സിം ഡീലർക്ക് റജിസ്ട്രേഷൻ ഇല്ലെങ്കിൽ ടെലികോം കമ്പനിക്ക് 10 ലക്ഷം പിഴ
റജിസ്ട്രേഷനില്ലാത്ത മൊബൈൽ സിം ഡീലർമാരെ നവംബർ 30നു ശേഷം പ്രവർത്തിക്കാൻ അനുവദിച്ചാൽ ടെലികോം കമ്പനികൾക്ക് 10 ലക്ഷം രൂപ പിഴ. വ്യാജ സിം കാർഡ് തടയാനുള്ള പുതിയ കേന്ദ്ര ചട്ടം ഡിസംബർ ഒന്നിന് നിലവിൽ വരും. എല്ലാ മൊബൈൽ സിം ഡീലർമാർക്കും പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് അധിഷ്ഠിത റജിസ്ട്രേഷനും നിർബന്ധമാണ്.

ന്യൂഡൽഹി∙ റജിസ്ട്രേഷനില്ലാത്ത മൊബൈൽ സിം ഡീലർമാരെ നവംബർ 30നു ശേഷം പ്രവർത്തിക്കാൻ അനുവദിച്ചാൽ ടെലികോം കമ്പനികൾക്ക് 10 ലക്ഷം രൂപ പിഴ. വ്യാജ സിം കാർഡ് തടയാനുള്ള പുതിയ കേന്ദ്ര ചട്ടം ഡിസംബർ ഒന്നിന് നിലവിൽ വരും.
എല്ലാ മൊബൈൽ സിം ഡീലർമാർക്കും പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് അധിഷ്ഠിത റജിസ്ട്രേഷനും നിർബന്ധമാണ്. ഡീലർമാർക്ക് റജിസ്ട്രേഷൻ നൽകേണ്ടത് ടെലികോം കമ്പനികളുടെ ഉത്തരവാദിത്തമാണ്. നിയമവിരുദ്ധ നടപടികളുണ്ടായാൽ ഡീലർഷിപ് 3 വർഷത്തേക്ക് റദ്ദാക്കുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്യും. ഒറ്റയടിക്ക് ഒട്ടേറെ സിം കാർഡുകൾ ഒരുമിച്ച് നൽകുന്ന 'ബൾക്ക് കണക‍്ഷൻ' രീതി ഇനി അംഗീകൃത സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും.