ഇനി ടോയ്‌ലറ്റ് സീറ്റിൽ തൊടേണ്ട, കോളിഗാർഡ് ഉണ്ടല്ലോ
ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിന്റെ സീറ്റ് കവർ, സീറ്റ് എന്നിവ തൊടേണ്ടി വരാറില്ലേ? അയ്യേ, പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ അറപ്പുളവാക്കുന്ന ഒരു പ്രശ്നമായി അതു മാറുന്നു. കൂടാതെ ബാക്ടീരിയൽ, വൈറൽ അസുഖങ്ങൾ എന്നിവ പകരാനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഈ പ്രശ്നം പരിഹരിക്കാനായി മുഹമ്മദ് റഫീക് എന്ന

ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിന്റെ സീറ്റ് കവർ, സീറ്റ് എന്നിവ തൊടേണ്ടി വരാറില്ലേ? അയ്യേ, പൊതു ശുചിമുറികൾ ഉപയോഗിക്കുമ്പോൾ അറപ്പുളവാക്കുന്ന ഒരു പ്രശ്നമായി അതു മാറുന്നു. കൂടാതെ ബാക്ടീരിയൽ, വൈറൽ അസുഖങ്ങൾ പകരാനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഈ പ്രശ്നം പരിഹരിക്കാനായി മുഹമ്മദ് റഫീക് എന്ന സംരംഭകൻ തന്റെ സ്റ്റാർട്ടപ് കമ്പനി ഫൈൻഡോ ഫ്യൂചർ പ്രോഡക്ട്സ് എൽ ഇൽ പിയിലൂടെ വികസിപ്പിച്ചു പേറ്റന്റ് നേടിയ ഉൽപന്നമാണ് കോളിഗാർഡ്. ഏതളവുകളിലുള്ള ടോയ്‌ലറ്റ് സീറ്റുകളും സീറ്റ് കവറുകളും പൊക്കിവയ്ക്കാനും താഴ്ത്തിവയ്ക്കാനും കഴിയുന്ന ഈ ഉൽപന്നം കുറഞ്ഞ ചെലവിൽ നിർമിക്കാമെന്നതാണ് പ്രത്യേകത. നിലവിൽ ഈ ഉൽപന്നം വിപണിയിൽ എത്തിക്കുന്നതിനു നിർമാണത്തിലും വിൽപനയിലും പരിചയസമ്പത്തുള്ള കമ്പനികളുമായി ചർച്ചയിലാണ് ഈ സ്റ്റാർട്ടപ്.
തുടക്കം യൂട്യൂബിൽനിന്ന്
വിദേശത്തും സ്വദേശത്തും പല പ്രമുഖ കമ്പനികൾ പ്രവർത്തിച്ചു പരിചയമുള്ള ഒരു സിവിൽ എൻജിനീയറാണ് മുഹമ്മദ് റഫീക്. സംരംഭകത്വം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ സ്വാഭാവികമായും ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു. എങ്കിലും അതിവേഗം വളരാവുന്ന സ്റ്റാർട്ടപ് ബിസിനസ് ആശയങ്ങളെക്കുറിച്ചു ഗവേഷണം തുടർന്നു. ഇത്തരത്തിൽ കണ്ടെത്തുന്ന ബിസിനസ് ആശയങ്ങളിൽ സാധാരണക്കാർക്ക് ഉപകാരപ്രദമായ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. ഒരു വർഷത്തിനുശേഷം മുഹമ്മദ് റഫീക്കിനെ നേരിട്ടു കാണുകയോ പരിചയപ്പെടുകയോ ചെയ്യുന്നതിനു മുൻപുതന്നെ ഇരുപതോളം യൂട്യൂബ് പ്രേക്ഷകർ തങ്ങളെക്കൊണ്ടു കഴിയുന്ന സാമ്പത്തിക പിന്തുണ നൽകിയതോടെ സ്റ്റാർട്ടപ് കമ്പനി യാഥാർഥ്യമായി. ഒരുപക്ഷേ, യൂട്യൂബ് പ്രേക്ഷകർ ഫണ്ടിങ് ചെയ്ത ആദ്യത്തെ സ്റ്റാർട്ടപ് കമ്പനി ഇതാകാം.
വിപണിയിൽ മത്സരമില്ലാത്ത ഉൽപന്നം
ഏതൊരു വ്യക്തിയോടും താങ്കൾ ടോയ്‌ലറ്റ് സീറ്റ് കൈകൊണ്ടു സ്പർശിക്കാൻ ഇഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിതന്നെയാണ് ലഭിക്കുക. യാത്രയ്ക്കിടയിലും പൊതു–സ്വകാര്യ സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും മറ്റും ടോയ്‌ലറ്റ് ഉപയോഗിക്കുന്നവർക്ക് ടോയ്‌ലറ്റ് സീറ്റ് ഉയർത്തുന്നതിനോ താഴ്ത്തുന്നതിനോ ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു ഉൽപന്നമില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
വിപണിയിൽ മൂല്യമേറെ
ഹോസ്പിറ്റൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ പൊതു–സ്വകാര്യ മേഖലയിലുള്ള ഓഫിസുകൾ, വീടുകൾ, റെയിൽവേ സ്റ്റേഷനുകൾ, കോൺഫറൻസ് ഹാളുകൾ തുടങ്ങിയ എല്ലായിടങ്ങളിലെയും ശുചിമുറികളിലിത് ഉപയോഗിക്കാനാകും.
ഒരൊറ്റ ഉൽപന്നം, ഒരുപാടു പ്രത്യേകതകൾ
സാധാരണക്കാർക്ക് താങ്ങാവുന്ന ഉൽപ്പന്നമാണ് കോളിഗാർഡ്. ചുവരിൽ തൂക്കിയിടാൻ കഴിയും. ഒരുപാടു കാലം ഉപയോഗിക്കാവുന്ന ഈ ഉൽപന്നം യാത്ര ചെയ്യുമ്പോൾ കൂടെ കൊണ്ടുപോകാവുന്നതാണ്.വ്യത്യസ്ത അളവുകളിലുള്ള സീറ്റ് കവറുകൾ, സീറ്റുകൾ ഉയർത്തുന്നതിനും താഴ്ത്തുന്നതിനും ഈ ഉൽപന്നം ഉപയോഗിക്കാവുന്നതാണ്.
വൈദ്യുതിയോ മറ്റെന്തെങ്കിലും എനർജിയോ ആവശ്യമില്ല. ഏതൊരു വ്യക്തിക്കും അനായാസം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ഉൽപന്നം ഡിസൈൻ ചെയ്തിരിക്കുന്നത്.
ഈ സ്റ്റാർട്ടപ് ലക്ഷ്യമിടുന്നത്
ബിസിനസ് സാധ്യതകളുള്ള വ്യത്യസ്തമായ ഉൽപന്നങ്ങൾ ഗവേഷണത്തിലൂടെ വികസിപ്പിക്കുക എന്നതാണ് ഫൈൻഡോ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ വികസിപ്പിക്കുന്ന ഉൽപന്നങ്ങൾ പരിചയസമ്പത്തുള്ള കമ്പനികളുടെ സഹായത്തോടെ വിപണിയിലെത്തിക്കും.
English Summary : A useful Product for Every ones Need