ഉപഗ്രഹ ഇന്റർനെറ്റ്: വൺവെബിന് അനുമതി
ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന് കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ 'ഇൻ–സ്പേസ്' അനുമതി നൽകി. രാജ്യത്ത് ആദ്യമായാണ് ഒരു കമ്പനിക്ക് ഈ അനുമതി നൽകുന്നത്. ഇന്റർനെറ്റ് സ്പെക്ട്രം കേന്ദ്രം അനുവദിക്കുന്നതോടെ വൺവെബിന് ഇന്ത്യയിൽ സേവനം നൽകിത്തുടങ്ങാം.

ന്യൂഡൽഹി∙ ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന് കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ 'ഇൻ–സ്പേസ്' അനുമതി നൽകി. രാജ്യത്ത് ആദ്യമായാണ് ഒരു കമ്പനിക്ക് ഈ അനുമതി നൽകുന്നത്.
ഇന്റർനെറ്റ് സ്പെക്ട്രം കേന്ദ്രം അനുവദിക്കുന്നതോടെ വൺവെബിന് ഇന്ത്യയിൽ സേവനം നൽകിത്തുടങ്ങാം. ഉപഗ്രഹശൃംഖലയെ പിന്തുണയ്ക്കാൻ ഗുജറാത്തിലും തമിഴ്നാട്ടിലും ഇന്റർനെറ്റ് ഗേറ്റ്‍വേ സ്ഥാപിക്കാനും തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഭൂമിയുമായി വളരെ അടുത്ത ഭ്രമണപഥത്തിൽ നൂറുകണക്കിന് ഉപഗ്രഹങ്ങൾ (ലോ എർത്ത് ഓർബിറ്റ്–ലിയോ) വഴി വിന്യസിച്ച് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്നതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ്. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇത് ലഭിക്കുക. ഒപ്റ്റിക്കൽ ഫൈബർ കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം.
ഭൂമിയിൽ നിന്ന് ഏകദേശം 1,200 കിലോമീറ്റർ അകലെയുള്ള 648 ലിയോ ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് വൺവെബ് ഇന്റർനെറ്റ് നൽകുന്നത്.