2000 രൂപ നോട്ട് തപാലിൽ ആർബിഐക്ക് അയയ്ക്കാം; തുക അക്കൗണ്ടിൽ ലഭിക്കും
2000 രൂപ നോട്ട് ഇനിയും മാറ്റിയെടുക്കാത്തവർക്ക് ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) റീജനൽ ഓഫിസുകളിലേക്ക് അവ തപാലിൽ അയയ്ക്കാം. അയയ്ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യും. ആർബിഐ ഓഫിസുകളിൽ നേരിട്ടെത്തി നോട്ട് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടിയാണു പുതിയ പദ്ധതി. ഇൻഷുർ ചെയ്തു വേണം നോട്ടുകൾ അയയ്ക്കാൻ.

ന്യൂഡൽഹി ∙ 2000 രൂപ നോട്ട് ഇനിയും മാറ്റിയെടുക്കാത്തവർക്ക് ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) റീജനൽ ഓഫിസുകളിലേക്ക് അവ തപാലിൽ അയയ്ക്കാം. അയയ്ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യും. ആർബിഐ ഓഫിസുകളിൽ നേരിട്ടെത്തി നോട്ട് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടിയാണു പുതിയ പദ്ധതി. ഇൻഷുർ ചെയ്തു വേണം നോട്ടുകൾ അയയ്ക്കാൻ. ഇത് സുരക്ഷിതമാണെന്നും ആർബിഐ അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരത്താണ് ആർബിഐ റീജനൽ ഓഫിസ്.
ഇതിനു പുറമേ, നോട്ടുകൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ സുരക്ഷിതമായ ടിഎൽആർ ഫോമും ആർബിഐ അവതരിപ്പിച്ചിട്ടുണ്ട്.
2016 നവംബറിൽ പുറത്തിറക്കിയ 2000 രൂപ നോട്ട് കഴിഞ്ഞ മേയ് 19നാണ് ആർബിഐ പിൻവലിച്ചത്. ഇതിനോടകം 97% നോട്ടുകളും തിരികെയെത്തി.