മുത്തൂറ്റ് ഫിനാൻസ് കടപ്പത്രത്തിലൂടെ 1000 കോടി രൂപ സമാഹരിക്കുന്നു
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) 33ാമത് ഇഷ്യൂ പ്രഖ്യാപിച്ചു. 1000 രൂപ മുഖവിലയുള്ള എൻസിഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു.

കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) 33ാമത് ഇഷ്യൂ പ്രഖ്യാപിച്ചു. 1000 രൂപ മുഖവിലയുള്ള എൻസിഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു.
900 കോടി അധികസമാഹരത്തിന് അവസരമുണ്ട്. ഐസിആർഎയുടെ എഎപ്ലസ് (സ്റ്റേബിൾ) റേറ്റിങ്ങുള്ള എൻസിഡികളുടെ സബ്സ്ക്രിപ്ഷൻ 8ന് ആരംഭിച്ച് 19ന് അവസാനിക്കും. ഏഴ് നിക്ഷേപ ഓപ്ഷനുകളുണ്ട്. 8.75 മുതൽ 9 ശതമാനം വരെയാണ് വാർഷിക പലിശ. ഇഷ്യുവിന്റെ 95 ശതമാനം കമ്പനികൾക്കും വ്യക്തിഗത നിക്ഷേപകർക്കുമായി മാറ്റിവച്ചിരിക്കുന്നുവെന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.