താന്തോന്നികൾക്കു തോന്നുമ്പോൾ ജോലി
ഡ്രൈവിങ് അറിയാമോ? ആരുടെയും സ്വകാര്യ ഡ്രൈവറായി പോകേണ്ട കാര്യമില്ല. സ്വന്തമായി കാർ വാങ്ങി ഊബർ ടാക്സി ഓടിക്കാം. ഊബർ ടാക്സി വാടകയ്ക്ക് എടുത്തും ഓടിക്കാം. കോൾ ഡ്രൈവറായി പോകാം. എല്ലാറ്റിലും വേണ്ടപ്പോൾ മാത്രം ജോലി, വേണ്ടാത്തപ്പോൾ ജോലിക്കു പോകുന്നില്ല. എത്ര കാശ് ഉണ്ടാക്കണമെന്നുപോലും സ്വയം തീരുമാനിക്കാം.

ഡ്രൈവിങ് അറിയാമോ? ആരുടെയും സ്വകാര്യ ഡ്രൈവറായി പോകേണ്ട കാര്യമില്ല. സ്വന്തമായി കാർ വാങ്ങി ഊബർ ടാക്സി ഓടിക്കാം. ഊബർ ടാക്സി വാടകയ്ക്ക് എടുത്തും ഓടിക്കാം. കോൾ ഡ്രൈവറായി പോകാം. എല്ലാറ്റിലും വേണ്ടപ്പോൾ മാത്രം ജോലി, വേണ്ടാത്തപ്പോൾ ജോലിക്കു പോകുന്നില്ല. എത്ര കാശ് ഉണ്ടാക്കണമെന്നുപോലും സ്വയം തീരുമാനിക്കാം. അതനുസരിച്ച് ജോലി സമയം അഡ്ജസ്റ്റ് ചെയ്താൽ മതി.
ആപ്പിൽ ലോഗ് ഇൻ ചെയ്യുമ്പോൾ ജോലി, ലോഗ് ഔട്ട് ചെയ്യുമ്പോൾ ജോലി തീർന്നു. അല്ലെങ്കിൽ വിശ്രമം എന്നൊരു സൗകര്യം വരുമെന്ന് ആരും വിചാരിച്ചില്ല. സ്വിഗ്ഗിയും സൊമാറ്റോയുമെല്ലാം ഇതേ ലൈനിലാണ്. ബൈക്ക് തണലത്തു നിർത്തി വിശ്രമിക്കുന്നവരെ കാണാം. കുറെ ഓടിയിട്ട് മതിയാക്കിയതാണ്. വൻ നഗരത്തിൽ ഊബർ ടാക്സി ഓടിക്കുന്നവർക്ക് കാർ സ്വന്തമെങ്കിൽ ദിവസം 3,000 ഉണ്ടാക്കാം.
വാടക കാറാണെങ്കിൽ ദിവസം 1,500 വാടകയുണ്ട്. രാവിലെ മുതൽ രാത്രി വരെ ഓടിച്ച് അധ്വാനിക്കുന്നവരുണ്ട്. ദിവസം ഒരു നിശ്ചിത തുക ടാർഗറ്റ് വച്ച് അതു കിട്ടുന്നതുവരെ ഓടുന്നവരുമുണ്ട്. കോൾ ഡ്രൈവർ ഏജൻസികൾ കമ്മിഷൻ അടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നത്. ഡ്രൈവർമാരെ അവർ നിയോഗിക്കുന്നു. ആദ്യ 3 മണിക്കൂറിന് 400 രൂപ, പിന്നെ ഓരോ മണിക്കൂറിനും 100 രൂപ എന്നിങ്ങനെ പല നിരക്കുകളാണ്. അതിൽനിന്നു നിയോഗിക്കുന്ന ആളിന് അല്ലെങ്കിൽ ഏജിൻസിക്കു കമ്മിഷൻ നൽകണം.
ബിസിനസുകളെല്ലാം വീക്ക് എൻഡുകളിലേക്കു മാറുന്നതിനാൽ അങ്ങനെയൊരു അവസരമുണ്ട്. റിസോർട്ടുകളിലും ഹോട്ടലുകളിലും വെള്ളി, ശനി, ഞായർ ദിനങ്ങളിലാണു തിരക്ക്. അങ്ങനെ വെള്ളി,ശനി ദിവസങ്ങളിലും ഞായർ ഉച്ച വരെയും ജോലി ചെയ്യുന്ന അനേകം പേരുണ്ട്. വെയ്റ്റർമാരും ഹൗസ് കീപ്പിങ്ങും ഫ്രണ്ട് ഓഫിസ് സ്റ്റാഫുമൊക്കെ അതിൽ വരും. പഠിക്കുന്ന കുട്ടികൾക്ക് ഇതു സൗകര്യമാണ്. ലഞ്ച്, ഡിന്നർ സമയങ്ങളിൽ ബാറിലും റസ്റ്ററന്റിലും വെയ്റ്ററായി നിന്നാൽ ടിപ്പും കിട്ടും. കല്യാണങ്ങൾക്ക് ഈവന്റ് മാനേജ്മെന്റ് കമ്പനികളും കേറ്ററിങ് കമ്പനികളും ഇതേ മാർഗം സ്വീകരിക്കുന്നു. അനേകം കുട്ടികളുടെ ഫോൺ നമ്പർ കാണും. കല്യാണം അല്ലെങ്കിൽ വിരുന്ന് ഉള്ളപ്പോൾ അവരെ വിളിക്കും. വേഷം കെട്ടി വന്ന് ജോലി ചെയ്യുക, 500 മുതൽ 1000 വരെ വാങ്ങി പോവുക.
ലാസ്റ്റ് പോസ്റ്റ്: ഇവന്റ് കമ്പനികൾ നടത്തുന്ന കല്യാണങ്ങളിൽ കുറെപ്പേരെ ‘അഷർ ഗേൾസ്’ ആക്കി നിർത്തും. ഉടുത്തൊരുങ്ങി നിന്ന് അതിഥികളെ സ്വീകരിച്ച് ഇരിപ്പിടങ്ങളിലേക്കു നയിക്കുക മാത്രമാണു പണി •
മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കം SIDE BUSSINESS പംക്തിയിൽ പ്രസിദ്ധീകരിച്ചത്.
English Summary:Perks Of Being A Gig Worker