ഐബിഎം എഐ ഹബ് കൊച്ചിയിലേക്ക്
ഐബിഎം എഐ (നിർമിത ബുദ്ധി) ഹബ് കൊച്ചിയിൽ ആരംഭിക്കാൻ തത്വത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും ഐബിഎം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമലുമായി നടത്തിയ ചർച്ചയിലാണു ധാരണ. സെമി കണ്ടക്ടർ, ചിപ്പ് ഡിസൈൻ കേന്ദ്രം തുടങ്ങുന്നതിനുള്ള സാധ്യതകൾ തേടുന്നതിനു സാംസങ്ങുമായി ചർച്ചകൾ നടത്താനും ധാരണയായി. ഈ വർഷം മധ്യത്തോടെ രാജ്യാന്തര എഐ ഉച്ചകോടി കൊച്ചിയിൽ സംഘടിപ്പിക്കും.

കൊച്ചി ∙ ഐബിഎം എഐ (നിർമിത ബുദ്ധി) ഹബ് കൊച്ചിയിൽ ആരംഭിക്കാൻ തത്വത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും ഐബിഎം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമലുമായി നടത്തിയ ചർച്ചയിലാണു ധാരണ. സെമി കണ്ടക്ടർ, ചിപ്പ് ഡിസൈൻ കേന്ദ്രം തുടങ്ങുന്നതിനുള്ള സാധ്യതകൾ തേടുന്നതിനു സാംസങ്ങുമായി ചർച്ചകൾ നടത്താനും ധാരണയായി. ഈ വർഷം മധ്യത്തോടെ രാജ്യാന്തര എഐ ഉച്ചകോടി കൊച്ചിയിൽ സംഘടിപ്പിക്കും.
ജനറേറ്റീവ് എഐ എന്ന ആശയമാണു കൊച്ചി ഹബ് മുന്നോട്ടു വയ്ക്കുന്നത്. ബോയിങ് എയർലൈൻസ് പോലുള്ള ആഗോള ഭീമന്മാർ ഐബിഎമ്മിന്റെ എഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. എഐ ഉച്ചകോടിയിൽ ബോയിങ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുമെന്നു മന്ത്രി രാജീവ് പറഞ്ഞു.
വ്യവസായ, ഐടി വകുപ്പുകൾ സഹകരിച്ചാണ് എഐ ഉച്ചകോടി. നടത്തിപ്പു ചുമതല കെഎസ്ഐഡിസിക്കാണ്. കെൽട്രോൺ സിഎംഡി എൻ.നാരായണ മൂർത്തി ഓൺലൈനായി ചർച്ചയിൽ പങ്കെടുത്തു.