ഉചിതമായ സംരംഭം കണ്ടെത്താൻ കഴിയാത്തതും ഉയർന്ന മുടക്കുമുതലും മൂലം പിൻവലിഞ്ഞു നിൽക്കുന്ന സംരംഭ തൽപരർ നാട്ടിലുണ്ട്. അവർക്കു പ്രയോജനപ്പെടുത്താവുന്ന 3 യന്ത്രങ്ങളും അവയുടെ സംരംഭക സാധ്യതകളും എയർ ഫ്രെഷ്നർ, കർപ്പൂര നിർമാണം നമ്മുടെ നാട്ടിൽ‍ നല്ല വിപണിയുള്ളതും അന്യസംസ്ഥാനങ്ങളിൽ നിർമിച്ച്

ഉചിതമായ സംരംഭം കണ്ടെത്താൻ കഴിയാത്തതും ഉയർന്ന മുടക്കുമുതലും മൂലം പിൻവലിഞ്ഞു നിൽക്കുന്ന സംരംഭ തൽപരർ നാട്ടിലുണ്ട്. അവർക്കു പ്രയോജനപ്പെടുത്താവുന്ന 3 യന്ത്രങ്ങളും അവയുടെ സംരംഭക സാധ്യതകളും എയർ ഫ്രെഷ്നർ, കർപ്പൂര നിർമാണം നമ്മുടെ നാട്ടിൽ‍ നല്ല വിപണിയുള്ളതും അന്യസംസ്ഥാനങ്ങളിൽ നിർമിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉചിതമായ സംരംഭം കണ്ടെത്താൻ കഴിയാത്തതും ഉയർന്ന മുടക്കുമുതലും മൂലം പിൻവലിഞ്ഞു നിൽക്കുന്ന സംരംഭ തൽപരർ നാട്ടിലുണ്ട്. അവർക്കു പ്രയോജനപ്പെടുത്താവുന്ന 3 യന്ത്രങ്ങളും അവയുടെ സംരംഭക സാധ്യതകളും എയർ ഫ്രെഷ്നർ, കർപ്പൂര നിർമാണം നമ്മുടെ നാട്ടിൽ‍ നല്ല വിപണിയുള്ളതും അന്യസംസ്ഥാനങ്ങളിൽ നിർമിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉചിതമായ സംരംഭം കണ്ടെത്താൻ കഴിയാത്തതും ഉയർന്ന മുടക്കുമുതലും മൂലം പിൻവലിഞ്ഞു നിൽക്കുന്ന സംരംഭ തൽപരർ നാട്ടിലുണ്ട്. അവർക്കു പ്രയോജനപ്പെടുത്താവുന്ന 3 യന്ത്രങ്ങളും അവയുടെ സംരംഭക സാധ്യതകളും നോക്കാം

എയർ ഫ്രെഷ്നർ, കർപ്പൂര നിർമാണം 

ADVERTISEMENT

നമ്മുടെ നാട്ടിൽ‍ നല്ല വിപണിയുള്ളതും അന്യസംസ്ഥാനങ്ങളിൽ നിർമിച്ച് എത്തിക്കുന്നതുമായ ഉൽപന്നങ്ങളാണ് എയർ ഫ്രെഷ്നർ, കർപ്പൂരം, നാഫ്തലിൻബോൾ തുടങ്ങിയവ. യന്ത്രസഹായത്താൽ‍ ഈ ഉൽപന്നങ്ങളെല്ലാം വീട്ടിൽത്തന്നെ നിർമിക്കാൻ കഴിയും. അച്ചുകൾ മാറ്റി ഉപയോഗിച്ച് കർപ്പൂരവും നാഫ്തലിൻബോളും എയർ ഫ്രെഷ്നർ കേക്കുമെല്ലാം നിർമിക്കാം. പാരാ-ഡി-ക്ലോ റോബൻസീൻ, കർപ്പൂര പൗഡർ, നാഫ്ത‌ലിൻ പൗഡർ, ജലാറ്റിൻ പേപ്പർ, കളർ, പെർഫ്യൂം എന്നിവയാണ് അസംസ്‌കൃത വസ്തുക്കൾ. ഇവയെല്ലാം കേരളത്തിൽ ലഭ്യമാണ്.

സാധ്യതകൾ

∙ എയർ ഫ്രെഷ്നർ, കർപ്പൂരം, നാഫ്തലിൻ ബോൾ എന്നിവയുടെ ഉൽപാദകർ കേരളത്തിൽ കുറവാണ്.

∙ ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടിവരുന്നു. 

ADVERTISEMENT

∙ ഉൽപാദന പ്രക്രിയയിൽ കായികാധ്വാനം തുലോം കുറവാണ്. 

∙ ഗാർഹിക സംരംഭമായി തുടങ്ങാം.

∙ ക്ഷേത്രങ്ങളിലേക്കും അതുപോലുള്ള ആവശ്യങ്ങൾക്കും വലിയ അളവിൽ ഓർഡർ ലഭിക്കും. 

വൈദ്യുതി– 3HP മോട്ടർ, കർപ്പൂരയന്ത്രം- 0.5HP മോട്ടർ 

ADVERTISEMENT

പ്രവർത്തനശേഷി– എയർ ഫ്രെഷ്നർ-120 kg/hr, കർപ്പൂരം-6 kg/hr, നാഫ്തലിൻ ബോൾ- 25 kg/hr.

സ്ഥലവിസ്തീർണം– വീട്ടിലെ പരിമിതമായ സൗകര്യത്തിലും തുടങ്ങാം.

യന്ത്രത്തിന്റെ വില– മൂന്നും കൂടി നിർമിക്കുന്ന യന്ത്രത്തിന് 2,65,000 രൂപ. 

കർപ്പൂര യന്ത്രത്തിന് – 85,000 രൂപ.

2. ഹൈപ്പോക്ലോറസ് ജനറേറ്റർ 

മഹാമാരിക്കാലത്തെ പുതിയൊരു ബിസിനസ് സാധ്യതയാണ് സാനിറ്റൈസർ നിർമാണം. ചെലവ് വളരെ കുറഞ്ഞതും ഫലപ്രദവുമായ അണുനശീകരണിയാണ് ഹൈപ്പോക്ലോറസ് സാനിറ്റൈസർ. പാർശ്വഫലങ്ങളില്ലാത്ത ഹൈപ്പോക്ലോറസ് സാനിറ്റൈസർ ലോകാരോഗ്യ സംഘടനയും യൂറോപ്യൻ യൂണിയനും ഇന്ത്യയിൽ ഡിഫൻസ് റിസർച് & ഡെവലപ്മെന്റ് ഓർഗനൈസേഷനും (DRDO) അംഗീകരിച്ചിട്ടുള്ളതാണ്. 50 ppm മുതൽ 400 ppm വരെ വിവിധ ഗാഢതയിൽ ഹൈപ്പോക്ലോറസ് ജനറേറ്റർ ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്. ഒരു മിനിറ്റിനുള്ളിൽ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള ശേഷി ഹൈപ്പോക്ലോറസിനുണ്ട്. 

ഹൈപ്പോക്ലോറസ് ജനറേറ്റർ വീട്ടിൽ തന്നെ സ്ഥാപിച്ച് ഉൽപാദനം നടത്തി 20, 50, 100 ലീറ്റർ ക്യാനുകളിലാക്കി ഹോട്ടലുകൾ, സിനിമാതിയറ്ററുകൾ, ആശുപത്രികൾ, കല്യാണമണ്ഡപങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ പൊതുജനം ഒത്തുകൂടുന്ന ഇടങ്ങളിലെല്ലാം വിതരണം ചെയ്യാം. ലീറ്ററിന് 10 പൈസയാണ് നിർമാണ ചെലവ്. ഉപ്പ്‌ ലായനിയിൽ വൈദ്യുത വിശ്ലേഷണം നടത്തിയാണ് ഹൈപ്പോക്ലോറസ് ആസിഡ് നിർമിക്കുന്നത്. തുടർന്ന് വെളിച്ചവും വായുവും കടക്കാത്ത തരം HOPE ക്യാനുകളിൽ നിറച്ച് സൂക്ഷിക്കും.

 സാധ്യതകൾ

∙ വിപണിയിൽ പുതിയ ഉൽപന്നമായതിനാൽ മത്സരം കുറവാണ്. 

∙ താരതമ്യേന കുറഞ്ഞ വിലയും ഉൽപാദനച്ചെലവും.

∙ കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ വിപണി.

∙ യന്ത്രം സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും അധികം സ്ഥലം വേണ്ട.

വൈദ്യുതി– 6 ആംപിയർ പ്ലഗ് മതി.

പ്രവർത്തനശേഷി– പ്രതിദിനം 500 ലീറ്റർ വരെ.

സ്ഥലവിസ്തീർണം– വീട്ടിൽ തുടങ്ങാം. 

യന്ത്രത്തിന്റെ വില– 1,40,000 രൂപ. 

3.  പാക്കിങ് ടേപ്പ് നിർമാണയന്ത്രം

വ്യവസായശാലകളിലും ഓഫിസുകളിലും വീടുകളിലും വിവിധ അളവുകളിലുള്ള പാക്കിങ് ടേപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്ന കാലഘട്ടമാണ്. അന്യസംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ എത്തുന്ന ഇത്തരം ഉൽപന്നങ്ങൾ കേരളത്തിൽ തന്നെ ആരംഭിക്കാൻ കഴിഞ്ഞാൽ വലിയ വിൽപന നേടാം. ടേപ്പ് സ്ലിറ്റിങ് മിഷ്യനും ചെറിയ പേപ്പർ കോർ കട്ടറുമാണ് ആവശ്യമായ യന്ത്രങ്ങൾ. 28 സെമീ വീതിയുള്ളതും 1000 മീറ്റർ നീളമുള്ളതുമായ ജംബോ റോളുകൾ വാങ്ങി ടേപ്പുകൾ നിർമിക്കാം. പേപ്പർ ട്യൂബുകളെ ആവശ്യമായ വീതിയിൽ കോർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് ടേപ്പുകൾ നിശ്ചിത നീളത്തിൽ കോറിൽ ചുറ്റിയെടുത്തതാണ് ടേപ്പ് നിർമിക്കുന്നത്. 

സെലോടേപ്പും പാക്കിങ് ടേപ്പും ഈ രീതിയിൽ തന്നെ നിർമിക്കാൻ കഴിയും. വീടുകളിൽ ആരംഭിക്കാവുന്ന ഒരു ബിസിനസാണിത്. മുൻനിര കമ്പനികൾക്ക് വിതരണം നടത്തുമ്പോൾ അവരുടെ ബ്രാൻഡ് ലോഗോയും മറ്റും പ്രിന്റ് ചെയ്‌ത്‌ നൽകേണ്ടി വരാം.ജംബോ റോൾ ഓർഡർ ചെയ്യുമ്പോൾ തന്നെ ബ്രാൻഡ് പ്രിന്റിങ് സാധ്യമാക്കി ഈ പ്രശ്നം പരിഹരിക്കാം. ബയാക്‌സിയലി ഓറിയന്റഡ് പോളിപ്രൊപ്പലീൻ, പേപ്പർ കോർ തുടങ്ങിയവയാണ് അസംസ്കൃത വസ്തുക്കൾ. വിതരണക്കാർ വഴിയും മികച്ച വിപണി കണ്ടെത്താൻ അവസരമുണ്ട്.

സാധ്യത

∙ കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾക്കും പാഴ്‌സൽ വിതരണ കമ്പനികൾക്കും നേരിട്ടു നൽകാം. 

∙ വീടുകളിൽ തന്നെ തുടങ്ങാവുന്ന ബിസിനസ്.

∙ അസംസ്‌കൃത വസ്‌തുക്കൾ എല്ലാം നാട്ടിൽ സുലഭമായി കിട്ടും.

∙ സങ്കീർണമായ സാങ്കേതികവിദ്യകളോ അറിവോ വേണ്ട.

വൈദ്യുതി– 1HP മോട്ടർ 

പ്രവർത്തനശേഷി– പ്രതിദിനം 3,000 എണ്ണം വരെ.

സ്ഥലവിസ്തീർണം– വീട്ടിൽ തുടങ്ങാവുന്നത്. 

യന്ത്രത്തിന്റെ വില– 1,80,000 രൂപ. 

ലേഖകൻ പിറവം അഗ്രോപാർക്കിന്റെ ചെയർമാനാണ്

English Summary : Three Business Ideas for Starting in Home Itself