എയ്സ്മണിയെ ആർസിഎംഎസ് ഏറ്റെടുക്കുന്നു
ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് വെയർ ഫിൻടെക് സർവീസസ് ലിമിറ്റഡിന്റെ (എയ്സ് മണി) ഭൂരിപക്ഷ ഓഹരികൾ ചെന്നൈ ആസ്ഥാനമായ റേഡിയന്റ് കാഷ് മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് (ആർസിഎംഎസ്) വാങ്ങുന്നു. എയ്സ് മണിയുടെ 57 % ഓഹരികൾ ആർസിഎംഎസ് സ്വന്തമാക്കുമെങ്കിലും ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

കൊച്ചി ∙ ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് വെയർ ഫിൻടെക് സർവീസസ് ലിമിറ്റഡിന്റെ (എയ്സ് മണി) ഭൂരിപക്ഷ ഓഹരികൾ ചെന്നൈ ആസ്ഥാനമായ റേഡിയന്റ് കാഷ് മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് (ആർസിഎംഎസ്) വാങ്ങുന്നു. എയ്സ് മണിയുടെ 57 % ഓഹരികൾ ആർസിഎംഎസ് സ്വന്തമാക്കുമെങ്കിലും ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ, സഹകരണ ബാങ്കുകൾ, ഗ്രാമീണ മേഖലകളിലെ സഹകരണ സൊസൈറ്റികൾ എന്നിവയ്ക്കായി രൂപകൽപന ചെയ്ത സമഗ്ര ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളാണു കൊച്ചി ആസ്ഥാനമായ എയ്സ് മണി ലഭ്യമാക്കുന്നത്. ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജിമ്മിൻ ജയിംസ് കുരിച്ചിയിൽ, നിമിഷ ജെ.വടക്കൻ എന്നിവർ ചേർന്ന് 2020ൽ തുടക്കമിട്ട ഫിൻടെക് സംരംഭമാണ് എയ്സ്മണി. ഏറ്റെടുക്കലിനു ശേഷവും ഇരുവരും കമ്പനിയുടെ പ്രധാന ന്യൂനപക്ഷ ഓഹരി ഉടമകളായി തുടരും.
ചെറു പട്ടണങ്ങളിലെ ഡിജിറ്റൽ ഇടപാടുകളുടെ വർധന പ്രയോജനപ്പെടുത്തി കാഷ് സേവനങ്ങളും ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും സംയോജിപ്പിച്ചു നൂതന ഫിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ആർസിഎംഎസ് മാനേജിങ് ഡയറക്ടർ കേണൽ ഡേവിഡ് ദേവസഹായം പറഞ്ഞു.