എയർ ഇന്ത്യ എക്സ്പ്രസ് പുതുനിറങ്ങളോടെ അവതരിപ്പിച്ചു
കൊച്ചി ∙ ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് പുതിയ നിറം. ‘നിങ്ങൾ എങ്ങനെയാണോ അങ്ങനെ പറക്കാം ’ എന്നതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പഞ്ച് ലൈൻ. ഏതു വേഷക്കാർക്കും തുല്യ പരിഗണനയിൽ നാടിന്റെ തനിമയോടെ സ്വാഗതമോതുകയാണ് തങ്ങളെന്ന് മുംബൈയിൽ നടന്ന ചടങ്ങിൽ എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി ∙ ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് പുതിയ നിറം. ‘നിങ്ങൾ എങ്ങനെയാണോ അങ്ങനെ പറക്കാം ’ എന്നതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പഞ്ച് ലൈൻ. ഏതു വേഷക്കാർക്കും തുല്യ പരിഗണനയിൽ നാടിന്റെ തനിമയോടെ സ്വാഗതമോതുകയാണ് തങ്ങളെന്ന് മുംബൈയിൽ നടന്ന ചടങ്ങിൽ എയർ ഇന്ത്യ എക്സ്പ്രസ് മേധാവികൾ എയർക്രാഫ്റ്റ് ലിവറി അനാവരണം ചെയ്ത് വ്യക്തമാക്കി.
എയർ ഏഷ്യ എയർ ഇന്ത്യ എക്സ്പ്രസിൽ ലയിക്കുന്നതോടെ ഇന്ത്യൻ ആകാശത്ത് ഇനി എയർ ഏഷ്യ വിമാനങ്ങൾ ഉണ്ടാകില്ല. എയർ ഏഷ്യയുടെ ഡൊമസ്റ്റിക് സെക്ടറുകളിൽ എയർ ഇന്ത്യ എക്സ്പ്രസാകും ഇനി പറക്കുക. ബോയിങ് 737–8 എയർക്രാഫ്റ്റാണ് ആദ്യം ഓറഞ്ച് ലിവറിയിൽ അവതരിപ്പിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ കാംപ്ബെൽ വിൽസൺ, മാനേജിങ് ഡയറക്ടർ അലോക് സിങ് എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒന്നര വർഷത്തിനുള്ളിൽ 50 വിമാനങ്ങളും 5 വർഷത്തിനുള്ളിൽ 170 വിമാനങ്ങളുമുള്ള ഫ്ലീറ്റായി എയർ ഇന്ത്യ എക്സ്പ്രസ് വളരുമെന്ന് അലോക് സിങ് പറഞ്ഞു.