സമുദ്രമേഖലയിൽ 23,000 കോടി രൂപയുടെ പദ്ധതികൾക്കു മാരിടൈം ഉച്ചകോടിയുടെ വേദിയിൽ തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യാന്തര, ദേശീയ പങ്കാളിത്തം തേടി മുന്നൂറിലേറെ ധാരാണാപത്രങ്ങളും സമ്മേളനത്തിൽ സമർപ്പിച്ചു. തുറമുഖവികസനം, തീരദേശ ഷിപ്പിങ്, ഉൾനാടൻ ജലഗതാഗതം, കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, പുനരുപയോഗം, മാരിടൈം ക്ലസ്റ്ററുകൾ, സമുദ്ര ടൂറിസം തുടങ്ങി സമുദ്ര മേഖലയിലെ പ്രധാന വിഷയങ്ങൾ മുംബൈയിൽ നടക്കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തിൽ ചർച്ചയാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സമുദ്രമേഖലയിൽ 23,000 കോടി രൂപയുടെ പദ്ധതികൾക്കു മാരിടൈം ഉച്ചകോടിയുടെ വേദിയിൽ തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യാന്തര, ദേശീയ പങ്കാളിത്തം തേടി മുന്നൂറിലേറെ ധാരാണാപത്രങ്ങളും സമ്മേളനത്തിൽ സമർപ്പിച്ചു. തുറമുഖവികസനം, തീരദേശ ഷിപ്പിങ്, ഉൾനാടൻ ജലഗതാഗതം, കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, പുനരുപയോഗം, മാരിടൈം ക്ലസ്റ്ററുകൾ, സമുദ്ര ടൂറിസം തുടങ്ങി സമുദ്ര മേഖലയിലെ പ്രധാന വിഷയങ്ങൾ മുംബൈയിൽ നടക്കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തിൽ ചർച്ചയാകും. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

സമുദ്ര വ്യാപാരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴി തുറക്കാൻ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു കഴിയുമെന്ന് ഉച്ചകോടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിന്നു കപ്പലിൽ ഗൾഫ് അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി. അത്യാധുനിക മെഗാ തുറമുഖങ്ങൾ, രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്മെന്റ് തുറമുഖങ്ങൾ, ദ്വീപുകളുടെ വികസനം തുടങ്ങിയവ ഉൾപ്പെടെ ഒട്ടേറെ വികസന സംരംഭങ്ങളും ഇതിനൊപ്പം നടപ്പാക്കും. ഗുജറാത്തിലെ ദീൻദയാൽ തുറമുഖത്ത്  നിർമിക്കുന്ന ട്യൂണ-ടെക്ര ഓൾ-വെതർ ഡീപ് ഡ്രാഫ്റ്റ് ടെർമിനലിന് പ്രധാനമന്ത്രി ഇന്നലെ ശിലയിട്ടു.

English Summary:

Maritime Summit begins