എരിതീയിൽ ജീരകവും, വില 1000 കടന്നു
ഇത്തിരിയിട്ടാലും രുചിക്കൂട്ടിൽ മുന്നിൽനിന്നു രസിപ്പിക്കുന്ന ജീരകത്തിന്റെ വില പിടിച്ചാൽ കിട്ടാത്ത വിധത്തിൽ കുതിക്കുന്നു. 800 മുതൽ 900 രൂപ വരെയാണു കിലോയ്ക്ക് മൊത്ത വ്യാപാര വില. ചില്ലറവില 1000 രൂപയും കടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിൽ വില ഇനിയും കൂടാനാണു സാധ്യത എന്നാണു മൊത്തവില വ്യാപാരികൾ പറയുന്നത്.

മൂവാറ്റുപുഴ∙ ഇത്തിരിയിട്ടാലും രുചിക്കൂട്ടിൽ മുന്നിൽനിന്നു രസിപ്പിക്കുന്ന ജീരകത്തിന്റെ വില പിടിച്ചാൽ കിട്ടാത്ത വിധത്തിൽ കുതിക്കുന്നു. 800 മുതൽ 900 രൂപ വരെയാണു കിലോയ്ക്ക് മൊത്ത വ്യാപാര വില.
ചില്ലറവില 1000 രൂപയും കടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിൽ വില ഇനിയും കൂടാനാണു സാധ്യത എന്നാണു മൊത്തവില വ്യാപാരികൾ പറയുന്നത്.
ജീരകം, ഉലുവ, കടുക്, പെരുംജീരകം എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ വടക്കൻ ഗുജറാത്തിലെ ഉഞ്ജ കാർഷികോൽപന്ന മാർക്കറ്റിൽ കഴിഞ്ഞ 10 വർഷത്തിനിടെ റെക്കോർഡ് വിലയിലാണു പെരുംജീരകം വിൽക്കുന്നത്. ഇവിടെ ജീരകത്തിന്റെ മൊത്തവ്യാപാര വില 100 കിലോയ്ക്ക് 65,000 രൂപ കടന്നു.
വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ശൈത്യകാലത്ത് കൃഷി ചെയ്യാൻ വൈകിയതും മൂലം ജീരകം കിട്ടാനില്ലാതെ വന്നതാണു വില വർധനയ്ക്കു കാരണം. മോശം കാലാവസ്ഥയും കൊയ്ത്തു കാലത്തുണ്ടായ മഴയും കഴിഞ്ഞ റാബി സീസണിൽ ജീരക വിളവെടുപ്പിനെ ബാധിച്ചിരുന്നു. മുൻ വർഷത്തെ നീക്കിയിരിപ്പും കുറവാണ്.
ആഭ്യന്തര വിപണിയിലും ചൈന ഉൾപ്പെടെയുള്ള വിദേശ വിപണികളിലും ഡിമാൻഡ് കൂടുതലാണ്