ഭക്ഷ്യ സുരക്ഷയും കർഷക ക്ഷേമവും മുൻനിർത്തി സംരംഭകർ കാർഷിക സംരംഭങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഭരത് ബയോടെക് സഹസ്ഥാപകയും എംഡിയുമായ സുചിത്ര എല്ല പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളിലൂടെ ഇന്ത്യയിലെ കൃഷി രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും സംരംഭകർ തയാറാവണം.

ഭക്ഷ്യ സുരക്ഷയും കർഷക ക്ഷേമവും മുൻനിർത്തി സംരംഭകർ കാർഷിക സംരംഭങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഭരത് ബയോടെക് സഹസ്ഥാപകയും എംഡിയുമായ സുചിത്ര എല്ല പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളിലൂടെ ഇന്ത്യയിലെ കൃഷി രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും സംരംഭകർ തയാറാവണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷ്യ സുരക്ഷയും കർഷക ക്ഷേമവും മുൻനിർത്തി സംരംഭകർ കാർഷിക സംരംഭങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഭരത് ബയോടെക് സഹസ്ഥാപകയും എംഡിയുമായ സുചിത്ര എല്ല പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളിലൂടെ ഇന്ത്യയിലെ കൃഷി രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും സംരംഭകർ തയാറാവണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഭക്ഷ്യ സുരക്ഷയും കർഷക ക്ഷേമവും മുൻനിർത്തി സംരംഭകർ കാർഷിക സംരംഭങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഭരത് ബയോടെക് സഹസ്ഥാപകയും എംഡിയുമായ സുചിത്ര എല്ല പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളിലൂടെ ഇന്ത്യയിലെ കൃഷി രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും സംരംഭകർ തയാറാവണം.

ദ് ഇൻഡസ് ഓൻട്രപ്രണർ (ടൈ) സംഘടിപ്പിച്ച ടൈകോൺ കേരള സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുചിത്ര എല്ല. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വർഷത്തേക്കുള്ള പ്രയാണത്തിൽ അനേകം വെല്ലുവിളികൾ നേരിടേണ്ടതുണ്ട്, പക്ഷേ അതിനൊപ്പം അവസരങ്ങളും ഉയർന്നു വരുമെന്ന് ഭരത് ബയോടെക് കോവിഡ് കാലത്ത് കോവാക്സിൻ ഉൽപാദിപ്പിച്ച ഉദാഹരണത്തിലൂടെ സുചിത്ര എല്ല വ്യക്തമാക്കി. 

ADVERTISEMENT

മൂക്കിൽ കൂടി നൽകാവുന്ന വാക്സീനും (നേസൽ വാക്സിൻ) തയാറായിട്ടുണ്ട്. റോട്ടോ വൈറസ് വാക്സിൻ ഒരു ഡോളറിനാണ് ഒരു ഡോസ് നൽകുന്നത്. വിലകൾ ലോകമാകെ ഇത്ര താഴ്ത്തിക്കൊണ്ടു വരാമെന്ന് അതിലൂടെ തെളിയിച്ചുവെന്ന് സുചിത്ര എല്ല ചൂണ്ടിക്കാട്ടി.

സ്പോർട്സ് ലോകമാകെ വൻ വ്യവസായമായി മാറുകയാണെന്ന് എംആർഎഫ് വൈസ് ചെയർമാനും എംഡിയുമായ അരുൺ മാമ്മൻ പറഞ്ഞു. യുവതലമുറയുടെ ജീവിതത്തിന്റെ ഭാഗമാണ് സ്പോർട്സ്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചു പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് എംആർഎഫ് സ്പോർട്സ് രംഗത്ത് നിരവധി പരിപാടികളുമായി സജീവമായുള്ളത്. ക്രിക്കറ്റ് മാത്രമല്ല കബഡിയും അത്‌ലറ്റിക്സും ഗുസ്തിയും എംആർഎഫ് പ്രോൽസാഹിപ്പിക്കുന്നുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അരു‍ൺ മാമ്മൻ പറഞ്ഞു.

കൊച്ചിയിൽ ടൈകോൺ കേരള 2023 സംരംഭകത്വ സമ്മേളനം ഭാരത് ബയോടെക് എംഡി സുചിത്ര എല്ല ഉദ്ഘാടനം ചെയ്യുന്നു. വിവേക് കൃഷ്ണ ഗോവിന്ദ്, ജേക്കബ് ജോയ്, വിനയ് ജയിംസ് കൈനടി, എംആർഎഫ് വൈസ് ചെയർമാനും എംഡിയുമായ അരുൺ മാമ്മൻ, അരുൺ നായർ, മുഹമ്മദ് ഹനീഷ്, ശങ്കർ റാം, അനീഷാ ചെറിയാൻ, ദാമോദർ അവനൂർ എന്നിവർ സമീപം.
ADVERTISEMENT

വ്യവസായ രംഗത്ത് രാസത്വരകമായി പ്രവർത്തിക്കാൻ സ്വകാര്യ മേഖലയ്ക്കു മാത്രമേ കഴിയൂ എന്ന് വ്യവസായ പ്രിൻസിപ്പിൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി.  ജീവനക്കാരൻ ആവുന്നതിനു പകരം തൊഴിൽ ദാതാവ് ആകുമ്പോഴാണ് പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ഉയർന്നു വരുന്നത്.

പുതുതലമുറ സംരംഭകനുള്ള ടൈ അവാർഡ് മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ  ഹർഷ മാത്യുവിന് സുചിത്ര എല്ലയും മുഹമ്മദ് ഹനീഷും ചേർന്ന് സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് സിജിഎച്ച് ഗ്രൂപ്പ് സഹ സ്ഥാപകൻ ജോസ് ഡൊമിനിക് അർഹനായി.

ADVERTISEMENT

മറ്റു പുരസ്ക്കാരങ്ങൾ–സ്റ്റാർട്ടപ് സംരംഭകൻ–റമീസ് അലി (ഇന്റർവെൽ), സ്കെയിൽ അപ് സംരംഭകൻ– ബാവിൽ വർഗീസ് (സി.ഇലക്ട്രിക്), ഇക്കോസിസ്റ്റം എനേബ്ലർ–ആർ.റോഷൻ (മാതൃഭൂമി), ഇന്നവേറ്റർ ഓഫ് ദി ഇയർ–സന്ദിത് തണ്ടാശേരി (നവാൽറ്റ് സോളർ ബോട്ട്സ്), ഈ വർഷത്തെ സംരംഭകൻ–സുമേഷ് ഗോവിന്ദ് (പാരഗൺ റസ്റ്ററന്റ്സ്).

കുടുംബ ബിസിനസുകളുടെ ദീർഘായുസ്സിന്റെ രഹസ്യങ്ങൾ പ്രതിപാദിക്കുന്ന "മൂന്ന് തലമുറകൾക്കപ്പുറം" എന്ന പുസ്തകം സംരംഭകരായ നവാസ് മീരാൻ, ഫിറോസ് മീരാൻ, ജോർജ് സ്കറിയ, എം.എസ്.എ കുമാർ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു.

ടൈ കേരള പ്രസിഡന്റ് ദാമോദർ അവനൂർ, വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ട്രസ്റ്റി ശങ്കർ റാം, ടൈകോൺ ചെയർമാൻ ജേക്കബ് ജോയി, അവാർഡ്സ് അധ്യക്ഷൻ വിനയ് ജയിംസ് കൈനടി എന്നിവർ പ്രസംഗിച്ചു.

English Summary:

Suchitra Ella said that entrepreneurs should give priority to agricultural projects