വ്യവസായ എസ്റ്റേറ്റ്: വായ്പയ്ക്ക് ത്രികക്ഷി കരാർ ബാങ്കുകളുടെ ആവശ്യമെന്ന് മന്ത്രി
സംരംഭകന്റെ ഉൽപന്നം ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് മാറ്റുന്നതു നേരത്തേ പ്രായോഗികമായിരുന്നില്ലെന്നും ഇന്ന് 10000 രൂപ ഫീസ് അടച്ചാൽ ഒരു മാസത്തിനുള്ളിൽ അത് സാധ്യമാകുമെന്നും മന്ത്രി പി.രാജീവ്. അനധികൃതമായി മാറ്റം വരുത്തിയാൽ മാത്രമാണ് ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വർഷങ്ങൾക്കു മുൻപ് ഏറ്റെടുത്തപ്പോഴുള്ള തുകയും വികസന പ്രവർത്തനങ്ങളുടെ തുകയും ചേർത്താണ് വ്യവസായ എസ്റ്റേറ്റിൽ ഭൂമിക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം∙ സംരംഭകന്റെ ഉൽപന്നം ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് മാറ്റുന്നതു നേരത്തേ പ്രായോഗികമായിരുന്നില്ലെന്നും ഇന്ന് 10000 രൂപ ഫീസ് അടച്ചാൽ ഒരു മാസത്തിനുള്ളിൽ അത് സാധ്യമാകുമെന്നും മന്ത്രി പി.രാജീവ്. അനധികൃതമായി മാറ്റം വരുത്തിയാൽ മാത്രമാണ് ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വർഷങ്ങൾക്കു മുൻപ് ഏറ്റെടുത്തപ്പോഴുള്ള തുകയും വികസന പ്രവർത്തനങ്ങളുടെ തുകയും ചേർത്താണ് വ്യവസായ എസ്റ്റേറ്റിൽ ഭൂമിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിൽ സെന്റിന് പതിനായിരം രൂപയിൽ താഴെയാണ് വില. ഭൂമി കൈമാറ്റം ചെയ്താൽ ഭൂമി വാങ്ങുന്നയാൾ 25000 രൂപ മാത്രം പ്രോസസിങ് ഫീസായി കൊടുത്താൽ മതി. ബാങ്ക് വായ്പയ്ക്ക് ത്രികക്ഷി കരാർ വേണമെന്ന ബാങ്കുകളുടെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഒരാൾക്ക് പട്ടയം നൽകി ഒരു വർഷം വെറുതെ കൈവശം വച്ചാൽ തിരിച്ചെടുക്കാം.
കൈവശം വച്ചിരിക്കുന്ന സമയം ഭൂമിവിലയുടെ 10% വാടക സർക്കാർ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിനുള്ള അപേക്ഷ മുൻപ് ജില്ലാ കലക്ടർക്ക് നേരിട്ട് സമർപ്പിക്കണമായിരുന്നു. ഇന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൊടുക്കുന്നത് അനുസരിച്ച് ജില്ലാ കലക്ടർക്ക് തീരുമാനം എടുക്കാം.
ഭൂമി കൈമാറ്റം ചെയ്യുമ്പോൾ പുതിയതായി വാങ്ങുന്ന വ്യക്തിയുടെ പേരിൽ പുതിയതായി പട്ടയം നൽകുന്നതിനും റവന്യു രേഖകളിൽ മാറ്റം വരുത്തുന്നതിനുമാണ് റൂൾ 19 നടപ്പാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പട്ടയ വ്യവസ്ഥകൾ: 6 ന് ചർച്ച
കൊച്ചി∙ വ്യവസായ എസ്റ്റേറ്റുകളിൽ പ്ലോട്ട് ഉടമകൾക്ക് പട്ടയം നൽകാനുള്ള വിജ്ഞാപനത്തിലെ വ്യവസ്ഥകൾ വിവാദമായതിനെ തുടർന്ന് വ്യവസായ വകുപ്പ് ചെറുകിട വ്യവസായ ഫെഡറേഷനുമായി 6 ന് ചർച്ച നടത്തുന്നു.
വ്യവസായ ഡയറക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
പതിറ്റാണ്ടുകൾക്ക് മുൻപ് അന്ന് സർക്കാർ നിശ്ചയിച്ച വില നൽകി പോക്കുവരവ് നടത്തി, കരം അടച്ച ഭൂമി കൈമാറ്റം ചെയ്യുമ്പോൾ വിപണി വിലയുമായുള്ള വ്യത്യാസം നൽകണമെന്നതാണ് ഏറ്റവും കൂടുതൽ എതിർപ്പുണ്ടായ വ്യവസ്ഥ.
കരം അടച്ച് സ്വന്തമാക്കിയ ഭൂമിയുടെ ആദ്യ കൈകാര്യക്കാരൻ (ഫസ്റ്റ് ചാർജ്) ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ആയിരിക്കുമെന്ന വ്യവസ്ഥ കോടതി ഒട്ടേറെ തവണ വിമർശിച്ചതാണെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി