കൊച്ചി ∙ രാജ്യത്തെ ഓഹരി, കടപ്പത്ര വിപണികൾ വിദേശ നിക്ഷേപകർക്കു (എഫ്‌പിഐ) വീണ്ടും പ്രിയതരമാകുന്നു. കഴിഞ്ഞ മാസത്തെ ഡോളർ വരവോടെ ഈ വർഷം ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിച്ച വികസ്വര വിപണിയായി മാറിയിരിക്കുകയാണ് ഇന്ത്യ. യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം ക്രമേണ കുറയുന്നതാണു വിദേശ നിക്ഷേപകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രാജ്യത്തെ ഓഹരി, കടപ്പത്ര വിപണികൾ വിദേശ നിക്ഷേപകർക്കു (എഫ്‌പിഐ) വീണ്ടും പ്രിയതരമാകുന്നു. കഴിഞ്ഞ മാസത്തെ ഡോളർ വരവോടെ ഈ വർഷം ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിച്ച വികസ്വര വിപണിയായി മാറിയിരിക്കുകയാണ് ഇന്ത്യ.

യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം ക്രമേണ കുറയുന്നതാണു വിദേശ നിക്ഷേപകരെ ഇന്ത്യൻ വിപണിയിലേക്കു വീണ്ടും ആകർഷിക്കുന്നത്. നിലവിലെ 5.25% പലിശ നിരക്കു തുടരാൻ തുടർച്ചയായി രണ്ടാം തവണയും യുഎസ് ഫെഡറൽ റിസർവ് തീരുമാനിച്ചതും ഇന്ത്യൻ വിപണിയിലെ നിക്ഷേപം വർധിപ്പിക്കാൻ എഫ്‌പിഐകൾക്കു പ്രേരണയായിട്ടുണ്ട്.

ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ കടപ്പത്രങ്ങളിലേക്കും കോർപറേറ്റ് ബോണ്ടുകളിലേക്കും നവംബറിൽ ഒഴുകിയെത്തിയതു 12,500 കോടിയോളം രൂപയ്ക്കു തുല്യമായ ഡോളർ നിക്ഷേപമാണ്. ഇത്ര വലിയ തോതിൽ വിദേശ നിക്ഷേപമെത്തുന്നതു 2 വർഷത്തിനിടയിൽ ആദ്യം. 2021 സെപ്‌റ്റംബറിൽ 12,804 കോടിയുടെ നിക്ഷേപം ലഭിച്ചിരുന്നു. കടപ്പത്രങ്ങളിലേക്കുള്ള ഈ വർഷത്തെ ആകെ വിദേശ നിക്ഷേപം 44,438 കോടി രൂപയുടേതാണ്.

ഓഹരി വിപണിയിലേക്കു നവംബറിൽ മാത്രം 9000 കോടിയിലേറെ രൂപയുടെ നിക്ഷേപമെത്തി. സെപ്‌റ്റംബറിലും ഒക്‌ടോബറിലുമൊക്കെ വിൽപനക്കാരായിരുന്ന വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങാൻ തുടങ്ങിയതോടെ വിപണി കൂടുതൽ സജീവമായിരിക്കുകയാണ്.  

ADVERTISEMENT

ഈ വർഷം ഓഹരി വിപണിയിലേക്ക് 1,04,580 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തിക്കഴിഞ്ഞു. അതായത്, 1260 കോടി യുഎസ് ഡോളർ. വികസ്വര വിപണികളായ ദക്ഷിണ കൊറിയയിലേക്കും തായ്‌ലൻഡിലേക്കും പ്രവഹിച്ച നിക്ഷേപത്തെക്കാൾ വളരെ കൂടുതലാണിത്. കൊറിയയിലേക്കുള്ള വിദേശ നിക്ഷേപം 690 കോടി ഡോളർ മാത്രമായിരുന്നു;  തായ്‌ലൻഡ് ഓഹരി വിപണിയിലേക്ക് 530 കോടി ഡോളറും.

ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയുടെ വളർച്ച വരുംനാളുകളിൽ കടപ്പത്ര, ഓഹരി വിപണിയിലേക്കു വലിയ തോതിലുള്ള വിദേശ നിക്ഷേപമെത്താൻ സഹായകമാകുമെന്നാണു രാജ്യാന്തര ഏജൻസികളുടെ അനുമാനം. 

ADVERTISEMENT

ജിഡിപി, എക്സിറ്റ് പോൾ ആവേശത്തിൽ നിഫ്റ്റിക്കു റെക്കോർഡ്

വിദേശ നിക്ഷേപകരിൽ നിന്നുള്ള പിന്തുണയ്ക്കു പുറമേ എക്സിറ്റ് പോൾ ഫലങ്ങളും ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിന്റെ കണക്കും നാഷനൽ സ്റ്റോക് എക്‌സ്ചേഞ്ചിന്റെ ഓഹരി വില സൂചികയായ നിഫ്റ്റിയെ ഉയർത്തിയതു റെക്കോർഡ് നിലവാരത്തിലേക്ക്. 

നിഫ്റ്റി 20,291.55 പോയിന്റിലാണ് റെക്കോർഡ് കൈവരിച്ചത്. സെപ്റ്റംബർ 15നു രേഖപ്പെടുത്തിയ 20,222.45 പോയിന്റിന്റെ റെക്കോർഡ് മറികടന്നു. ബിഎസ്ഇ സൂചിക സെൻസെക്സ് 67,564.33 പോയിന്റ് വരെ ഉയർന്നെങ്കിലും റെക്കോർഡിൽ എത്തിയില്ല. സെപ്റ്റംബർ 15നു കൈവരിച്ച 67,927.23 പോയിന്റാണു നിലവിലെ റെക്കോർഡ്.

ജിഡിപിയുടെ അതിശയകരമായ വളർച്ചയും എക്സിറ്റ് പോളിനെ അവലംബിച്ചുള്ള രാഷ്ട്രീയ അനുമാനങ്ങളുമാണു വിപണിക്ക് ആവേശം പകർന്നത്. നിഫ്റ്റി ‘ക്ലോസ്’ ചെയ്തത് 20,267.90 പോയിന്റിലാണ്; സെൻസെക്സ് 67,481.19 നിലവാരത്തിലും.

English Summary:

Stock Market review