പി.ആർ.എസ്.ഒബ്റോയ് വിടവാങ്ങി
ഹോട്ടൽ വ്യവസായത്തിലെ പ്രൗഢഗംഭീര സാന്നിധ്യമായിരുന്ന, ഒബ്റോയ് ഗ്രൂപ്പ് ഇമെരിറ്റസ് ചെയർമാൻ പി.ആർ.എസ്.ഒബ്റോയ് (94) അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഒബ്റോയ് ഹോട്ടലുകളുടെ ശ്യംഖല രാജ്യം മുഴുവനെത്തിക്കാൻ നേതൃത്വം നൽകിയ പൃഥ്വി രാജ് സിങ് ഒബ്റോയ്, ‘ബിക്കി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒബ്റോയ്, ട്രൈഡന്റ് ഹോട്ടലുകളുടെ ഫ്ലാഗ്ഷിപ് കമ്പനിയായ ഇഐഎച്ച് ലിമിറ്റഡിന്റെ സാരഥ്യം ദീർഘകാലം ഇദ്ദേഹം വഹിച്ചു.

ന്യൂഡൽഹി ∙ ഹോട്ടൽ വ്യവസായത്തിലെ പ്രൗഢഗംഭീര സാന്നിധ്യമായിരുന്ന, ഒബ്റോയ് ഗ്രൂപ്പ് ഇമെരിറ്റസ് ചെയർമാൻ പി.ആർ.എസ്.ഒബ്റോയ് (94) അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഒബ്റോയ് ഹോട്ടലുകളുടെ ശ്യംഖല രാജ്യം മുഴുവനെത്തിക്കാൻ നേതൃത്വം നൽകിയ പൃഥ്വി രാജ് സിങ് ഒബ്റോയ്, ‘ബിക്കി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒബ്റോയ്, ട്രൈഡന്റ് ഹോട്ടലുകളുടെ ഫ്ലാഗ്ഷിപ് കമ്പനിയായ ഇഐഎച്ച് ലിമിറ്റഡിന്റെ സാരഥ്യം ദീർഘകാലം ഇദ്ദേഹം വഹിച്ചു. ഡൽഹി കാപ്പഷേര ഒബ്റോയ് ഫാമിലെ ഭഗവതി ഒബ്റോയ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലെ സ്ഥലത്ത് സംസ്കാരം നടത്തി. ഇഐഎച്ച് ഹോട്ടൽസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വിക്രംജിത്ത് സിങ് ഒബ്റോയ്, നടാഷ, അനസ്താസ്യ എന്നിവരാണു മക്കൾ.
ഒബ്റോയ് ഗ്രൂപ്പ് സ്ഥാപകൻ റായ് ബഹാദൂർ എം.എസ്. ഒബ്റോയിയുടെ മകനായി 1929 ഫെബ്രുവരി 3ന് ഡൽഹിയിൽ ജനിച്ച പി.ആർ.എസ്. ഒബ്റോയ് യുകെയിലും സ്വിറ്റ്സർലൻഡിലുമായാണ് ഉപരിപഠനം പൂർത്തിയാക്കിയത്. പിതാവിനു കീഴിൽ ഒബ്റോയ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായ ഇദ്ദേഹം രാജ്യത്തെ ആഡംബര ഹോട്ടൽ വ്യവസായത്തിനു പുതിയ ദിശാബോധം നൽകിയവരിൽ മുൻപന്തിയിലുണ്ട്.
1967ൽ ആരംഭിച്ച ‘ദി ഒബ്റോയ് സെന്റർ ഓഫ് ലേണിങ് ആൻഡ് ഡവലപ്മെന്റിനു’ കീഴിൽ ഹോട്ടൽ വ്യവസായ രംഗത്തെ ഒട്ടേറെപ്പേർ പരിശീലനം നേടി. 1934ൽ പ്രവർത്തനമാരംഭിച്ച ഗ്രൂപ്പിനു കീഴിൽ ഇന്ന് 7 രാജ്യങ്ങളിലായി 32 ആഡംബര ഹോട്ടലുകളും 2 ക്രൂസ് ഷിപ്പുകളുമുണ്ട്. ഇഐഎച്ച് കമ്പനി ചെയർമാനായി 1988ൽ സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യത്തെത്തുടർന്നു കഴിഞ്ഞ വർഷം മേയ് 2നാണു പദവിയൊഴിഞ്ഞത്.
2008ൽ രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച ഇദ്ദേഹത്തിന് ഇന്റർനാഷനൽ ലക്ഷ്വറി ട്രാവൽ മാർക്കറ്റിന്റെ (ഐൽടിഎം) സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം 2012ൽ ലഭിച്ചു.