സംരംഭക വർഷം പദ്ധതി മികച്ച വിജയമായതിന്റെ ആത്മവിശ്വാസത്തിൽ പുതിയ ലക്ഷ്യങ്ങളുമായി അതിവേഗം കുതിക്കുകയാണ് കേരളം. അതിനുവേണ്ടതെല്ലാം സംസ്ഥാന വ്യവസായ വകുപ്പ് ഒരുക്കുന്നുണ്ട്. വൈദഗ്ധ്യമുള്ള ജീവനക്കാർ, സമാധാനപരമായ അന്തരീക്ഷം, സർക്കാർ പിന്തുണ എന്നിവയാണ് കേരളത്തിലേക്ക് എത്തുന്ന വ്യവസായികൾക്കു ​ഞങ്ങൾ നൽകുന്ന

സംരംഭക വർഷം പദ്ധതി മികച്ച വിജയമായതിന്റെ ആത്മവിശ്വാസത്തിൽ പുതിയ ലക്ഷ്യങ്ങളുമായി അതിവേഗം കുതിക്കുകയാണ് കേരളം. അതിനുവേണ്ടതെല്ലാം സംസ്ഥാന വ്യവസായ വകുപ്പ് ഒരുക്കുന്നുണ്ട്. വൈദഗ്ധ്യമുള്ള ജീവനക്കാർ, സമാധാനപരമായ അന്തരീക്ഷം, സർക്കാർ പിന്തുണ എന്നിവയാണ് കേരളത്തിലേക്ക് എത്തുന്ന വ്യവസായികൾക്കു ​ഞങ്ങൾ നൽകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭക വർഷം പദ്ധതി മികച്ച വിജയമായതിന്റെ ആത്മവിശ്വാസത്തിൽ പുതിയ ലക്ഷ്യങ്ങളുമായി അതിവേഗം കുതിക്കുകയാണ് കേരളം. അതിനുവേണ്ടതെല്ലാം സംസ്ഥാന വ്യവസായ വകുപ്പ് ഒരുക്കുന്നുണ്ട്. വൈദഗ്ധ്യമുള്ള ജീവനക്കാർ, സമാധാനപരമായ അന്തരീക്ഷം, സർക്കാർ പിന്തുണ എന്നിവയാണ് കേരളത്തിലേക്ക് എത്തുന്ന വ്യവസായികൾക്കു ​ഞങ്ങൾ നൽകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭക വർഷം പദ്ധതി മികച്ച വിജയമായതിന്റെ ആത്മവിശ്വാസത്തിൽ പുതിയ ലക്ഷ്യങ്ങളുമായി അതിവേഗം കുതിക്കുകയാണ് കേരളം. അതിനുവേണ്ടതെല്ലാം സംസ്ഥാന വ്യവസായ വകുപ്പ് ഒരുക്കുന്നുണ്ട്. വൈദഗ്ധ്യമുള്ള ജീവനക്കാർ, സമാധാനപരമായ അന്തരീക്ഷം, സർക്കാർ പിന്തുണ എന്നിവയാണ് കേരളത്തിലേക്ക് എത്തുന്ന വ്യവസായികൾക്കു ​ഞങ്ങൾ നൽകുന്ന ഉറപ്പെന്നാണ് വ്യവസായ മന്ത്രി പി.രാജീവ് പറയുന്നത്. മന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

 

ADVERTISEMENT

ക്യാംപസ് വ്യവസായ പാർക്കുകൾ

 

സ്വകാര്യ വ്യവസായ പാർക്കിനു പിന്നാലെ സർക്കാർ കൊണ്ടുവരുന്ന പദ്ധതിയാണ് ക്യാംപസ് വ്യവസായ പാർക്കുകൾ. സർവകലാശാലയോടോ കോളജിനോടോ ചേർന്ന് 5 ഏക്കർ സ്ഥലം ഉണ്ടെങ്കിൽ അവർക്കു പാർക്ക് തുടങ്ങാം. വിദ്യാർഥികൾക്കു പഠനത്തോടൊപ്പം അവിടെ ജോലി ചെയ്യാം, ശമ്പളം കിട്ടും. കോഴ്സുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്കും നൽകും. ഗ്രീൻ കാറ്റഗറിയിൽപെട്ട 30–35 ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകളാകും വരിക. അതിനുള്ള നയങ്ങൾ രൂപികരിച്ചു വരുന്നു. കുസാറ്റ്, കേരള, എംജി സർവകലാശാലകൾ ഇതിനകം താൽപര്യപത്രം നൽകിയിട്ടുണ്ട്. കൂടാതെ, 30 എൻജിനീയറിങ് കോളജുകളും. 

 

ADVERTISEMENT

സംരംഭങ്ങൾക്കു പൂട്ടു വീഴാതെ നോക്കും 

 

ഒരു വർഷം കൊണ്ട് 1,39,836 സംരംഭങ്ങളാണു തുടങ്ങിയത്. ഇവ നിലനിർത്തുക, ശക്തിപ്പെടുത്തുക എന്നതിനാണ് മുഖ്യ പരിഗണന. പുതുതായി തുടങ്ങുന്നവയിൽ 30 ശതമാനത്തോളം ആദ്യവർഷം തന്നെ അടച്ചുപൂട്ടുന്നു എന്നാണ് ദേശീയതലത്തിലെ കണക്ക്. ഇവിടെ അതെങ്ങനെ പരമാവധി കുറയ്ക്കാം എന്നതാണു ചിന്ത. അതിനായി എംഎസ്എംഇ ക്ലിനിക്കുകൾ എല്ലാ ജില്ലയിലും തുടങ്ങിക്കഴിഞ്ഞു.

 

ADVERTISEMENT

ഫിനാൻസ്, മാനേജ്മെന്റ്, മാർക്കറ്റിങ്, ടെക്നോളജി തുടങ്ങി എല്ലാ മേഖലയിലും സഹായം ഉറപ്പാക്കാൻ ശ്രമിക്കുകയാണ്. ഒരു പ്രശ്നം വന്നാൽ സംരംഭകനു ധൈര്യമായി ആ ക്ലിനിക്കിൽ പോകാം. വിദഗ്ധരുടെ ഉപദേശം തേടാം. പണം സർക്കാർ കൊടുക്കും. ആദ്യ വർഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സൗജന്യ സേവനം എല്ലാ ജില്ലയിലും പുതിയ സംരംഭകർക്കു കൊടുക്കും. അടുത്ത വർഷം ചെറിയ ഫീസിൽ ഇതു തുടരും. ഇവരുടെ ഉൽപന്നങ്ങൾ  ജനങ്ങളിലെത്തിക്കാൻ പ്രത്യേക പരിഗണന നൽകും. കെ സ്റ്റോറിലും സിവിൽ സപ്ലൈയ്സ് ഷോപ്പുകളിലും എല്ലാം ഇവയ്ക്കു പ്രത്യേകം റാക്കുകൾ ഉണ്ടാകും. 

 

1000 സംരംഭങ്ങൾ, 100 കോടി

 

മൂന്നു വർഷമായി പ്രവർത്തിച്ചുവരുന്നവയിൽനിന്നു മികച്ച 1000 സംരംഭങ്ങളെ കണ്ടെത്തി അവയെ 100 കോടി രൂപ വിറ്റുവരവിലേക്ക് ഉയർത്തുക എന്നതാണ് മിഷൻ 1000. തുടക്കത്തിൽ തന്നെ 1000 ഉണ്ടാകണം എന്നില്ല. പക്ഷേ, അതു ക്രമമായി വർധിപ്പിക്കാനാകും. പദ്ധതിയിലേക്ക്   അപേക്ഷിക്കുന്നവയിൽനിന്നു സംരംഭങ്ങളെ തിരഞ്ഞെടുക്കാന്‍ സുതാര്യമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തർക്കും ആവശ്യമായ പിന്തുണ നൽകാൻ ശ്രമിക്കും. ചിലർക്കു വിപണി ഉണ്ടാകും. പ്രവർത്തന മൂലധനം ആണ് വേണ്ടതെങ്കിൽ ബാങ്കുകളുമായി ചേർന്നു വായ്പകൾ ഒരുക്കും. അതേസമയം, വിൽപനയില്ലാത്തവരാണെങ്കിൽ മാർക്കറ്റിങ് സപ്പോർട്ടാകും നൽകുക. 

 

യുവാക്കളെ പിടിച്ചുനിർത്തുന്ന മേഖലയായി എംഎസ്എംഇകളെ മാറ്റും 

 

കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം, കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ എന്നിവയൊക്കെ ഉണ്ടാവും. കേരളത്തിന്റെ വിഭവശേഷിക്ക് അനുസരിച്ചുള്ള യൂണിറ്റുകൾ ഇവിടെ വരുന്നുണ്ട്. ഇലക്ട്രോണിക്സ്, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിലും ഇവിടെ സ്ഥാപനങ്ങളുണ്ട്.

 

ഘട്ടംഘട്ടമായി നല്ല രീതിയിലുള്ള പ്രതിഫലം ഉറപ്പുവരുത്താൻ കഴിയുമെന്നാണു പ്രതീക്ഷ. അതോടെ മികവുറ്റ നമ്മുടെ യുവ തലമുറയെ ഇവിടെ പിടിച്ചു നിർത്താനുമാകും. നമുക്ക് അനുയോജ്യമായ 22 മേഖലകൾ കണ്ടെത്തി പ്രയോറിറ്റി ഏരിയാസ് വ്യവസായ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനം ഒരു വർഷം ഒന്നര ലക്ഷം കോടി രൂപയുടെ ഇറക്കുമതി ചെയ്യുന്നു. ഘട്ടംഘട്ടമായി അത് കുറച്ചുകൊണ്ടുവരാനും എംഎസ്എംഇകൾ വഴിയൊരുക്കും. എല്ലാം നമുക്ക് ഉൽപാദിപ്പിക്കാനാകില്ല, എങ്കിലും കുറെയൊക്കെ ഇവിടെ തന്നെ പറ്റും. അതിനായി ദീർഘകാല നടപടികൾ എടുക്കും.

 

മെയ്ഡ് ഇൻ കേരള ബ്രാൻഡ് നിങ്ങൾക്കും തുടങ്ങാം

 

ഒരു ബ്രാൻഡ് എന്ന നിലയിൽ കേരളത്തിന്റെ സാധ്യതകൾ ഉയർത്തുക എന്നതാണ് മെയ്ഡ് ഇൻ കേരളയുടെ ലക്ഷ്യം. ഏതു സംരംഭകനും കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് നേടി ഈ ബ്രാൻഡിൽ ഉൽപന്നം നിർമിക്കാം. ഉൽപന്നങ്ങൾ അനുസരിച്ച് ഈ സർട്ടിഫിക്കറ്റിനുള്ള മാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കും. അത് വ്യവസായ വകുപ്പ് വെബ്സൈറ്റിലൂടെ അറിയാം. കച്ചവട രീതി, അസംസ്കൃത വസ്തുക്കൾ കേരളത്തിൽ നിന്നാണോ തുടങ്ങിയവ പരിഗണിക്കും. കേരള ബ്രാൻഡിന് എവിടെയൊക്കെ ഡിമാൻഡ് ഉണ്ടോ അവിടെയെല്ലാം ഉൽപന്നങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 

 

സേവന മേഖലയെ ഒഴിവാക്കുന്നില്ല

 

നിർമാണത്തിനു മാത്രമല്ല, സേവന മേഖലയ്ക്കും പരിഗണന നൽകുന്നുണ്ട്. കഴിഞ്ഞ 30 വർഷം ലോകത്ത് നടന്നത് ഐടി മേഖലയുടെ വളർച്ചയാണെങ്കിൽ അടുത്ത 30 വർഷം ബയോടെക്നോളജിയുടെ മുന്നേറ്റമായിരിക്കും. ഇപ്പോഴേ അതിനുള്ള ഇക്കോ സിസ്റ്റം വികസിപ്പിക്കുകയാണ് കേരളം. ഗവേഷകർ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവരുടെ കൺസോർഷ്യം ഉണ്ടാക്കിയാണ് പ്രവർത്തനം. 2–3 വർഷംകൊണ്ട് പുതിയ നിക്ഷേപങ്ങൾ ഈ മേഖലകളിൽ വരും. കൂടാതെ, ഗ്രീൻ എനർജിയിൽ വലിയ സ്ഥാപനങ്ങൾ വരും. ഡിഫൻസ്, സ്പെയ്സ് എന്നിവയിലും സാധ്യതയുണ്ട്. ഈ മേഖലയിലെ പ്രമുഖരായ ഫ്രഞ്ച് കമ്പനി സഫ്രാൻ കേരളത്തിൽ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. സെമികണ്ടക്ടർ മേഖലയിൽ വലിയ സ്ഥാപനങ്ങൾ സാധ്യമല്ലെങ്കിലും ഡിസൈനിങ് ഉൾപ്പെടെയുള്ളവ കേരളത്തിലേക്ക് എത്തിക്കാൻ ശ്രമിക്കും. 

 

കേരളത്തിന്റെ മൂന്നു മികവുകൾ

 

വൈദഗ്ധ്യമുള്ള ജീവനക്കാർ, സമാധാനപരമായ അന്തരീക്ഷം, സർക്കാർ പിന്തുണ എന്നിവയാണ് കേരളത്തിന്റെ മികവുകൾ. ബെംഗളൂരുവിൽ ഒരു ഐടി ജീവനക്കാരന് രാത്രി പുറത്തുപോയി പൊറോട്ടയും ബീഫും കഴിക്കണമെന്നു പറയുമ്പോൾ ടെൻഷൻ തുടങ്ങും ഇവിടെ ബൈക്ക് എടുത്ത് തട്ടുകടയിൽ പോയി കഴിച്ചുവരാം. വർക്ക് ഫ്രം കേരളയ്ക്ക് പ്രസക്തി കൂടുകയാണ്. ആർക്കും ഇവിടെ വന്ന് ജോലി ചെയ്യാം. അതിന് ഇക്കോ സിസ്റ്റം വളരെ പ്രധാനപ്പെട്ടതാണ്. സർക്കാർ പിന്തുണയും. 

 

ലോകോത്തര കമ്പനി പിൻവലിക്കുന്നു,ഇവിടെ ചെയ്താൽ കുറ്റം

 

കോക്കോണിക്സ് ലാപ്ടോപ്പിൽ സ്വിച്ച് ആയിരുന്നു വലിയ പ്രശ്നം. ഒരു ബാച്ചിനേ പ്രശ്നം ഉണ്ടായിരുന്നുള്ളൂ, അതു മാറ്റിക്കൊടുത്തു. ലോകോത്തര കാർ കമ്പനികൾ ബ്രേക്ക് കംപ്ലെയിന്റ് മൂലം മൊത്തം ബാച്ചും പിൻവലിച്ച സംഭവങ്ങൾ ഇല്ലേ? കേരളാ പൊതുമേഖലാ സ്ഥാപനങ്ങളുടെ മെച്ചം ആരും പറയില്ല. 

പുതിയ ഉൽപന്നങ്ങൾ ഇറക്കുമ്പോൾ പ്രശ്നമുണ്ടാകാം. അതു പരിഹരിച്ചു മുന്നോട്ടു പോകും. കെഎഎൽ ഓട്ടോകൾക്കെതിരെയുള്ള പ്രചാരണം സ്വകാര്യ ലോബിക്കു വേണ്ടിയായിരുന്നു. സാമ്പത്തിക പരിമിതിയുള്ള ചെറു സ്ഥാപനമാണ് കെഎഎൽ. കുറവുകൾ ശ്രദ്ധയിൽ പെടുത്തുന്നതിൽ തെറ്റില്ല. അതുമാത്രം പറയുന്ന രീതി ശരിയല്ല. പൊതുമേഖലാ സ്ഥാപനങ്ങൾക്കായി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. അതൊക്കെ നടപ്പിലാക്കാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

 

ബസ് ഉടമയുടെ ലോട്ടറി കച്ചവടം

 

തൊഴിലാളി സമരത്തെ തുടർന്ന് ബസ് ഉടമ ലോട്ടറി കച്ചവടം നടത്തി പ്രതിഷേധിക്കുമ്പോൾ 'വരവേൽപ്' ആവർത്തിക്കപ്പെടുന്നുവെന്നു പ്രചരിപ്പിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കുന്നതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. ഐഫോണിന്റെ ബെംഗളൂരു ഫാക്ടറി തകർത്തപ്പോൾ 420 കോടി രൂപ നഷ്ടമുണ്ടായി. അവിടെ അത് ചെറിയ വാർത്തയാണ്. ഇവിടെ ബസ് സമരം വന്നാലും ഇന്റർനാഷനൽ വാർത്തയാക്കി മാറ്റും. 

വാറങ്കലിലേക്ക് ഇവിടെനിന്നു വ്യവസായികൾ പോയല്ലോ? അവിടെ ഒരു കമ്പനിയിൽ തർക്കം വന്നപ്പോൾ ജനറൽ മാനേജരെ വെടിവച്ചു കൊന്നു. നോയിഡയിൽ മാരുതി കമ്പനി അടിച്ചു തകർത്തു. വെടിവയ്പും, കൊലപാതകവുമുണ്ടായി. അത്തരം കാര്യങ്ങളൊന്നും കേരളത്തിൽ യഥാർഥത്തിൽ ഇല്ല. നമ്മുടെ നാട്ടിൽ നെഗറ്റിവിറ്റി മാത്രം പ്രചരിപ്പിക്കുന്നതാണു പ്രശ്നം. അതേസമയം ഒരു പോസിറ്റീവ് വാർത്തയും കൊടുക്കില്ല. 

 

യൂണിയനുകളുടെ ഉറപ്പ് 

 

സ്ഥാപനങ്ങൾ ഒരു നിലയിലെത്തുന്നതുവരെ പുതിയ ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കില്ല എന്ന ഉറപ്പാണ് തൊഴിലാളി യൂണിയനുകൾ ഇപ്പോൾ നൽകിയിരിക്കുന്നത്. എന്നു കരുതി ഇവിടെ 200 രൂപയ്ക്ക് തൊഴിലാളികളെ കിട്ടില്ല. അർഹമായ കൂലി കൊടുക്കണം. ശേഷി ഉണ്ടായിട്ടും കൊടുക്കില്ലെന്നു പറയാൻ പാടില്ല. റെസ്പോൺസിബിൾ ഇൻവസ്റ്റ്മെന്റാവണം വേണ്ടത് 

 

ലോകത്ത് മുൻനിരയിലുണ്ട് കേരളാ കമ്പനികൾ 

 

ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് കേരളത്തിലാണ് തുടങ്ങിയത്. സ്പൈസസ് പ്രോസസിങ് രംഗത്ത് ലോകത്തെ തന്നെ ആദ്യ മൂന്നു കമ്പനികളും കേരളത്തിൽനിന്നാണ്. കൃത്രിമ പല്ലുണ്ടാക്കുന്ന ഏഷ്യയിലെ ഒന്നാമത്തെ കമ്പനി കേരളത്തിലാണ് പ്രവർത്തിക്കുന്നത്. അതേപോലെ ബ്ലഡ് ബാഗ് നിർമിക്കുന്ന ഏഷ്യയിലെ ഒന്നാമത്തെ കമ്പനി തിരുവനന്തപുരത്താണ്. ഐഎൻഎസ് വിക്രാന്തിലേക്ക് ഉൾപ്പെടെ റബർ സാധനങ്ങൾ കൊടുക്കുന്നത് നമ്മുടെ ഇരിങ്ങാലക്കുട ഗ്രാമത്തിൽനിന്നാണ്. കേരളത്തില്‍നിന്നുള്ള ആഗാപെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട, മെഡിക്കൽ ഡിവൈസുകൾ നിർമിക്കുന്ന കമ്പനികളിൽ ഒന്നാണ്. ഇങ്ങനെ വളർന്ന ഒട്ടേറെ കമ്പനികൾ ഉണ്ട്.

 

സ്വകാര്യമേഖലയിൽ ഇവയൊക്കെ ഇവിടെ പ്രവർത്തിക്കുന്നില്ലേ? ഈ അടുത്തകാലത്ത് നമ്മൾ അതൊക്കെ പറയാൻ തുടങ്ങുമ്പോൾ ഇത്തരം കമ്പനികളൊക്കെ ഇവിടെ ഉണ്ടോ എന്നാണു ചോദ്യം. എന്നാൽ, ഏതെങ്കിലും സ്ഥലത്ത് നിയമപരമല്ലാത്ത കാര്യം നടന്നെന്നു വിചാരിക്കുക. അത് മാത്രമേ കാണൂ. ‘ഇത്രയും സപ്പോർട്ടീവായ സിസ്റ്റം വേറെ സംസ്ഥാനങ്ങളിലൊന്നും കണ്ടിട്ടില്ല, മന്ത്രി തലത്തിൽ വന്ന് കാര്യങ്ങൾ പരിശോധിക്കുന്നു. അതിവേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നു.’ എന്നാണ് ഇന്ത്യ ടുഡേ കോൺക്ലേവിൽ വിഴിഞ്ഞത്തെ അദാനി പോർട്ടിന്‍റെ പ്രതിനിധി പറഞ്ഞത്. അവരുപോലും ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത പോസിറ്റീവ് അന്തരീക്ഷം ലഭിച്ചു എന്നാണു പറഞ്ഞിരിക്കുന്നത്. ഇവിടെ പക്ഷേ, കുറ്റങ്ങൾ മാത്രം എടുത്തു കാട്ടുന്നു. 

English Summary: Interview With P Rajeev, Minister For Industries