പെൻഷണർക്ക് നികുതിയിൽ നിന്ന് ഒഴിവാകാനാകുമോ?
ഞാൻ 78 വയസ്സായ ഒരു പെൻഷനർ ആണ്. എന്റെ പെൻഷനും സ്ഥിരം നിക്ഷേപങ്ങളുടെ പലിശയുമടക്കം ഏകദേശം 7,60,000 രൂപയോളം വരുമാനം ഉണ്ട്. 7,27,277 രൂപ ആക്കിയില്ലെങ്കിൽ ടാക്സ് കൊടുക്കേണ്ടി വരുമോ?

ചോദ്യം: ഞാൻ 78 വയസ്സായ ഒരു പെൻഷനർ ആണ്. എന്റെ പെൻഷനും സ്ഥിരം നിക്ഷേപങ്ങളുടെ പലിശയുമടക്കം ഏകദേശം 7,60,000 രൂപയോളം വരുമാനം ഉണ്ട്. 7,27,277 രൂപ ആക്കിയില്ലെങ്കിൽ ടാക്സ് കൊടുക്കേണ്ടി വരുമോ?
– വി.ആർ.വിജയമ്മ
ഉത്തരം: വാർഷിക വരുമാനം 7 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പുതിയ നികുതി നിരക്ക് സെക്‌ഷൻ 115 ബിഎസി (1എ ) പ്രകാരം നികുതിയിളവ് ലഭ്യമാകുന്നു. 2024-2025 അസ്സസ്മെന്റ് വർഷത്തിൽ 87എ പ്രകാരം 25000 രൂപ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഈ പരിധിക്ക് മുകളിൽ വരുമാനം എത്തിയാൽ മൂന്നുലക്ഷം രൂപയ്ക്ക് മുകളിൽ മുതൽ നിർദിഷ്ട നിരക്കിൽ നികുതി നൽകണം. വരുമാനത്തിന്റെ ഒരു ഭാഗം സ്ഥിരനിക്ഷേപത്തിലെ പലിശ ഇനത്തിലൂടെ ലഭ്യമാകുന്നതിനാൽ നിക്ഷേപ പദ്ധതിക്ക് മാറ്റം വരുത്തി നികുതിയിൽ നിന്ന് ഒഴിവാകുന്നതിന് കഴിയും. നിക്ഷേപത്തിന്റെ കാലാവധിയും നിക്ഷേപ ലക്ഷ്യവും മനസ്സിലാക്കി സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ മ്യൂച്വൽ ഫണ്ടുകളിലെ മൾട്ടി അസറ്റ് ഫണ്ടുകൾ, ഹൈബ്രിഡ് ഫണ്ടുകൾ, കടപ്പത്ര അധിഷ്ഠിത ഫണ്ടുകൾ തുടങ്ങിയ നിക്ഷേപരീതികളിലേക്ക് പുന: ക്രമീകരിക്കുന്നത് അനുയോജ്യമാണ്.
വി.ആർ.ധന്യ , സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ, തിരുവനന്തപുരം (വായനക്കാരുടെ സംശയങ്ങൾ bpchn@mm.co.in എന്ന ഇമെയിലിൽ അയയ്ക്കാം.)