താക്കോൽ എടുക്കാൻ മറന്നോ? 'പോർട്ടർ' കൊണ്ടുതരും
കൊച്ചിക്കാരുടെ പോർട്ടറായി മാറുകയാണ് ‘പോർട്ടർ’ എന്ന പുതുതലമുറ ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്. ചെറിയൊരു താക്കോൽ മുതൽ വീടു മാറുമ്പോഴുള്ള സാധനങ്ങൾ വരെ അയയ്ക്കാൻ നിങ്ങൾക്കു പോർട്ടറെ സമീപിക്കാം. വളരെ പെട്ടെന്നുനിങ്ങൾക്കു സാധനങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിയും എന്നതാണ് പോർട്ടറിന്റെ പ്രത്യേകത. കഴിഞ്ഞ

കൊച്ചിക്കാരുടെ പോർട്ടറായി മാറുകയാണ് ‘പോർട്ടർ’ എന്ന പുതുതലമുറ ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്. ചെറിയൊരു താക്കോൽ മുതൽ വീടു മാറുമ്പോഴുള്ള സാധനങ്ങൾ വരെ അയയ്ക്കാൻ നിങ്ങൾക്കു പോർട്ടറെ സമീപിക്കാം. വളരെ പെട്ടെന്നു നിങ്ങൾക്കു സാധനങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിയും എന്നതാണ് പോർട്ടറിന്റെ പ്രത്യേകത. കഴിഞ്ഞ ഡിസംബർ മുതലാണ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയത്. ഇന്ത്യയിൽ ഇരുപതിലേറെ നഗരങ്ങളിലും യുഎഇയിലും ബംഗ്ലദേശിലും പോർട്ടർ സജീവമാണ്.
ഇരുചക്രവാഹനങ്ങളും (ബൈക്ക്, സ്കൂട്ടർ) മൂന്നു ചക്രവാഹനങ്ങളും നാലു ചക്രവാഹനമായ ടാറ്റ എയ്സും (Tata Ace) ഉപയോഗിച്ചാണ് പോർട്ടർ ചരക്കുനീക്കം നടത്തുന്നത്. താക്കോൽ മുതൽ 750 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ പോർട്ടർ വഴി അയയ്ക്കാനാകും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതു ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യും. നിങ്ങൾ തിരക്കിട്ട് ഓഫിസിലേക്കു പോകുമ്പോൾ ഒരു ചാർജർ മറന്നാലും ആശങ്ക വേണ്ട. പോർട്ടർ അതു സുരക്ഷിതമായി എത്തിച്ചുതരും. കൊച്ചിയിൽ മറൈൻ ഡ്രൈവ്, ബ്രോഡ്‌വേ, കളമശ്ശേരി, എം.ജി. റോഡ്, കാക്കനാട്, ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, കലൂർ, കടവന്ത്ര എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം പോർട്ടറുടെ സേവനം ലഭ്യമാണ്.
ചെറുകിട ഉൽപന്നങ്ങൾ മുതൽ ഫർണിച്ചറുകൾ വരെ പോർട്ടർ വഴി അയയ്ക്കാനാകും. ആപ്പ് വഴി സാധനങ്ങളുടെ വിശദാംശങ്ങളും എത്തിച്ചേരേണ്ട സ്ഥലവും പുറപ്പെടേണ്ട സ്ഥലവും വ്യക്തമാക്കിക്കൊണ്ട് ആർക്കും പോർട്ടറുടെ സേവനം ഉപയോഗിക്കാം. ബുക്ക് ചെയ്യുന്നതിനിടെതന്നെ എത്ര തുക ഈ ചരക്കുനീക്കത്തിനു വേണ്ടി വരുമെന്നും അറിയാം. ഓൺലൈനിൽ അനായാസം ബുക്ക് ചെയ്യാം. ഒപ്പം ചരക്കുനീക്കം തത്സമയം ട്രാക്കു ചെയ്യാനുമാവും.
സുരക്ഷിതമായി നിങ്ങളുടെ സാധനങ്ങൾ ലക്ഷ്യത്തിലെത്തിക്കേണ്ടത് വെല്ലുവിളിയായാണു പോർട്ടർ ഏറ്റെടുക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് പോർട്ടറിലുള്ളത്. ലോജിസ്റ്റിക്സിന്റെ നട്ടെല്ലു തന്നെ ഡ്രൈവർമാരാണെന്നു തിരിച്ചറിയുന്ന പോർട്ടർ, ഡ്രൈവർ പാർട്നർമാർക്കു പരമാവധി പിന്തുണയും നൽകുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലെ ലോജിസ്റ്റിക് മേഖല മികച്ച പുരോഗതിയാണു നേടിയത്. സർക്കാർ നയങ്ങളും സാങ്കേതികവിദ്യയുടെ വളർച്ചയും അടിസ്ഥാനസൗകര്യവികസനവുമെല്ലാം ഇതിനു സഹായിച്ചിട്ടുണ്ട്. വൻനഗരങ്ങളിൽ മാത്രമല്ല ഇന്ത്യയിലെ ടയർ II, ടയർ നഗരങ്ങളിലെ ഡ്രൈവർ പാർട്നർമാർക്കും ഉപയോക്താക്കൾക്കുമെല്ലാം കൂടുതൽ മികച്ച സൗകര്യങ്ങളും സേവനങ്ങളും ഇതുവഴി ലഭിക്കുന്നു. ഓരോ ഉപയോക്താക്കൾക്കും അവർക്കു വേണ്ട സേവനങ്ങൾ പ്രത്യേകമായി നൽകുകയാണു പോർട്ടറിന്റെ ലക്ഷ്യം. വിപണിയിലെ പല തരത്തിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ഇതു സാധ്യമാവുന്നത്.
പൊതുവിൽ ഇന്ത്യൻ ലോജിസ്റ്റിക്സ് വ്യവസായവും വളർച്ചയുടെ പാതയിലാണ്. ലോജിസ്റ്റിക്സ് രംഗത്തെ പ്രശ്നപരിഹാരങ്ങളും മെച്ചപ്പെട്ട കണക്ടിവിറ്റിയും ടയർ II, ടയർ III നഗരങ്ങളിലെ ലോജിസ്റ്റിക്സ് വിപണിയുടെ വളർച്ചയ്ക്കും സഹായിക്കും. ഇതെല്ലാം ചേർന്നു ഭാവിയിൽ ഇന്ത്യയെ ആഗോള ലോജിസ്റ്റിക്സ് മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്നാണ് പോർട്ടർ പ്രതീക്ഷിക്കുന്നത്. കൊച്ചിക്കാർക്ക് എന്തു സാധനം എവിടെയും സമയത്ത് എത്തിക്കാൻ മുന്നിൽ പോർട്ടറുണ്ടാകും. അതുതന്നെയാണ് അവരുടെ ആപ്തവാക്യം പറയുന്നത് ‘ഡെലിവറി ഉണ്ടോ? ചെയ്തിരിക്കും.'
∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടു തീരുമാനങ്ങളെടുക്കുക. ഇത് സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.