പി.കിഷോർ കൊച്ചി∙ കൊക്കിൽ കൊള്ളാത്തവിധം സാമ്രാജ്യം പടുത്തുയർത്തുക, സർവ നിയമങ്ങളും സ്വാധീനബലത്തിന്റെ പേരിൽ ലംഘിക്കുക, അതേസമയം, ജനങ്ങൾക്കിടയിൽ സമ്മതനാവുക...ഒടുവിൽ നിയമത്തിന്റെ കാരിരുമ്പഴികൾക്കുള്ളിൽ കുടുങ്ങുക... സഹാറ ചെയർമാൻ സുബ്രത റോയിയുടെ ജീവിതം പുതിയ കാലത്തെ സംരംഭകർക്കെല്ലാം എന്തൊക്കെ ചെയ്യരുത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കൊക്കിൽ കൊള്ളാത്തവിധം സാമ്രാജ്യം പടുത്തുയർത്തുക, സർവ നിയമങ്ങളും സ്വാധീനബലത്തിന്റെ പേരിൽ ലംഘിക്കുക, അതേസമയം, ജനങ്ങൾക്കിടയിൽ സമ്മതനാവുക... ഒടുവിൽ നിയമത്തിന്റെ കാരിരുമ്പഴികൾക്കുള്ളിൽ കുടുങ്ങുക... സഹാറ ചെയർമാൻ സുബ്രത റോയിയുടെ ജീവിതം പുതിയ കാലത്തെ സംരംഭകർക്കെല്ലാം എന്തൊക്കെ ചെയ്യരുത് എന്നതിനു കൂടി മാതൃകയാണ്.

കോർപറേറ്റ് നിയമത്തിന്റെ നൂലാമാലകൾക്കുള്ളിൽ എത്ര കമ്പനികൾ നടത്തി എന്നതിന് സുബ്രതയ്ക്കു തന്നെ കണക്കുണ്ടാവില്ല. സഹകരണ മേഖലയെ പരമാവധി മുതലാക്കി സൊസൈറ്റികളിലൂടെയാണു വളർന്നത്.

ADVERTISEMENT

ഇൻഫ്ര, ഫിനാൻസ്, ഹൗസിങ്, മീഡിയ, എന്റർടെയ്ൻമെന്റ്, കമ്മോഡിറ്റി, റീട്ടെയ്‌ൽ, ഫാക്ടറികൾ, ഐടി– സർവതിലും സുബ്രത കൈവച്ചു. വിമാനകമ്പനിയുണ്ടാക്കി. മാനേജിങ് ഡയറക്ടർ എന്ന തസ്തികയ്ക്കു പകരം മാനേജിങ് വർക്കർ എന്ന തസ്തിക സ്വീകരിച്ചു. തന്റെ ജീവനക്കാർ പരസ്പരം കാണുമ്പോൾ കൈകൊടുക്കുന്നതിനു പകരം വലത്തേ കൈ ഇടനെഞ്ചിൽ വച്ച് ജയ് സഹാറ എന്ന സ്വാഗതാശംസ നടപ്പാക്കി. വൻകിട വ്യവസായികളിലെ ‘മേവ്റിക്’ എന്നു പേരെടുത്തു. മുഗൾ ചക്രവർത്തിമാരെ പലതു കണ്ട ലക്നൗവിലൊരു ബിസിനസ് ചക്രവർത്തി.

സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപറേഷൻ, സഹാറ ഹൗസിങ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ എന്നിങ്ങനെ കമ്പനികളുണ്ടാക്കി കടപ്പത്രങ്ങളിലൂടെ പണം സമാഹരിച്ചതാണു വിനയായത്. അങ്ങനെ നിക്ഷേപ സമാഹരണം നടത്താൻ സെബിയുടെയോ രാജ്യത്തെ മറ്റേതെങ്കിലും റഗുലേറ്റിങ് ഏജൻസിയുടേയോ അംഗീകാരമുണ്ടായിരുന്നില്ല. ബിജെപിയും കോൺഗ്രസും ഉൾപ്പെടെ സർവ രാഷ്ട്രീയ പാർട്ടികളിലെയും സ്വാധീനവും പണത്തിന്റെ ഹുങ്കും സുബ്രതയുടെ മേൽ ഒരു റഗുലേറ്റർ പരുന്തും പറക്കാതാക്കി.

ADVERTISEMENT

പക്ഷേ തന്റേടിയായ ഒരു മലയാളി ഐഎഎസ് ഓഫിസർ സെബി അംഗമായി എത്തിയതോടെ സുബ്രത സാമ്രാജ്യത്തിന്റെ അസ്തമയം ആരംഭിക്കുകയായിരുന്നു. മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം.ഏബ്രഹാമിന്റെ 2011 ജൂൺ 11ലെ ഉത്തരവാണ് സഹാറയ്ക്ക് കനത്ത അടിയായത്. അനുമതികളില്ലാതെ സമാഹരിച്ച പണം മുഴുവൻ നിക്ഷേപകർക്ക് 15% പലിശ നിരക്കിൽ തിരിച്ചു കൊടുക്കണം.! പലിശയുൾപ്പെടെ 62000 കോടിയിലേറെ.

ഇന്ത്യൻ കോർപറേറ്റ് രംഗത്ത് കൊടുങ്കാറ്റുയർന്നു. ധനമന്ത്രാലയത്തിൽ നിന്ന് സമ്മർദ്ദം വന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനിക്കെതിരെ അന്വേഷണം നടത്താനും നടപടി എടുക്കാനും അധികാരമില്ലെന്ന് സഹാറ വാദിച്ചു നോക്കി. സുപ്രീംകോടതി അംഗീകരിച്ചില്ല. നിക്ഷേപകരുടെ പണം തിരിച്ചു നൽകും വരെ തടവ് വിധിച്ച് സുബ്രതയെ തിഹാറിന്റെ തുറുങ്കിലേക്ക് അയച്ചു. ബാങ്കിതര ധനകാര്യ കമ്പനി ലൈസൻസും മറ്റും പിന്നീട് റിസർവ് ബാങ്ക് റദ്ദാക്കി.

ADVERTISEMENT

ഐപിഎൽ പുണെ വാരിയേഴ്സ് ടീം ഉടമയും ഇന്ത്യൻ ടീമിന്റെ സ്പോൺസറുമായിരുന്നു സ്പോർട്സ് പ്രേമി കൂടിയായിരുന്ന സുബ്രത. ഇന്ത്യയിലെ ഏറ്റവും ധനികരുടെ നിരയിൽ സ്ഥാനം പിടിച്ചെങ്കിലും നിക്ഷേപകർക്ക് ഇപ്പോഴും പണം തിരിച്ചുകിട്ടിയിട്ടില്ല. അതിനായി പോർട്ടൽ സജ്ജമാക്കി അപേക്ഷകൾ സ്വീകരിക്കുകയാണ്. 18 ലക്ഷം അപേക്ഷകൾ ഇതിനകം ലഭിച്ചു.

സ്വാധീനവും ഹുങ്കും മാറ്റിവച്ച് നിയമങ്ങൾ അനുസരിച്ച്, റഗുലേറ്റർക്കു വഴങ്ങി ബിസിനസ് നടത്തിയില്ലെങ്കിൽ എത്ര വലിയവരുടെ തോളിലും മാറാപ്പ് കേറും എന്ന സന്ദേശമാണ് സഹാറയുടെ പതനം ബിസിനസ് രംഗത്തിനാകെ നൽകുന്നത്.

English Summary:

Subrata Roy