ചെന്നൈ പ്ലാന്റ് വിൽക്കുന്നില്ല; ഫോഡിന് പുനരാലോചന
ഉൽപാദനം നിർത്തി ഇന്ത്യ വിടാൻ തീരുമാനിച്ച യുഎസ് കാർ കമ്പനി ഫോഡ്, ചെന്നൈ പ്ലാന്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിനു വിൽക്കാനുള്ള കരാർ റദ്ദാക്കി. പ്ലാന്റ് നിലനിർത്തി വാഹന ഉൽപാദനം തുടരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണു സൂചന. എന്നാൽ, തിരിച്ചുവരവിനെപ്പറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു കമ്പനി അധികൃതർ പറയുന്നത്.

ചെന്നൈ ∙ ഉൽപാദനം നിർത്തി ഇന്ത്യ വിടാൻ തീരുമാനിച്ച യുഎസ് കാർ കമ്പനി ഫോഡ്, ചെന്നൈ പ്ലാന്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിനു വിൽക്കാനുള്ള കരാർ റദ്ദാക്കി. പ്ലാന്റ് നിലനിർത്തി വാഹന ഉൽപാദനം തുടരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണു സൂചന. എന്നാൽ, തിരിച്ചുവരവിനെപ്പറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു കമ്പനി അധികൃതർ പറയുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കു രാജ്യത്ത് പ്രിയമേറി വരുന്നതും വാഹന വിൽപന മേഖലയിലെ വൻ വളർച്ചയുമാണ് പുനരാലോചനയ്ക്കു പ്രേരിപ്പിക്കുന്നത്. നേരത്തേ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായും തയ്‌വാൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റുമായും പ്ലാന്റ് കൈമാറ്റ ചർച്ചകൾ നടത്തിയിരുന്നു. 2021ലാണു ഇന്ത്യ വിടുകയാണെന്ന് ഫോഡ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോഴ്‌സിന് വിറ്റിരുന്നു.