'സ്‌ക്രാപ്പ്' വിറ്റ് മോദി സര്‍ക്കാരിന് കിട്ടിയത് 1163 കോടി; രണ്ട് ചന്ദ്രയാന്‍ ദൗത്യങ്ങളുടെ ചെലവ്!
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാന്‍-3 ദൗത്യത്തിന് ഏകദേശം 600 കോടി രൂപയാണ് ചെലവ്. നരേന്ദ്ര മോദി സര്‍ക്കാരിന് അത്തരം രണ്ട് ദൗത്യങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഓഫീസുകളിലെ പാഴ് വസ്തുക്കള്‍ നല്‍കിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ഒരു മാസത്തെ കാമ്പെയ്നിനിടെ നേടിയ 557

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാന്‍-3 ദൗത്യത്തിന് ഏകദേശം 600 കോടി രൂപയാണ് ചെലവ്. നരേന്ദ്ര മോദി സര്‍ക്കാരിന് അത്തരം രണ്ട് ദൗത്യങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഓഫീസുകളിലെ പാഴ് വസ്തുക്കള്‍ നല്‍കിയത്.
ഈ വര്‍ഷം ഒക്ടോബറില്‍ ഒരു മാസത്തെ കാമ്പെയ്നിനിടെ നേടിയ 557 കോടി രൂപ ഉള്‍പ്പെടെ 2021 ഒക്ടോബര്‍ മുതല്‍ സ്‌ക്രാപ്പ് വിറ്റ് ഏകദേശം 1,163 കോടി രൂപ സമ്പാദിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
2021 ഒക്ടോബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യമില്ലാതെ കെട്ടിക്കിടക്കുകയായിരുന്ന 96 ലക്ഷം ഫയലുകള്‍ നീക്കം ചെയ്യപ്പെട്ടുവെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ 355 ലക്ഷം ചതുരശ്ര അടി സ്‌പേസ് ഇതിലൂടെ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാഴ് വസ്തുക്കള്‍ നീക്കം ചെയ്തതിലൂടെ ലഭിച്ച ഓഫീസ് സ്‌പേസുകള്‍ വിശ്രമ കേന്ദ്രങ്ങളായും മറ്റ് ഉപയോഗപ്രദമായ ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കുന്നതിനും കാരണമായി.
കൂടുതൽ നേട്ടം റെയിൽവേയിൽ നിന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസുകള്‍ ക്ലീന്‍ ആക്കുന്ന പ്രക്രിയക്ക് ഡിപ്പാര്‍ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക്ക് ഗ്രീവന്‍സസ് തുടക്കമിട്ടത്. ഈ വര്‍ഷം ഇതിലൂടെ ലഭിച്ച 556 കോടി രൂപയില്‍ 225 കോടി രൂപയും വന്നത് റെയിൽവേയില്‍ നിന്നാണ്.
പ്രതിരോധ മന്ത്രാലയത്തിലെ സ്‌ക്രാപ്പ് വിറ്റ് 168 കോടി രൂപയും പെട്രോളിയം വകുപ്പില്‍ നിന്ന് 56 കോടി രൂപയും കല്‍ക്കരി വകുപ്പില്‍ 34 കോടി രൂപയും ലഭിച്ചു.