കാലങ്ങളായി മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പല അന്ധവിശ്വാസങ്ങളുമുണ്ട്. ഈ അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടിവന്ന പലരുമുണ്ട്. നിലവിൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് പലയാവർത്തി പറഞ്ഞു കേട്ടിട്ടുള്ള കെട്ടുകഥകൾ താഴെ പറയുന്നു. 1. മാർക്കറ്റിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലങ്ങളായി മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പല അന്ധവിശ്വാസങ്ങളുമുണ്ട്. ഈ അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടിവന്ന പലരുമുണ്ട്. നിലവിൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് പലയാവർത്തി പറഞ്ഞു കേട്ടിട്ടുള്ള കെട്ടുകഥകൾ താഴെ പറയുന്നു.

1. മാർക്കറ്റിങ് പണച്ചെലവേറിയതാണ് 

ADVERTISEMENT

ഏറെ പഴക്കമുള്ള കെട്ടുകഥകളിലൊന്നാണ് ഇത്. ചെലവേറിയതും ചെലവ് കുറഞ്ഞതും തീരെ ചെലവില്ലാത്തതുമായ മാർക്കറ്റിങ് തന്ത്രങ്ങളുണ്ട്. അനുയോജ്യമായ കൊക്കിലൊതുങ്ങുന്ന തന്ത്രം തിരഞ്ഞെടുക്കണമെന്നു മാത്രം

2. മാർക്കറ്റിങ് എന്നാൽ വിൽപന മാത്രം 

മാർക്കറ്റിങ് എന്നാൽ വിൽപനയും കൂടിയാണ് എന്നതാണു സത്യം. ഉപയോക്താവിന്റെ ആവശ്യങ്ങൾ അറിയുക, ബ്രാൻഡിനെ/സംരംഭത്തെക്കുറിച്ച് അവബോധമുള്ള ഉപഭോക്താക്കളെ വാർത്തെടുക്കുക തുടങ്ങി വിൽപനാനന്തര സേവനങ്ങൾ വരെയും മാർക്കറ്റിങ്ങാണ്. 

3. പഴയ മാർക്കറ്റിങ് ഇനിയില്ല 

ADVERTISEMENT

ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ വരവോടെ പരമ്പരാഗത മാർക്കറ്റിങ്ങിന് ഇനി പ്രസക്തിയില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ, ഇവയുടെ എല്ലാറ്റിന്റെയും കാര്യക്ഷമമായ സംയോജനമാണു വേണ്ടത്. 

4. എല്ലാ സോഷ്യൽ മീഡിയയിലും സാന്നിധ്യമുണ്ടാകണം 

ഈ ബോധ്യവും തെറ്റാണ്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും എല്ലാ സംരംഭത്തിനും യോജിച്ചതല്ല. ഉദാഹരണത്തിന്, അസംസ്‌കൃത വസ്തുക്കൾ ഉൽപാദകർക്കു വിപണനം നടത്തുന്ന സംരംഭകർക്കു ലിങ്ക്ഡ് ഇൻ ആകും അനുയോജ്യം. എന്നാൽ, തുണിത്തരം വിൽക്കുന്ന സംരംഭത്തിന് ലിങ്ക്ഡ് ഇൻ പേരിനുപോലും പ്രയോജനപ്പെടില്ല. 

5. മാർക്കറ്റിങ്, പെട്ടെന്നുള്ള വിൽപന 

ADVERTISEMENT

ഒട്ടുമിക്ക സംരംഭകർക്കും ഉടനടി ഫലം കാണണം. എന്നാൽ, അത്തരം പ്രതീക്ഷയൊന്നും വേണ്ട. പതിയെ മാത്രമേ മാർക്കറ്റിങ് തന്ത്രങ്ങള്‍ ഫലങ്ങൾ കണ്ട് തുടങ്ങൂ. 

6. ക്രിയാത്മകത മാത്രം പോരാ മുന്നേറാൻ 

ക്രിയാത്മകത ആവശ്യമാണ്. എന്നാൽ, അതു മാത്രമുണ്ടായിട്ടു കാര്യമില്ല. പരസ്യ ക്യാംപെയ്നുകൾ കണ്ടു നിങ്ങളെ തേടി വരുന്ന ഉപഭോക്താവിന് മികച്ച ഉൽപന്നം/സേവനം നൽകാനായില്ലെങ്കിൽ ഫലം നെഗറ്റീവാകും. 

7. ലഘു സംരംഭത്തിന് മാർക്കറ്റിങ് വേണ്ട 

സംരംഭം ചെറുതെങ്കിൽ മാർക്കറ്റിങ് വേണ്ടതില്ല എന്നതാണ് മറ്റൊരു വിശ്വാസം. ഓൺലൈൻ ലിസ്റ്റിങ് പോലെയുള്ള അടിസ്ഥാന മാർക്കറ്റിങ് പോലുമില്ലെങ്കിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്. 

8. മാർക്കറ്റിങ് ലളിതം, ആർക്കും ചെയ്യാം 

അതിസങ്കീർണ്ണമായൊരു മേഖലയാണ് മാർക്കറ്റിങ്. മനുഷ്യരെയാണ് ആകർഷിക്കേണ്ടതെന്നോർക്കണം. വൈദഗ്ധ്യമില്ലാത്തവരാണ് മാർക്കറ്റിങ് തന്ത്രങ്ങൾ മെനയുന്നതെങ്കിൽ പാളിച്ചയുറപ്പ്. 

9. പുതിയവരെ എത്തിക്കുന്നതാണ് മാർക്കറ്റിങ്

പുതിയ ഉപഭോക്താക്കളെയെത്തിക്കുന്നതിനൊപ്പം നിലവിലെ ഉപഭോക്താക്കളെ നിലനിർത്തേണ്ടതും മാർക്കറ്റിങ് ചുമതലയാണ്. 

10. മികച്ചതാണെങ്കിൽ പിന്നെന്തിന് മാർക്കറ്റിങ്

എത്ര മികച്ച ഉൽപന്നം/സേവനം ആണെങ്കിലും ഒരു തവണയെങ്കിലും ഉപയോഗിച്ചാൽ മാത്രമല്ലേ മികച്ചതെന്നറിയൂ. അവിടെയും വേണം മാർക്കറ്റിങ് 

മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.  കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്.

English Summary:10 Marketing Superstitons To Know