ദീപാവലി മുഹൂർത്ത വ്യാപാരം അടയ്ക്ക വില 10,000 എത്തി
ചാലിശ്ശേരി പഴയ അടയ്ക്ക മാർക്കറ്റിൽ മുഹൂർത്ത വ്യാപാരം പൊടിപൊടിച്ചപ്പോൾ പഴയ കൊട്ടടയ്ക്കയുടെ വില തുലാത്തിന് (20 കിലോഗ്രാം) 10,000 രൂപ വരെയെത്തി. ഉത്തരേന്ത്യൻ മാതൃകയിൽ ഇന്നലെയാണു മുഹൂർത്ത വ്യാപാരം നടത്തിയത്. മികച്ച വില കിട്ടുമെന്ന പ്രതീക്ഷയിൽ 228 ടൺ അടയ്ക്ക മാർക്കറ്റിൽ എത്തിയിരുന്നു.

ചാലിശ്ശേരി (തൃശൂർ) ∙ ചാലിശ്ശേരി പഴയ അടയ്ക്ക മാർക്കറ്റിൽ മുഹൂർത്ത വ്യാപാരം പൊടിപൊടിച്ചപ്പോൾ പഴയ കൊട്ടടയ്ക്കയുടെ വില തുലാത്തിന് (20 കിലോഗ്രാം) 10,000 രൂപ വരെയെത്തി. ഉത്തരേന്ത്യൻ മാതൃകയിൽ ഇന്നലെയാണു മുഹൂർത്ത വ്യാപാരം നടത്തിയത്. മികച്ച വില കിട്ടുമെന്ന പ്രതീക്ഷയിൽ 228 ടൺ അടയ്ക്ക മാർക്കറ്റിൽ എത്തിയിരുന്നു.
നല്ല അടയ്ക്ക വിലയ്ക്കെടുക്കാൻ വ്യാപാരികൾ വാശിയോടെ ലേലം വിളിച്ചതു കർഷകർക്കു ഗുണകരമായി. കഴിഞ്ഞ ആഴ്ച ശരാശരി വില തുലാത്തിന് 7800 രൂപ ആയിരുന്നു. ഇന്നലെ അത് 8500 രൂപയായി ഉയർന്നു.