അരീക്കോട്ടുനിന്നുള്ള 5 യുവാക്കളുടെ ടീം ഇടവേളകളില്ലാതെ ഗോളടി തുടരുകയാണ്. കാൽപന്തു ഗ്രാമമായ അരീക്കോട്ടെ യുവാക്കളുടെ ഗോളടി മേളം മൈതാനത്തല്ല, സ്റ്റാർട്ടപ് മേഖലയിൽ. ഇരുപതു പിന്നിടാത്ത യുവാക്കൾ ചേർന്നു തുടങ്ങിയ വിദ്യാഭ്യാസ സ്റ്റാർട്ട‌പ് ‘ഇന്റർവെൽ’ ആണ് പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതി നടപ്പാക്കാനായി ഫിൻലൻഡ് സർക്കാരിന്റെ ക്ഷണം ലഭിച്ചതാണ് നേട്ടങ്ങളിലെ അവസാന പൊൻതൂവൽ; ഇന്ത്യയിൽനിന്ന് ഇതു സ്വന്തമാക്കിയ ഏക കമ്പനി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ അരീക്കോട്ടുനിന്നുള്ള 5 യുവാക്കളുടെ ടീം ഇടവേളകളില്ലാതെ ഗോളടി തുടരുകയാണ്. കാൽപന്തു ഗ്രാമമായ അരീക്കോട്ടെ യുവാക്കളുടെ ഗോളടി മേളം മൈതാനത്തല്ല, സ്റ്റാർട്ടപ് മേഖലയിൽ. ഇരുപതു പിന്നിടാത്ത യുവാക്കൾ ചേർന്നു തുടങ്ങിയ വിദ്യാഭ്യാസ സ്റ്റാർട്ട‌പ് ‘ഇന്റർവെൽ’ ആണ് പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതി നടപ്പാക്കാനായി ഫിൻലൻഡ് സർക്കാരിന്റെ ക്ഷണം ലഭിച്ചതാണ് നേട്ടങ്ങളിലെ അവസാന പൊൻതൂവൽ; ഇന്ത്യയിൽനിന്ന് ഇതു സ്വന്തമാക്കിയ ഏക കമ്പനി.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ഇവരുടെ നേട്ടം പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഒ.കെ.സനാഫിർ, സി.കെ.റമീസ് അലി, ടി.നജീം ഇല്യാസ്, സി.ഷിബിലി അമീൻ, അസ്‌ലഹ് തടത്തിൽ എന്നിവർ ചേർന്ന് 2018ലാണ് സംരംഭം ആരംഭിക്കുന്നത്. 2021ൽ റജിസ്റ്റർ ചെയ്തു. 

ADVERTISEMENT

 കിന്റർഗാർട്ടൻ മുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർഥികൾക്കാണ് ക്ലാസ്.  അരീക്കോട് 200 ചതുരശ്ര അടി വിസ്തീർണമുള്ള ചെറിയ മുറിയിലായിരുന്നു തുടക്കം. നിലവിൽ ഓഫിസിന് 30,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. 30 രാജ്യങ്ങളിലായി കാൽ ലക്ഷത്തിലേറെ വിദ്യാർഥികൾ. 4000 അധ്യാപകരും 218 ജീവനക്കാരുമുണ്ട്. ദുബായിലും ഓഫിസുണ്ട്.

  കേരള സ്റ്റാർട്ടപ് മിഷന്റെകൂടി സഹായത്തോടെയാണ് ഫിൻലൻഡിലെ ടാലന്റ് ബൂസ്റ്റ് പദ്ധതിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.  ഫിൻലൻഡിൽ റിസർച് ആൻഡ് ഡവലപ്മെന്റ് സെന്റർ ആരംഭിച്ച് ആഗോള തലത്തിലേക്കു സംരംഭം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.  2 വർഷംകൊണ്ട് 15 കോടിയുടെ വരുമാനമുണ്ടാക്കി കമ്പനി.

English Summary:

Education start-up 'Interval' is scaling heights