വേതന വർധനയ്ക്കു ധാരണ; ഫോഡ് സമരം തീർന്നു
യുഎസിലെ ഫോഡ് പ്ലാന്റുകളിലെ സമരം അവസാനിപ്പിക്കാനുള്ള കരാറിന് തൊഴിലാളി യൂണിയൻ നേതാക്കൾ അംഗീകാരം നൽകി. സ്ഥിരം ജീവനക്കാർക്ക് 30%വരെയും താൽക്കാലിക ജീവനക്കാർക്ക് ഇരട്ടിയിലധികവും വേതനവർധന ഉറപ്പാക്കുന്ന കരാറിനാണ് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയൻ അംഗീകാരം നൽകിയത്.

ഡിട്രോയ്റ്റ് ∙ യുഎസിലെ ഫോഡ് പ്ലാന്റുകളിലെ സമരം അവസാനിപ്പിക്കാനുള്ള കരാറിന് തൊഴിലാളി യൂണിയൻ നേതാക്കൾ അംഗീകാരം നൽകി. സ്ഥിരം ജീവനക്കാർക്ക് 30%വരെയും താൽക്കാലിക ജീവനക്കാർക്ക് ഇരട്ടിയിലധികവും വേതനവർധന ഉറപ്പാക്കുന്ന കരാറിനാണ് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയൻ അംഗീകാരം നൽകിയത്.
കഴിഞ്ഞ മാസം, സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദർശിച്ച പ്രസിഡന്റ് ജോ ബൈഡൻ അവർക്കു പിന്തുണ നൽകിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് തൊഴിലാളി സമരത്തിനു പിന്തുണ നൽകാൻ അവരെ സന്ദർശിക്കുന്നത്. 40 വർഷമായി തുടരുന്ന സമരത്തിലെ നിർണായക വഴിത്തിരിവാണ് പുതിയ കരാർ എന്ന് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് പ്രസിഡന്റ് ഷോൺ ഫെയ്ൻ പറഞ്ഞു. പുതിയ കരാർ പ്രകാരം സ്ഥിരജോലിക്കാരുടെ വേതനം 2028 ആകുമ്പോഴേക്കും മണിക്കൂറിൽ 43 ഡോളറായി വർധിക്കും.
ആഴ്ചയിൽ 32 മണിക്കൂർ ജോലി, 40% വരെ ശമ്പള വർധന തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ തുടക്കത്തിൽ മുന്നോട്ടു വച്ചിരുന്നതെങ്കിലും പിന്നീട് ഇവയിൽ പലതും മയപ്പെടുത്തി.