പുരസ്കാര നിറവിൽ പ്രൊഫേസ് ടെക്നോളജീസ്
പ്രൊഫേസ് ടെക്നോളജീസിന് 50 ലക്ഷത്തിന്‍റെ ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) 50 ലക്ഷം രൂപയുടെ ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്‍റെ ആദ്യപതിപ്പില്‍ കൊച്ചി ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ് പ്രൊഫേസ് ടെക്നോളജീസ്

ഗ്രാൻഡ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്‍റെ ആദ്യപതിപ്പില്‍ 50 ലക്ഷം രൂപയുടെ പുരസ്കാരം പ്രൊഫേസ് ടെക്നോളജീസിന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തിരുവനന്തപുരത്ത് നടത്തിയ ഹഡിൽ ഗ്ലോബലിലാണ് കൊച്ചി ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ് പ്രൊഫേസ് ടെക്നോളജീസ് വിജയികളായത്. കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബലിന്‍റെ സമാപന സമ്മേളനത്തില്‍ തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ് പുരസ്കാരം സമ്മാനിച്ചു. സംസ്ഥാന ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍, തമിഴ്നാട് സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ഡയറക്ടര്‍ ശിവരാജ് രാമനാഥന്‍, കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്സ് മാനേജര്‍ സൂര്യ തങ്കം എന്നിവര്‍ സന്നിഹിതരായിരുന്നു.
രാജീവന്‍ തോപ്പില്‍ വൈശാഖും ലക്ഷ്മി ദാസും ചേര്‍ന്ന് 2019 ല്‍ സ്ഥാപിച്ച പ്രൊഫേസ് ഹാക്കിങില്‍ നിന്ന് വെബ് സുരക്ഷ നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ്. ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് 20 കോടിയില്‍ താഴെ ബിസിനസ് മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്.
എന്‍വൈ ക്വസ്റ്റ് ഇന്നവേഷന്‍ ലാബ്സ് 25 ലക്ഷം രൂപയുടെ സീഡ് ലോണിന്‍റെ രണ്ടാം സമ്മാനം നേടി. വിനോദ് ഗോപാലും ഹര്‍ഷ് മോഹനും ചേര്‍ന്നാണ് ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്. ഏത് യുപിഎസിനെയും സൗരോര്‍ജ്ജവുമായി ബന്ധിപ്പിക്കുകയും അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് കാര്യക്ഷമമായ ഊര്‍ജ്ജ മാനേജ്മെന്‍റിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 'ഐക്കണ്‍' ആണ് ഇവരുടെ ഉൽപ്പന്നം.
English Summary: Prophaze Technologies Bagged Grand Kerala Startup Challenge Award