പുതിയ വ്യവസായ നയം ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകും: മുഖ്യമന്ത്രി
പുതിയ വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സെന്റർ ഫോർ ബിസിനസ് ആൻഡ് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെയും നേതൃത്വത്തിൽ നടന്ന കേരള റീട്ടെയ്ൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം ∙ പുതിയ വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സെന്റർ ഫോർ ബിസിനസ് ആൻഡ് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെയും നേതൃത്വത്തിൽ നടന്ന കേരള റീട്ടെയ്ൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വ്യാപാര രംഗത്തു വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നീക്കം ചില്ലറവിൽപന മേഖലയെ അപകടകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവളം ഉദയസമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര അധ്യക്ഷനായിരുന്നു. ഐഐഎം അഹമ്മദാബാദിലെ മുൻ പ്രഫസർ ഏബ്രഹാം കോശി മുഖ്യപ്രഭാഷണം നടത്തി. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങ്, യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് പ്യൂട്ടോറിക്ക ഫാക്കൽറ്റിയായ പ്രഫ. ജസ്റ്റിൻ പോൾ, സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് ആൻഡ് റിസർച് ചെയർമാൻ ബാബു കോട്ടയിൽ, ഹൈദരാബാദിലെ എസ്ബിഐ സ്റ്റാഫ് കോളജിലെ അധ്യാപിക ഡോ. ബിന്ദു കെ. നമ്പ്യാർ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പെരിങ്ങമ്മല രാമചന്ദ്രൻ, എം.കെ തോമസ്‌കുട്ടി, പി.സി ജേക്കബ്, എ.ജെ ഷാജഹാൻ, കെ.വി അബ്ദുൽ ഹമീദ്, കെ. അഹമ്മദ് ഷെരീഫ്, കെ.കെ.വാസുദേവൻ, സെക്രട്ടറിമാരായ സണ്ണി പൈമ്പിള്ളിൽ, പി.കെ.ബാപ്പു ഹാജി, വി. എം.ലത്തീഫ്, സെക്രട്ടേറിയറ്റ് മെംബർമാരായ വി. സബിൽരാജ്, എ.ജെ.റിയാസ്, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ, ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി എന്നിവർ പ്രസംഗിച്ചു.