതരണക്കാർ / നേരിട്ട് വിൽപനകൾ

കേരളത്തിലെ എല്ലാ ജില്ലകളിലും വിതരണക്കാർ ഉണ്ട്. കൂടാതെ ചിലയിടങ്ങളിൽ നേരിട്ടു വിതരണം ചെയ്യുന്നു. ഹാർഡ്‌വെയർ ഷോപ്പുകളും ഇലക്ട്രിക് ഷോപ്പുകളുമാണ് പ്രധാന ഉപയോക്താക്കൾ. ഓൺലൈൻ വഴി ലഭിക്കുന്ന ഓർഡറുകൾ കാർഗോ വഴി അയച്ചു നൽകുന്നു. വളരെ ചെറിയ തുകയുടേതാണെങ്കിൽ പോലും പാഴ്സൽ സർവീസ് വഴിയും വിൽപനയുണ്ട്. കോൺട്രാക്ടർമാർക്ക് നേരിട്ടും നൽകുന്നു. കൂടാതെ 10 കമ്പനികൾക്ക് അവരുടെ വ്യാപാരനാമത്തിൽ നിർമിച്ചു കൊടുക്കുന്നുമുണ്ട്.

ADVERTISEMENT

മത്സരം കുറഞ്ഞ വിപണിയാണ് സോൾവന്റ് സിമന്റിന്റേതെന്ന് നിഷാദ് പറയുന്നു. വിതരണക്കാർക്ക് 25% വരെ ലാഭം നൽകാനാകും. കടം വിൽപന തീരെയില്ല. ശരാശരി എട്ടു ലക്ഷം രൂപയുടെ കച്ചവടം പ്രതിമാസം ലഭിക്കുമ്പോൾ അതിൽ രണ്ടു ലക്ഷം രൂപയോളം ആദായം പ്രതീക്ഷിക്കാം.

മേന്മകൾ

∙ പെട്ടെന്ന് ഉറയ്ക്കുന്നതും സാധാരണതരവും ആയി രണ്ടിനം സോൾവന്റുകൾ ലഭ്യമാക്കുന്നു. 

∙ സോൾവന്റ് സാധാരണ ഉപയോഗിക്കുമ്പോഴുള്ള രൂക്ഷഗന്ധം ഇല്ല.

∙ പൈപ്പുകളിൽ ഈർപ്പം ഉള്ളപ്പോഴും ഒട്ടിച്ചെടുക്കാം.

∙ വിപണി വിലയെക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നു.

10 ലക്ഷം രൂപയുടെ നിക്ഷേപം

മിക്സിങ് മെഷീൻ, ഫില്ലിങ് മെഷീൻ, ഷെല്ലാക്ക് മിക്സിങ് മെഷീൻ ഇങ്ങനെ മൂന്നു പ്രധാന മെഷിനറികളാണ് സംരംഭത്തിന്റെ ഭാഗമായുള്ളത്.  ഇവയ്ക്കെല്ലാം കൂടി ആകെ 3–4 ലക്ഷം രൂപ വിലയായി. സ്വന്തം സ്ഥലത്തെ 120 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടത്തിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്. സൗകര്യമുണ്ടെങ്കിൽ വീടിനോട് അനുബന്ധമായും തുടങ്ങാം. നാലു േപർ സ്ഥാപനത്തിലും അത്രയും പേർ ഫീൽഡിലും ജോലി ചെയ്യുന്നുണ്ട്. വായ്പ എടുത്താണ് സംരംഭം തുടങ്ങിയത്. ലീഗൽ മെട്രോളജി (പാക്കർ), പഞ്ചായത്ത്, ഫയർ, ട്രേഡ്മാർക്ക് എന്നീ വകുപ്പുകളുടെ അനുമതികൾ ഉണ്ട്. േകന്ദ്രസർക്കാരിന്റെ 35% സബ്സിഡിയും പിഎംഇജിപി വായ്പയുടെ ഭാഗമായി ലഭിച്ചു. ഭാര്യ റജീനയാണ് കമ്പനിയുടെ അക്കൗണ്ട് കാര്യങ്ങൾ നോക്കുന്നത്. 

പുതുസംരംഭകർക്ക്

ലളിതമായി തുടങ്ങാവുന്ന ഇത്തരം സംരംഭങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയും പഠിക്കുകയും ചെയ്യണം. അവസരങ്ങൾ ധാരാളമാണ്. മത്സരം കുറഞ്ഞ വിപണിയും അനുഗ്രഹമാണ്. മികച്ച ഭാവി ഉറപ്പാക്കുന്നവയാണ് കെമിക്കൽ സ്ഥാപനങ്ങൾ. 10 ലക്ഷം രൂപ മുതൽ മുടക്കിയാൽ പോലും പ്രതിമാസം രണ്ടു ലക്ഷം രൂപ ആദായമായി ഉണ്ടാക്കാം. കൂടെ നാലു േപർക്കു തൊഴിലും നൽകാം.

English Summary : This Small Solvent Cement Unit is giving atractive income