ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് –ഐഡിഎഫ്സി ലയനത്തിന് ആർബിഐ അനുമതി
ഐഡിഎഫ്സി – ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. ഇരുബാങ്കുകളുടെയും ബോർഡുകൾ ലയനത്തിന് തീരുമാനിച്ചത് ജൂലൈയിലാണ്. ഐഡിഎഫ്സി ഫിനാൻഷ്യൽ ഹോൾഡിങ് കമ്പനി(ഐഡിഎഫ്സി എഫ്എച്ച്സിഎൽ) ആദ്യം ഐഡിഎഫ്സിയിൽ ലയിക്കും. തുടർന്നാണ് ഐഡിഎഫ്സി– ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനം. ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ, ഓഹരിയുടമകൾ ഉൾപ്പെടെയുള്ളവരുടെ അനുമതികൂടി ലഭിക്കാനുണ്ട്.

ന്യൂഡൽഹി∙ ഐഡിഎഫ്സി – ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. ഇരുബാങ്കുകളുടെയും ബോർഡുകൾ ലയനത്തിന് തീരുമാനിച്ചത് ജൂലൈയിലാണ്. ഐഡിഎഫ്സി ഫിനാൻഷ്യൽ ഹോൾഡിങ് കമ്പനി(ഐഡിഎഫ്സി എഫ്എച്ച്സിഎൽ) ആദ്യം ഐഡിഎഫ്സിയിൽ ലയിക്കും. തുടർന്നാണ് ഐഡിഎഫ്സി– ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനം. ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ, ഓഹരിയുടമകൾ ഉൾപ്പെടെയുള്ളവരുടെ അനുമതികൂടി ലഭിക്കാനുണ്ട്. ലയനത്തിന്റെ ഫോർമുലയനുസരിച്ച് ഐഡിഎഫ്സിയുടെ 100 ഓഹരികളുള്ളവർക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 155 ഓഹരികൾ എന്ന രീതിയിൽ ലഭിക്കും. 10 രൂപയാണ് ഓഹരികളുടെ മുഖവില.
അടിസ്ഥാന സൗകര്യവികസനങ്ങൾക്കു വായ്പകൾ നൽകുന്ന സ്ഥാപനമായി 1997ൽ ആരംഭിച്ചതാണ് ഐഡിഎഫ്സി. 2015ൽ ഉപസ്ഥാപനമായി ബാങ്ക് തുടങ്ങി. 2018ൽ എംഎസ്എംഇ വായ്പ നൽകുന്ന ക്യാപ്പിറ്റൽ ഫസ്റ്റുമായി ലയിച്ചതോടെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്ന പേരു സ്വീകരിച്ചു. ബാങ്കിൽ 39.93% ഓഹരി പങ്കാളിത്തം ഐഡിഎഫ്സിക്കുണ്ട്.