വലിയ ബജറ്റ്, വലിയ ലാഭം : തമിഴ് ബോക്സ്ഓഫീസ്
മലയാള സിനിമ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയ 2023ൽ 3500 കോടി രൂപയുടെ വരുമാനം നേടി തമിഴ് സിനിമ. സാറ്റലൈറ്റ്, ഒടിടി, സംഗീതം, ഓവർസീസ്, ഡബ്ബിങ് അവകാശങ്ങൾ എന്നിവയുടെ വിൽപന കൂടി ഉൾപ്പെട്ടതാണു വരുമാനം. 2022ൽ ഇത് 2950 കോടി രൂപ മാത്രമായിരുന്നു. 256 സിനിമകൾ റിലീസ് ചെയ്ത് എണ്ണത്തിലും റെക്കോർഡ് സൃഷ്ടിച്ച വർഷമാണ് 2023. ഹിറ്റായത് 24 എണ്ണം. 15 സിനിമകൾ വൻ ലാഭം നേടി. 4 മുതൽ 5 കോടി വരെ മുതൽമുടക്കിയ 188 ചിത്രങ്ങളിൽ 4 എണ്ണം മാത്രമാണ് വിജയിച്ചത്. ഇതിൽ ചിലത് 100 കോടിക്കു മുകളിൽ കലക്ട് ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്.

ചെന്നൈ ∙ മലയാള സിനിമ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയ 2023ൽ 3500 കോടി രൂപയുടെ വരുമാനം നേടി തമിഴ് സിനിമ. സാറ്റലൈറ്റ്, ഒടിടി, സംഗീതം, ഓവർസീസ്, ഡബ്ബിങ് അവകാശങ്ങൾ എന്നിവയുടെ വിൽപന കൂടി ഉൾപ്പെട്ടതാണു വരുമാനം. 2022ൽ ഇത് 2950 കോടി രൂപ മാത്രമായിരുന്നു. 256 സിനിമകൾ റിലീസ് ചെയ്ത് എണ്ണത്തിലും റെക്കോർഡ് സൃഷ്ടിച്ച വർഷമാണ് 2023. ഹിറ്റായത് 24 എണ്ണം. 15 സിനിമകൾ വൻ ലാഭം നേടി. 4 മുതൽ 5 കോടി വരെ മുതൽമുടക്കിയ 188 ചിത്രങ്ങളിൽ 4 എണ്ണം മാത്രമാണ് വിജയിച്ചത്. ഇതിൽ ചിലത് 100 കോടിക്കു മുകളിൽ കലക്ട് ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്. 168 സിനിമകൾ നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കി. 2022ൽ 25 ചിത്രങ്ങൾ ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്തെങ്കിൽ 2023ൽ ഇത് 6 ആയി കുറഞ്ഞു. ഇത്തവണ ഏറ്റവും ഉയർന്ന കലക്‌ഷൻ നേടിയ അന്യഭാഷാ ചിത്രം തമിഴ് സൂപ്പർ സംവിധായകൻ അറ്റ്‌ലി ഒരുക്കിയ 'ജവാൻ' മാത്രമാണ്.
‘ബ്ലഡി സ്വീറ്റ്’ കേരളം
രജനീകാന്തിന്റെ ‘ജയിലർ’ കേരളത്തിൽ നിന്ന് നേടിയത് 20 കോടിയിലേറെ രൂപ. വിജയ് ചിത്രം ലിയോ, ജിഗർതണ്ട എന്നിവയും മികച്ച കലക്‌ഷൻ നേടി.
വൻ ലാഭം നേടിയ ബിഗ് ബജറ്റ് ഹിറ്റുകൾ
ജയിലർ, ലിയോ, വാരിസ്, പൊന്നിയിൻ സെൽവൻ 2, വാതി, മാർക്ക് ആന്റണി, മാവീരൻ, തുനിവ്, ജിഗർതണ്ട ഡബിൾ എക്സ്, മാമന്നൻ, പത്തു തല, ഡിഡി റിട്ടേൺസ്, പിച്ചൈക്കാരൻ 2.
ലോ ബജറ്റ് ഹിറ്റ് ചിത്രങ്ങൾ
ഡാഡാ, ഗുഡ്നൈറ്റ്, പാർക്കിങ്, ജോ