തദ്ദേശ വകുപ്പിന്റെ കെ–സ്മാർട് മൊബൈൽ ആപ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിക്കുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലേക്കു മാറുകയാണ്. ഇന്നു മുതൽ കോർപറേഷനുകളിലും നഗരസഭകളിലും കെ സ്മാർട് സേവനം ലഭിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തദ്ദേശ വകുപ്പിന്റെ കെ–സ്മാർട് മൊബൈൽ ആപ് പദ്ധതിയുടെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിക്കുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലേക്കു മാറുകയാണ്. ഇന്നു മുതൽ കോർപറേഷനുകളിലും നഗരസഭകളിലും കെ സ്മാർട് സേവനം ലഭിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 

  ഏപ്രിൽ ഒന്നു മുതൽ പഞ്ചായത്ത് സേവനങ്ങളും  ലഭിക്കും. കെ–സ്മാർട് മൊബൈൽ ആപ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) പ്രോഡക്ട് ഇന്നവേഷൻ സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും, തദ്ദേശ സ്ഥാപനങ്ങളുടെ പുതുക്കിയ വെബ്സൈറ്റുകളുടെ ഉദ്ഘാടനം ആസൂത്രണ ബോർഡ് അംഗം പ്രഫ.ജിജു പി.അലക്സും, കെ–സ്മാർട് ലോഗോ പ്രകാശനം തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫും നിർവഹിച്ചു. ആപ് തയാറാക്കിയ ഇൻഫർമേഷൻ കേരള മിഷൻ ചീഫ് മിഷൻ ഡയറക്ടർ സന്തോഷ് ബാബു, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ.വിനോദ്, കെ.കെ.മാക്സി, മേയർ എം.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ –സ്മാർട്ടിനു സമാനമായ പദ്ധതി കർണാടകയിൽ നടപ്പാക്കുന്നതിന് കർണാടക മുനിസിപ്പൽ ഡേറ്റ സൊസൈറ്റിയും ഐകെഎമ്മും ധാരണാപത്രം ഒപ്പുവച്ചു.

ADVERTISEMENT

സവിശേഷതകൾ

∙ വിഡിയോ കെവൈസിയിലൂടെ രേഖകൾ ഓൺലൈനിൽ സമർപ്പിച്ച് ലോകത്ത് എവിടെയിരുന്നും വിവാഹ റജിസ്ട്രേഷൻ. 

∙ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക് കെട്ടിടങ്ങളുടെ അപേക്ഷ സമർപ്പിച്ചാൽ 30 സെക്കൻഡിനകം നിർമാണ പെർമിറ്റ്. 

∙ വസ്തുനികുതി, ജനന– മരണ റജിസ്ട്രേഷൻ, ലൈസൻസുകൾ, പരാതി പരിഹാര സംവിധാനം.

∙ വാട്സാപ്, ഇമെയിൽ എന്നിവയിൽ സർട്ടിഫിക്കറ്റുകൾ അയച്ചു കിട്ടും. 

∙ആധികാരികത ഉറപ്പാക്കാൻ ക്യു ആർ കോഡ് 

മന്ത്രിയുടെ ഫോൺ ഇൻ പരിപാടി നാളെ 

കെ സ്മാർട്ടിനെക്കുറിച്ച് വായനക്കാർക്കുള്ള സംശയങ്ങൾക്കും പരാതികൾക്കും മന്ത്രി എം.ബി.രാജേഷ് ഫോണിലൂടെ മറുപടി നൽകുന്ന പരിപാടി ‘മനോരമ’ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 4 മുതൽ 5 വരെ വിളിക്കാം. ഫോൺ 0471 2334658.(സേവനം ഈ നമ്പറിൽ മാത്രം)

English Summary:

Local self govt services through K-smart app