ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്ന യുവ ലോകത്തിന് സുപരിചിതമായ പേരാണ് മക്ഡൊണാൾഡ്സ്. റിച്ചാർഡ്, മൗറിസ് എന്നീ മക്ഡൊണാൾഡ്സ് സഹോദരന്മാർ തുടങ്ങിയ സ്വന്തംപേരിലുള്ള ബാർബിക്യൂ റസ്റ്റോറൻറ് ആണിത്. ഇന്ന് 119 രാജ്യങ്ങളിലായി 69 ബില്യൺ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ്. പിന്നീട്

ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്ന യുവ ലോകത്തിന് സുപരിചിതമായ പേരാണ് മക്ഡൊണാൾഡ്സ്. റിച്ചാർഡ്, മൗറിസ് എന്നീ മക്ഡൊണാൾഡ്സ് സഹോദരന്മാർ തുടങ്ങിയ സ്വന്തംപേരിലുള്ള ബാർബിക്യൂ റസ്റ്റോറൻറ് ആണിത്. ഇന്ന് 119 രാജ്യങ്ങളിലായി 69 ബില്യൺ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ്. പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്ന യുവ ലോകത്തിന് സുപരിചിതമായ പേരാണ് മക്ഡൊണാൾഡ്സ്. റിച്ചാർഡ്, മൗറിസ് എന്നീ മക്ഡൊണാൾഡ്സ് സഹോദരന്മാർ തുടങ്ങിയ സ്വന്തംപേരിലുള്ള ബാർബിക്യൂ റസ്റ്റോറൻറ് ആണിത്. ഇന്ന് 119 രാജ്യങ്ങളിലായി 69 ബില്യൺ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ്. പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്ന യുവ ലോകത്തിന് സുപരിചിതമായ പേരാണ് മക്ഡൊണാൾഡ്സ്. റിച്ചാർഡ്,  മൗറിസ് എന്നീ മക്ഡൊണാൾഡ്സ് സഹോദരന്മാർ തുടങ്ങിയ സ്വന്തംപേരിലുള്ള ബാർബിക്യൂ റസ്റ്റോറൻറ് ആണിത്.  ഇന്ന് 119 രാജ്യങ്ങളിലായി 69 ബില്യൺ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ്.  പിന്നീട് വ്യവസായിയായ റേ ക്രോക്ക് ഈ കമ്പനിയെ വിലയ്ക്ക് വാങ്ങി, അതേ പേരിൽ തന്നെയുള്ള ഫൗണ്ടേഷന്റെ ബ്രാൻഡായി വിപുലമാക്കി. ക്രോക്ക്, തന്റെ പതിനഞ്ചാം വയസ്സിൽ ഒരു റെഡ് ക്രോസ് ആംബുലൻസ് ഡ്രൈവറായിട്ടാണ് കരിയർ ആരംഭിച്ചത്. പേപ്പർ കപ്പ് വിൽപ്പനക്കാരൻ, സംഗീതജ്ഞൻ, മിൽക്ക് ഷേക്ക് മിക്സർ,  സെയിൽസ്മാൻ ഉൾപ്പെടെ വിവിധ ജോലികൾ ചെയ്തു. ഇപ്പോൾ സ്വന്തം കമ്പനി വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കോടികൾ സംഭാവന ചെയ്യുന്നു.

മക് ഡൊണാൾഡ്സ് ബർഗറും, കെ എഫ് സി ചിക്കനും, സബ് വേയും എല്ലാം ആധുനിക ഭക്ഷണരീതികളുടെ പുതിയ മുഖമാണ്. ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് ആധുനിക ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതുറക്കുന്നതെന്ന എല്ലാ ആവലാതികൾക്കും മുകളിൽ പറക്കുകയാണ് ഈ ഫാസ്റ്റ്ഫുഡ് തരംഗം. ഇവയെല്ലാം സമ്പന്ന വർഗ്ഗക്കാരുടെ കാര്യമല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ,   ഈ സ്ഥാപനങ്ങളിൽനിന്നെല്ലാം ഭക്ഷണംകഴിക്കാൻവേണ്ടിമാത്രം ജോലിക്ക്പോകുന്ന ചെറുപ്പക്കാരുടെ എണ്ണം ഏറുകയാണ്.

ADVERTISEMENT

ഭക്ഷിക്കാൻ വേണ്ടി ജീവിക്കുന്നവരോ?

ഭക്ഷണത്തിന് ഇത്രയേറെ പ്രാധാന്യം നൽകിയ തലമുറയുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം വൈറലാകുന്നു. അനുബന്ധ വ്യവസായങ്ങളും ഓൺലൈൻ ഭക്ഷണശൃംഖലകളും ബിസിനസ് ലോകത്ത് വലിയ കാൽവെപ്പുകളാണ് നടത്തുന്നത്. ഭക്ഷണം മരുന്നാണ്, മരുന്ന് ഭക്ഷണം തന്നെയാണ് എന്ന പ്രകൃതിസ്നേഹ ചിന്തയും പ്രധാനപ്പെട്ടതാണ്

ഈ മേഖലയിലുള്ള ബിസിനസ് സാധ്യതകൾ

1. ഭക്ഷണവുമായി ബന്ധപ്പെട്ട നമ്മുടെ പാഷൻ ബിസിനസ് മേഖലയാക്കി മാറ്റണം. ചിലർ സീസണൽ ആയിട്ടാണ് ഇതിൽ പ്രവേശിക്കുന്നത്. ഉദാഹരണത്തിന് ക്രിസ്തുമസ്, ന്യൂ ഇയർ കാലയളവിൽ കേക്കും വൈനും നിർമ്മിച്ചു നൽകുക, സീസൺ മനസ്സിലാക്കി പഴവർഗ, പച്ചക്കറി അച്ചാറുകൾ നിർമ്മിക്കുക, സീസൺ അനുസരിച്ച് പഴവർഗങ്ങൾ സംസ്കരിച്ച് പുതിയ ഉൽപ്പന്നമാക്കി മാറ്റി വിപണിയിൽ ലഭ്യമാക്കുക എന്നിവ ഇതിൽപ്പെടുന്നു.

ADVERTISEMENT

2. ഭക്ഷണ വിതരണം അഥവാ കേറ്ററിങ് ബിസിനസ് മേഖലയാക്കാം. ഒരിക്കൽ രുചിച്ചവർ പിന്നെയും തേടിയെത്തുന്നവിധത്തിൽ ആസ്വാദ്യകരവും സാമ്പത്തികമായി ഇണങ്ങുന്നതുമായ പാക്കേജുകൾ ലഭ്യമാക്കുന്നതിലാണ് വൈദഗ്ദ്യം അടങ്ങിയിരിക്കുന്നത്.

3. ഉൽപാദന വിതരണ മേഖലകൾക്ക് ആവശ്യമായ ട്രെയിനിങ് നൽകുന്ന സ്ഥാപനങ്ങൾ ഈ മേഖലയിലെ മറ്റൊരു കാൽവയ്പ്പാണ് . നിയന്ത്രിതഫീസിൽ നിശ്ചിതകാലയളവിൽ ഹോട്ടൽ,  ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് കോഴ്സുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമായ സിലബസും പഠന അവലോകനരീതികളും വിവിധ സർവകലാശാല വെബ്സൈറ്റുകളിൽനിന്നും ലഭ്യമാണ്.

4.  ഇതുമായി ബന്ധപ്പെട്ട  വീഡിയോകൾ, റീൽസ്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എന്നിവ  വലിയ പരസ്യ, വിപണന രംഗമാണ്. ചെറിയൊരു ക്യാമറ, മൊബൈൽ ഫോൺ, അല്പം എഡിറ്റിങ് ഇവ ഉപയോഗിച്ച് സ്വന്തമായി സൃഷ്ടിക്കുകയും മെച്ചപ്പെടുത്തുകയും മികവോടെ അവതരിപ്പിക്കുകയും ചെയ്താൽ ഒരു ബിസിനസ് ലോകം നിങ്ങളുടെ കൈപ്പിടിയിൽ ആകുന്നു

5. നല്ല പാചകക്കുറിപ്പുകൾ അടങ്ങിയ ലേഖനങ്ങൾ, പുസ്തകം എന്നിവയ്ക്ക് വായനക്കാർ ഉണ്ട് എന്നതാണ് ഈ രംഗത്തിന്റെ പ്രത്യേകത. എഴുതാൻ കഴിവുള്ളവർക്ക് ഈ മേഖലയിൽ നല്ല സാധ്യതയുണ്ട്.

ADVERTISEMENT

സാമ്പത്തിക ശാസ്ത്രത്തിൻറെ അതികായനായ ആഡം സ്മിത്ത് ഇൻവിസിബിൾ ഹാൻഡ് അഥവാ അദൃശ്യകരം എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ്. വ്യക്തിതാല്പര്യാധിഷ്ഠിതമായ പ്രവർത്തനങ്ങൾ അപ്രതീക്ഷിത സാമൂഹ്യനേട്ടവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഈ പദം ഉപയോഗിക്കുന്നത്. അതനുസരിച്ച് വ്യക്തികളുടെ പരിശ്രമങ്ങൾ അഭംഗുരം തുടർന്നുകൊണ്ടിരിക്കുമ്പോൾ അത് ഉൽപാദനം, തൊഴിൽ, വ്യാപാരം ഇവയൊക്കെയുമായി ബന്ധപ്പെടുത്തി നിർവചിക്കാനാവുകയും വലിയ സാമ്പത്തിക നേട്ടത്തിനും സാമൂഹ്യമാറ്റത്തിനും നിദാനമാവുകയും ചെയ്യും.

മാർക്ക് ടോയിനിന്റെ അഭിപ്രായത്തിൽ ജീവിതവിജയത്തിൻറെ ഒരു രഹസ്യം ഇഷ്ടമുള്ളത് ഭക്ഷിക്കാനാവുന്നതാണ്. നല്ല ഭക്ഷണം ഇല്ലെങ്കിൽ ഒരാൾക്ക് നന്നായി ചിന്തിക്കാനോ ഉറങ്ങാനോ സ്നേഹിക്കാനോ സാധിക്കില്ല. ഭക്ഷണവും ഡൗൺലോഡ് ചെയ്യാനുള്ള സാങ്കേതികവിദ്യയാണ് ലോകം തേടുന്നത്. 

എല്ലാ പാഷന്റെയും പിന്നാലെ പോകണമെന്നില്ല. സ്റ്റീവ് ജോബ്സിന് കാലിഗ്രാഫി, പാശ്ചാത്യ ചരിത്രം, നൃത്തം എന്നിവയിൽ താൽപ്പര്യമുണ്ടാ യിരുന്നു. എന്നാലും സാങ്കേതികവിദ്യ, മാനേജ്മെന്റ്, മാർക്കറ്റിങ് എന്നിവയിലേക്ക് തന്റെ അഭിനിവേശം തിരിച്ചുവിട്ടു. ഒരു ബ്രാൻഡ് സൃഷ്ടിക്കാനാവുക  എന്നതാണ് പ്രധാനപ്പെട്ടത്. നമ്മൾ പണം തേടിപോകാതെ പണം നമ്മളെ തേടിവരുന്ന അവസ്ഥയാണ് ഇതിലൂടെ അഭികാമ്യമായി ട്ടുള്ളത്.

English Summary:

Chanaging Food Habits and its Business Opportunity